‘ഉണരുക! ഉത്തമ മാസിക’
നൈജീരിയ എന്ന ആഫ്രിക്കൻ രാജ്യത്തെ ബെനിൻ നഗരത്തിൽ നിന്നുള്ള 16 കാരനായ ഒരു മുസ്ലീം യുവാവാണ് അതു പറഞ്ഞത്. യഹോവയുടെ സാക്ഷികളുടെ നൈജീരിയ ബ്രാഞ്ച് ഓഫീസിലേക്ക് എഴുതിയ ഒരു കത്തിൽ അവൻ ഇങ്ങനെ വിശദീകരിച്ചു:
“ഒരു സുഹൃത്തിന്റെ വീട്ടിൽ വെച്ചാണു ഞാൻ ആദ്യമായി ഉണരുക! കണ്ടത്. അതിന്റെ ഒമ്പതു ലക്കങ്ങൾ വായിക്കാനായി അവന്റെ പക്കൽ നിന്നു ഞാൻ വാങ്ങി. ഒറ്റ ദിവസം കൊണ്ട് അവയെല്ലാം പുറത്തോടുപുറം വായിച്ചു തീർക്കുകയും ചെയ്‌തു! ഉണരുക!യുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും—യഹോവയെ ഉൾപ്പെടെ—പ്രശംസിക്കാനാണ് ഞാൻ ഈ കത്ത് എഴുതുന്നത്. ഉത്കൃഷ്ടമായ ഒരു വേലയാണു നിങ്ങൾ നിർവഹിച്ചിരിക്കുന്നത്! പരിസ്ഥിതി സംബന്ധമായ വിഷയങ്ങൾ നിങ്ങൾ ബൈബിളും ദൈവവുമായി ബന്ധിപ്പിച്ചിരിക്കുന്നതാണ് എന്നെ പ്രത്യേകാൽ ആകർഷിച്ചത്. നൈജീരിയയിലെ പ്രകൃതി സംരക്ഷണ സ്ഥാപനത്തിലെ അംഗം എന്ന നിലയിൽ, പരിസ്ഥിതി/പ്രകൃതി സംബന്ധമായ സ്വന്തം ലൈബ്രറി ഉണ്ടാക്കാനുള്ള ശ്രമത്തിൽ ആയിരുന്നു ഞാൻ. ഉണരുക!യാണ് അതിനുള്ള ഉത്തമ മാസിക എന്നു ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. മാസത്തിൽ രണ്ടു തവണ ഉണരുക! നേരിട്ടു വരുത്താനുള്ള മാർഗം എന്നെ ദയവായി അറിയിക്കുക.”
ഒരുപക്ഷേ, ഉണരുക!യുടെ ഈ പ്രതിയായിരിക്കും നിങ്ങൾ ആദ്യമായി കാണുന്നത്. മറ്റൊരു പ്രതി ആഗ്രഹിക്കുന്നു എങ്കിൽ ദയവായി, Praharidurg Prakashan Society, Plot A/35, Nr Industrial Estate, Nangargaon, Lonavla 410 401, Mah., India-യിലേക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിലോ എഴുതുക. അതു തപാലിൽ നിങ്ങൾക്ക് അയച്ചു തരുന്നതിനോ നിങ്ങൾ ആവശ്യപ്പെടുന്നപക്ഷം, നാം ജീവിക്കുന്ന കാലത്തിന്റെ പ്രാധാന്യത്തെ കുറിച്ചു ചർച്ച ചെയ്യുന്നതിന് ആരെയെങ്കിലും നിങ്ങളുടെ ഭവനത്തിലേക്ക് അയയ്ക്കുന്നതിനോ ഞങ്ങൾക്കു സന്തോഷമുണ്ട്.
□ ഉണരുക!യുടെ പുതിയ പ്രതി എനിക്ക് അയച്ചു തരിക.
□ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിന് ആഗ്രഹിക്കുന്നു, ദയവായി സന്ദർശിക്കുക.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
ഗ്ലോബ്: Courtesy of Replogle Globes, Inc.