പേജ് രണ്ട്
അൽസൈമേഴ്സ് രോഗം—യാതനകൾ ലഘൂകരിക്കൽ 3-13
“വാർധക്യത്തിൽ ഉണ്ടാകുന്ന വിട്ടുമാറാത്ത പ്രമുഖ വ്യാധി” എന്ന് അതിനെ വിളിച്ചിരിക്കുന്നു. അൽസൈമേഴ്സ് രോഗി തുടക്കത്തിൽ ശാരീരിക ലക്ഷണങ്ങളൊന്നും പ്രകടമാക്കുന്നില്ല, എങ്കിലും ഈ രോഗം വളരെയധികം വൈകാരിക വേദന ഉളവാക്കുന്നു. കുടുംബാംഗങ്ങൾക്ക് രോഗിയുടെ പരിചരണവുമായി എങ്ങനെ വിജയകരമായി മുമ്പോട്ടു പോകാൻ കഴിയും?
എനിക്ക് എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും? 18
കുറച്ചൊന്നു ശ്രമിക്കുകയും മനോഭാവത്തിൽ അൽപ്പസ്വൽപ്പം മാറ്റം വരുത്തുകയും ചെയ്തുകൊണ്ട് നിങ്ങൾക്കു ശ്രദ്ധാപ്രാപ്തി വർധിപ്പിക്കാൻ കഴിഞ്ഞേക്കാവുന്നത് എങ്ങനെയെന്നു മനസ്സിലാക്കുക.
പൂർവാഫ്രിക്കയിലെ “വിഡ്ഢി എക്സ്പ്രസ്” 21
ഏതാണ്ട് 1,000 കിലോമീറ്റർ നീളമുള്ള ഈ റെയിൽപ്പാതയുടെ നിർമാണത്തെ കുറിച്ചുള്ള വിവരണം ആഫ്രിക്കയിലെ ഏറ്റവും രസകരമായ അത്ഭുതകഥകളിൽ ഒന്നാണ്.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Kenya Railways