പേജ് രണ്ട്
വിദ്വേഷം എന്തുകൊണ്ട് ഇത്ര അധികം? സ്നേഹം എന്തുകൊണ്ട് ഇത്ര വിരളം? 3-11
നാം സ്നേഹിക്കുന്ന ആളുകൾ ചുറ്റുമുള്ളപ്പോൾ ജീവിതം എത്ര ആസ്വാദ്യമായിരിക്കും! എന്നാൽ ഇന്നത്തെ ലോകത്തിൽ സ്നേഹം വിരളമായിട്ടേ കാണപ്പെടുന്നുള്ളൂ. വിദ്വേഷം ആധിപത്യമുറപ്പിച്ചിരിക്കുന്നത് എന്തുകൊണ്ട്? ഇത് എന്നെങ്കിലും മാറുമോ?
കിളിമഞ്ചാരോ—ആഫ്രിക്കയുടെ മേൽക്കൂര 14
ഉഷ്ണമേഖലാ ആഫ്രിക്കയിലെ മഞ്ഞണിഞ്ഞ ഒരു പർവതമായ കിളിമഞ്ചാരോ കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയും മതിപ്പുളവാക്കുന്ന ഉയരവും നിമിത്തം പ്രശസ്തമാണ്.
ആർഎസ്ഡി—കുഴപ്പിക്കുന്ന, വേദനാകരമായ ഒരു ആരോഗ്യപ്രശ്നം 20
ആർഎസ്ഡി (റിഫ്ളക്സ് സിംപതെറ്റിക് ഡിസ്ട്രോഫി) വേദനാകരമായ ഒരു ആരോഗ്യപ്രശ്നമാണ്. രോഗിക്ക് എന്തു ചെയ്യാൻ കഴിയും?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Tina Gerson/Los Angeles Daily News