വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g19 നമ്പർ 2 പേ. 14-15
  • ധാർമികമൂല്യങ്ങളുടെ ആവശ്യം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ധാർമികമൂല്യങ്ങളുടെ ആവശ്യം
  • ഉണരുക!—2019
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എന്താണു ധാർമികമൂല്യങ്ങൾ?
  • ധാർമികമൂല്യത്തിന്റെ പ്രാധാന്യം
  • ധാർമികമൂല്യങ്ങൾ എങ്ങനെ പഠിപ്പിക്കാം?
  • 7 മൂല്യങ്ങൾ
    ഉണരുക!—2018
  • മാറിമറിയുന്ന സദാചാരത്തിന്റെ നിലയില്ലാക്കയത്തിൽ
    2007 വീക്ഷാഗോപുരം
  • മൂല്യങ്ങളുടെ വിദ്യാഭ്യാസം”—എത്ര മൂല്യവത്താണ്‌?
    ഉണരുക!—1986
  • ഈടുറ്റ സദാചാരത്തിൽ അടിയുറച്ച്‌
    2007 വീക്ഷാഗോപുരം
കൂടുതൽ കാണുക
ഉണരുക!—2019
g19 നമ്പർ 2 പേ. 14-15
കളഞ്ഞുപോയ പേഴ്‌സ്‌ അമ്മ തിരിച്ചുകൊടുക്കുന്നതു നോക്കിനിൽക്കുന്ന ഒരു പെൺകുട്ടി

പാഠം 6

ധാർമികമൂല്യങ്ങളുടെ ആവശ്യം

എന്താണു ധാർമികമൂല്യങ്ങൾ?

ധാർമികമൂല്യമുള്ളവർ ശരിയും തെറ്റും സംബന്ധിച്ച്‌ നല്ല ബോധമുള്ളവരായിരിക്കും. ഓരോ അവസരത്തിലും എന്തു തോന്നുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച്‌ ഇളകാത്ത തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണു ശരിയും തെറ്റും എന്താണെന്ന്‌ അവർ തീരുമാനിക്കുന്നത്‌. മറ്റുള്ളവർ കാണാത്തപ്പോൾപ്പോലും അതിന്റെ അടിസ്ഥാനത്തിലായിരിക്കും അവർ പെരുമാറുന്നത്‌.

ധാർമികമൂല്യത്തിന്റെ പ്രാധാന്യം

ശരിയും തെറ്റും സംബന്ധിച്ച തെറ്റായ വീക്ഷണമാണ്‌ ഇന്നത്തെ ലോകത്തിനുള്ളത്‌. അതു കണ്ടാണു കുട്ടികൾ വളരുന്നത്‌. സംഗീതം, സിനിമ, ടിവി പരിപാടികൾ ഇവയൊക്കെയാണു കുട്ടികളെ കൂടുതലും സ്വാധീനിക്കുന്നത്‌. സ്‌കൂളിലേക്കു പോകുമ്പോൾ കൂടെ യാത്ര ചെയ്യുന്നവരെ കണ്ടും അവർ പലതും പഠിക്കും. ശരിയും തെറ്റും സംബന്ധിച്ച്‌ കുട്ടികൾക്കുള്ള അറിവുമായി ഇത്‌ ഒത്തുപോകാതെ വരുമ്പോൾ അവർ ആശയക്കുഴപ്പത്തിലാകുന്നു.

കൗമാരപ്രായക്കാർക്ക്‌ ഇതു വലിയ ഒരു പ്രശ്‌നംതന്നെയാണ്‌. വലിയ സംസാരത്തിനും അപ്പുറത്തേക്ക്‌ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നതനുസരിച്ച്‌, ഈ സമയം ആകുമ്പോഴേക്കും “ആളുകളുടെ പ്രീതി പിടിച്ചുപറ്റുന്ന വിധത്തിൽ പ്രവർത്തിക്കാൻ സമപ്രായക്കാരിൽനിന്നും മാധ്യമങ്ങളിൽനിന്നും സമ്മർദം ഉണ്ടാകുമെന്ന കാര്യം” അവർ മനസ്സിലാക്കണം. “കൂട്ടുകാർക്ക്‌ ഇഷ്ടപ്പെട്ടില്ലെങ്കിലും സ്വന്തം മൂല്യങ്ങളിലും തീരുമാനങ്ങളിലും വിട്ടുവീഴ്‌ച ചെയ്യാതിരിക്കാനും അവർ പഠിക്കേണ്ടതുണ്ട്‌.” അതുകൊണ്ട്‌ കുട്ടി കൗമാരപ്രായത്തിലാകുന്നതിനു മുമ്പേ മാതാപിതാക്കൾ അവർക്കു പരിശീലനം കൊടുത്തുതുടങ്ങണം.

ധാർമികമൂല്യങ്ങൾ എങ്ങനെ പഠിപ്പിക്കാം?

ശരിയും തെറ്റും വ്യക്തമായി പഠിപ്പിക്കുക.

ബൈബിൾതത്ത്വം: ‘ശരിയും തെറ്റും വേർതിരിച്ചറിയാനായി തങ്ങളുടെ വിവേചനാപ്രാപ്‌തിയെ ഉപയോഗത്തിലൂടെ പരിശീലിപ്പിച്ചവരാണു മുതിർന്നവർ.’—എബ്രായർ 5:14.

  • ശരിതെറ്റുകൾ നിർവചിക്കുക. ദിവസവും നടക്കുന്ന സംഭവങ്ങളിൽനിന്ന്‌ ശരിയും തെറ്റും തിരിച്ചറിയാൻ സഹായിക്കുക. ഓരോ സംഭവത്തിന്റെയും അടിസ്ഥാനത്തിൽ “ഇതാണു നേര്‌, അതു കള്ളം;” “ഇതാണു ന്യായം, അത്‌ അന്യായം;” “ഇതാണു ദയ, അതു ദുഷ്ടത” എന്നൊക്കെ പറഞ്ഞുകൊടുക്കണം. സാവകാശം, താൻ ചെയ്യേണ്ടതും ചെയ്യരുതാത്തതും എന്തൊക്കെയാണെന്നു കുട്ടി പഠിക്കും.

  • ഒരു കാര്യം ശരിയായിരിക്കുന്നതിന്റെയോ തെറ്റായിരിക്കുന്നതിന്റെയോ കാരണം വിശദീകരിക്കുക. ഉദാഹരണത്തിന്‌, ഇതുപോലുള്ള ചോദ്യങ്ങൾ ചോദിക്കാം: സത്യസന്ധനായിരിക്കുന്നതാണ്‌ ഏറ്റവും നല്ലതെന്നു പറയുന്നത്‌ എന്തുകൊണ്ടാണ്‌? നുണ പറയുന്നതു സുഹൃദ്‌ബന്ധങ്ങളെ തകർക്കുന്നത്‌ എങ്ങനെയാണ്‌? മോഷണം തെറ്റാണെന്നു പറയുന്നത്‌ എന്തുകൊണ്ടാണ്‌? ശരിയും തെറ്റും സംബന്ധിച്ച്‌ കുട്ടിക്കുള്ള അറിവ്‌ മെച്ചപ്പെടുത്തുന്ന വിധത്തിൽ കാര്യകാരണങ്ങൾ അവരോടു വിശദീകരിക്കുക.

  • നല്ല ധാർമികനിലവാരങ്ങളോടു പറ്റിനിൽക്കേണ്ടതിന്റെ പ്രയോജനം എടുത്തുപറയുക. നിങ്ങൾക്കു കുട്ടിയോട്‌ ഇങ്ങനെയൊക്കെ പറയാം: “നീ സത്യസന്ധനാണെങ്കിൽ മറ്റുള്ളവർ നിന്നെ വിശ്വസിക്കും,” “നീ ദയയുള്ളവനാണെങ്കിൽ മറ്റുള്ളവർക്കു നിന്റെ അടുത്ത്‌ വരാൻ ഇഷ്ടമായിരിക്കും.”

മുഴുകുടുംബവും ധാർമികനിലവാരങ്ങളോടു പറ്റിനിൽക്കണം.

ബൈബിൾതത്ത്വം: “നിങ്ങൾ എങ്ങനെയുള്ളവരാണെന്ന്‌ എപ്പോഴും പരീക്ഷിച്ച്‌ ഉറപ്പുവരുത്തുക.”—2 കൊരിന്ത്യർ 13:5.

  • ധാർമികനിലവാരങ്ങൾ നിങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരിക്കണം. അപ്പോൾ നിങ്ങൾക്കു സത്യസന്ധമായി ഇങ്ങനെ പറയാം:

    • “ഞങ്ങളുടെ കുടുംബത്തിലെ ആരും നുണ പറയാറില്ല.”

    • “ഞങ്ങൾ അടിക്കും വഴക്കിനും പോകാറില്ല.”

    • “ഞങ്ങൾ മോശമായി സംസാരിക്കാറില്ല.”

അപ്പോൾ, ധാർമികനിലവാരങ്ങൾ വെറും നിയമങ്ങളല്ല, കുടുംബത്തിന്റെ മുഖമുദ്രയാണെന്നു കുട്ടി മനസ്സിലാക്കും.

  • കുടുംബത്തിന്റെ മൂല്യങ്ങളെക്കുറിച്ച്‌ ഇടയ്‌ക്കിടയ്‌ക്കു കുട്ടിയോടു സംസാരിക്കുക. നിത്യജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളിൽനിന്ന്‌ കുട്ടികളെ പഠിപ്പിക്കുക. ടിവി-യിൽ കാണുന്നവരുടെയും സ്‌കൂളിലുള്ളവരുടെയും മൂല്യങ്ങൾ നിങ്ങളുടെ മൂല്യങ്ങളുമായി താരതമ്യം ചെയ്‌തുനോക്കാവുന്നതാണ്‌. കുട്ടിയോട്‌ ഇതുപോലുള്ള കാര്യങ്ങൾ ചോദിക്കാം: “നീ ആയിരുന്നെങ്കിൽ എന്തു ചെയ്‌തേനേ?” “നമ്മുടെ കുടുംബം ഇതിനെ എങ്ങനെ കൈകാര്യം ചെയ്‌തേനേ?”

ശരി ചെയ്യാനുള്ള തീരുമാനം കരുത്തുറ്റതാക്കുക.

ബൈബിൾതത്ത്വം:“ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുക.”—1 പത്രോസ്‌ 3:16.

  • നല്ല പെരുമാറ്റത്തിന്‌ അഭിനന്ദിക്കുക. നിങ്ങളുടെ കുട്ടി നല്ല ധാർമികനിലവാരത്തോടെ കാര്യങ്ങൾ ചെയ്യുമ്പോൾ അഭിനന്ദിക്കുകയും അഭിനന്ദിച്ചതിന്റെ കാരണം പറയുകയും ചെയ്യുക. ഉദാഹരണത്തിന്‌, നിങ്ങൾക്ക്‌ ഇങ്ങനെ പറയാം: “നീ സത്യസന്ധനാണ്‌. നിന്നെക്കുറിച്ച്‌ എനിക്ക്‌ അഭിമാനമുണ്ട്‌.” ഒരു തെറ്റുപറ്റിയെന്നു കുട്ടി നിങ്ങളോടു പറഞ്ഞാൽ കുട്ടിയെ തിരുത്തുന്നതിനു മുമ്പ്‌ സത്യസന്ധതയ്‌ക്ക്‌ അവനെ അഭിനന്ദിക്കുക.

  • മോശം സ്വഭാവം തിരുത്തുക. ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കുട്ടിയെ പഠിപ്പിക്കുക. ചെയ്‌ത തെറ്റ്‌ എന്താണെന്നും അതു കുടുംബത്തിന്റെ ധാർമികമൂല്യങ്ങളുമായി ചേരാത്തത്‌ ഏതു വിധത്തിലാണെന്നും കുട്ടികൾ അറിയണം. കുട്ടിക്കു വിഷമം തോന്നാതിരിക്കാൻ ചില മാതാപിതാക്കൾ അവരെ തിരുത്താറില്ല. എന്നാൽ മക്കളുടെ മോശം സ്വഭാവത്തെക്കുറിച്ച്‌ ഈ വിധത്തിൽ അവരുമായി ചർച്ച ചെയ്യുന്നത്‌, ശരിയും തെറ്റും മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരു മനസ്സാക്ഷി വളർത്തിക്കൊണ്ടുവരാൻ അവരെ സഹായിക്കും.

കുട്ടികളെ വളർത്തിക്കൊണ്ടുവരാനുള്ള കൂടുതൽ വിവരങ്ങൾക്കായി jw.org സന്ദർശിക്കുക.

കളഞ്ഞുപോയ പേഴ്‌സ്‌ അമ്മ തിരിച്ചുകൊടുക്കുന്നതു നോക്കിനിൽക്കുന്ന ഒരു പെൺകുട്ടി

ഇപ്പോൾ പരിശീലിപ്പിക്കുക

മാതാപിതാക്കൾ സത്യസന്ധരായിരിക്കുന്നതു കാണുന്ന കുട്ടികൾ, കള്ളത്തരം കാണിക്കാനുള്ള പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാനുള്ള സാധ്യത കൂടുതലാണ്‌

മാതൃകയിലൂടെ പഠിപ്പിക്കുക

  • എന്റെസംസാരവും പെരുമാറ്റവും കുടുംബത്തിന്റെ ധാർമികനിലവാരങ്ങൾക്കു ചേർച്ചയിലാണെന്ന്‌ എന്റെ മക്കൾ കാണുന്നുണ്ടോ?

  • ഞാനും എന്റെ ഇണയും ഒരേ മൂല്യങ്ങളാണോ പിൻപറ്റുന്നത്‌?

  • ധാർമികനിലവാരങ്ങൾ അവഗണിച്ചിട്ട്‌, ‘വലിയവർക്ക്‌ ഇതൊന്നും കുഴപ്പമില്ല’ എന്നു പറഞ്ഞുകൊണ്ട്‌ ഞാൻ എന്റെ പ്രവൃത്തികളെ ന്യായീകരിക്കാറുണ്ടോ?

ഞങ്ങൾ ചെയ്‌തത്‌ . . .

“നല്ല ധാർമികനിലവാരത്തിന്റെ പ്രയോജനം മനസ്സിലാക്കിക്കൊടുക്കാൻ മറ്റുള്ളവരുടെ അനുഭവങ്ങൾ ഞങ്ങൾ പറയാറുണ്ട്‌. തെറ്റായ തീരുമാനങ്ങളെടുത്തവർക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചും പറയുമായിരുന്നു. തെറ്റായ തിരഞ്ഞെടുപ്പു നടത്തിയ കൂട്ടുകാരെ കുറിച്ച്‌ മക്കൾ പറയുമ്പോൾ, അവരും അതേ വഴിക്കു പോകാതിരിക്കാൻ അതെക്കുറിച്ച്‌ അവരുമായി ഞങ്ങൾ ചർച്ച ചെയ്യും.”—നിക്കോൾ.

“ഞങ്ങളുടെ മോൾ തീരെ ചെറുതായിരുന്നപ്പോൾത്തന്നെ അവൾക്കു രണ്ടു തിരഞ്ഞെടുപ്പുകൾ നടത്താമെന്നു ഞങ്ങൾ അവളോടു പറയുമായിരുന്നു. ഒന്നു നല്ലതും മറ്റൊന്ന്‌ ചീത്തയും. അതുകൊണ്ട്‌ ഉണ്ടാകുന്ന അനന്തരഫലത്തെക്കുറിച്ചും ഞങ്ങൾ പറഞ്ഞു. തീരുമാനങ്ങളെടുക്കാൻ അങ്ങനെ അവൾ പഠിച്ചു. അത്‌ ഒരു പ്രധാനപ്പെട്ട പാഠമായിരുന്നു. നമുക്ക്‌ എത്ര വയസ്സായാലും ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടിവരും.”—യൊലാണ്ട.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക