വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • scl പേ. 3-5
  • ആമുഖം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആമുഖം
  • ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
scl പേ. 3-5

ആമുഖം

ക്രിസ്‌തീയ ജീവി​ത​ത്തി​നുള്ള ബൈബിൾത​ത്ത്വ​ങ്ങൾ എന്ന ഈ പുസ്‌ത​ക​ത്തിൽ പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യാൻ സഹായി​ക്കുന്ന ബൈബിൾ വാക്യ​ങ്ങ​ളും വിവര​ണ​ങ്ങ​ളും നിങ്ങൾക്കു വളരെ എളുപ്പം കണ്ടെത്താം; മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും നിങ്ങൾക്ക്‌ ഈ പുസ്‌തകം ഉപയോ​ഗി​ക്കാം. കൂടാതെ, യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തുന്ന നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ അവരെ സഹായി​ക്കാ​നും ഈ പുസ്‌തകം ഉപകരി​ക്കും. ആദ്യം, നിങ്ങൾക്കു വേണ്ട വിഷയം എടുക്കുക. അതിലെ ചോദ്യ​ങ്ങ​ളും ചെറിയ ബൈബിൾവി​വ​ര​ണ​ങ്ങ​ളും മുന്നോ​ട്ടു​പോ​കാൻ നിങ്ങളെ സഹായി​ക്കും. (“ഈ പുസ്‌തകം എങ്ങനെ ഉപയോ​ഗി​ക്കാം” എന്ന ചതുരം ചതുരം കാണുക.) അപ്പോൾ ഉപദേ​ശ​വും ആശ്വാ​സ​വും തരുന്ന ധാരാളം ബൈബിൾവാ​ക്യ​ങ്ങൾ നിങ്ങൾക്കു കാണാം. കൂടാതെ, മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാ​വുന്ന വില​യേ​റിയ ആത്മീയ​നി​ധി​ക​ളും നിങ്ങൾ കണ്ടെത്തും. അവ അവരുടെ മനസ്സിനെ തൊട്ടു​ണർത്തും; പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ അവരെ സഹായി​ക്കും; അവർക്ക്‌ ഉപദേ​ശ​വും പ്രോ​ത്സാ​ഹ​ന​വും നൽകും; തീർച്ച!

ഈ പുസ്‌തകം എങ്ങനെ ഉപയോ​ഗി​ക്കാം

നിങ്ങൾക്കു വേണ്ട വിഷയം കണ്ടെത്താൻ ‘തിരയുക’ ബോക്‌സിൽ ആ വിഷയം ടൈപ്പ്‌ ചെയ്യുക, അല്ലെങ്കിൽ വിഭാ​ഗങ്ങൾ എന്നതിൽ നോക്കുക. ക്രിസ്‌തീയ ജീവി​ത​ത്തി​നുള്ള ബൈബിൾത​ത്ത്വ​ങ്ങൾ എന്ന ഈ പുസ്‌തകം ഏഴു വിഭാ​ഗ​ങ്ങ​ളാ​യി തിരി​ച്ചി​ട്ടുണ്ട്‌: അനുദി​ന​ജീ​വി​തം, ആത്മീയത, കുടും​ബം, ഗുണങ്ങൾ, പെരു​മാ​റ്റ​രീ​തി​കൾ, പ്രശ്‌നങ്ങൾ, സഭ എന്നിവ. മിക്ക വിഷയ​ങ്ങ​ളും ഇതിൽ ഏതെങ്കി​ലും ഒരു വിഭാ​ഗ​ത്തിൽ വരും. നിങ്ങൾക്കു വേണ്ട വിഭാഗം തിര​ഞ്ഞെ​ടു​ക്കുക. തുടർന്ന്‌ വിഷയ​ങ്ങ​ളു​ടെ പട്ടിക നോക്കുക. എന്നാൽ നിങ്ങൾക്കു വേണ്ട വിഷയം ഏതു വിഭാ​ഗ​ത്തി​ലാ​ണു വരുന്ന​തെന്ന്‌ അറിയി​ല്ലെ​ങ്കി​ലോ? അപ്പോൾ എല്ലാം എന്നതു തിര​ഞ്ഞെ​ടു​ക്കുക. എന്നിട്ട്‌ നിങ്ങൾക്ക്‌ ഏറ്റവും ചേരു​ന്ന​തെന്നു തോന്നുന്ന വിഷയം കണ്ടെത്തുക. ഓരോ വിഷയ​ത്തി​ന്റെ കീഴി​ലും തടിച്ച അക്ഷരത്തിൽ കൊടു​ത്തി​രി​ക്കുന്ന തലക്കെ​ട്ടു​കൾ കാണാം. അത്‌ പ്രസ്‌താ​വ​ന​ക​ളോ ചോദ്യ​ങ്ങ​ളോ ആകാം. തുടർന്നു കൊടു​ത്തി​രി​ക്കുന്ന ബൈബിൾവാ​ക്യ​ങ്ങൾ വായി​ക്കു​മ്പോൾ, ആ വാക്യങ്ങൾ തന്നിരി​ക്കുന്ന പ്രസ്‌താ​വ​ന​കളെ പിന്താ​ങ്ങു​ന്നത്‌ എങ്ങനെ​യാണ്‌, ചോദ്യ​ങ്ങൾക്ക്‌ ഉത്തരം തരുന്നത്‌ എങ്ങനെ​യാണ്‌ എന്നെല്ലാം ആഴത്തിൽ ചിന്തി​ക്കുക. ചില സ്ഥലങ്ങളിൽ ഒരു വിഷയം പല ഉപവി​ഷ​യ​ങ്ങ​ളാ​യി തിരി​ച്ചി​ട്ടുണ്ട്‌; തലക്കെ​ട്ടു​കൾ നോക്കി നിങ്ങൾക്കു വേണ്ടതു തിര​ഞ്ഞെ​ടു​ക്കാൻ അതു സഹായി​ക്കും. അതു​പോ​ലെ, ചില തിരു​വെ​ഴു​ത്തു​കൾ “കൂടെ കാണുക” എന്നു പറഞ്ഞ്‌ കൊടു​ത്തി​ട്ടുണ്ട്‌. നിങ്ങൾ തിരയുന്ന വിഷയ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കാൻ ഇത്‌ സഹായി​ക്കും. പല സ്ഥലങ്ങളി​ലും ‘ബൈബിൾ വിവര​ണ​ങ്ങ​ളും’ കൊടു​ത്തി​ട്ടുണ്ട്‌. തന്നിരി​ക്കുന്ന തിരു​വെ​ഴു​ത്തി​ലെ പ്രധാന ആശയമോ ആ തിരു​വെ​ഴു​ത്തിൽനി​ന്നുള്ള പാഠമോ അവിടെ കൊടു​ത്തി​രി​ക്കുന്ന വാചക​ത്തിൽ കാണാം. ആ വാചകം, തിരു​വെ​ഴുത്ത്‌ വായി​ക്കു​മ്പോൾ ഏതു വഴിക്കാ​ണു ചിന്തി​ക്കേ​ണ്ട​തെന്ന്‌ അറിയാൻ നിങ്ങളെ സഹായി​ക്കും.

ഈ പുസ്‌ത​ക​ത്തിൽ ഓരോ വിഷയ​ത്തി​ലും അതി​നെ​പ്പ​റ്റി​യുള്ള എല്ലാ ബൈബിൾവാ​ക്യ​ങ്ങ​ളും കണ്ടെന്നു​വ​രില്ല. എന്നാൽ ഗവേഷണം തുടങ്ങാൻ നിങ്ങളെ സഹായി​ക്കുന്ന ഒന്നാന്തരം ഒരു ഉപകര​ണ​മാ​ണിത്‌. (സുഭ 2:1-6) ആഴത്തിൽ കുഴി​ച്ചി​റ​ങ്ങാൻ, വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ പഠനക്കു​റി​പ്പു​ക​ളും ഒത്തുവാ​ക്യ​ങ്ങ​ളും ഉപയോ​ഗി​ക്കുക. ഒരു വാക്യ​ത്തി​ന്റെ അർഥമോ അതു ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കു​ന്നത്‌ എങ്ങനെ എന്നോ നന്നായി മനസ്സി​ലാ​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി, വാച്ച്‌ടവർ പ്രസി​ദ്ധീ​കരണ സൂചിക (ഇംഗ്ലീഷ്‌) എന്നിവ സഹായി​ക്കും. അടുത്ത കാലത്ത്‌ ഇറങ്ങിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ നോക്കി ബൈബിൾസ​ത്യ​ത്തെ​ക്കു​റി​ച്ചുള്ള ഏറ്റവും പുതിയ വിവര​ങ്ങൾതന്നെ ആണ്‌ നിങ്ങൾ കണ്ടെത്തു​ന്ന​തെന്ന്‌ ഉറപ്പു​വ​രു​ത്തുക.

ക്രിസ്‌തീ​യ ജീവി​ത​ത്തി​നുള്ള ബൈബിൾത​ത്ത്വ​ങ്ങൾ എന്ന ഈ പുസ്‌തകം വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ ജ്ഞാനവും അറിവും വിവേ​ക​വും കണ്ടെത്താൻ നിങ്ങളെ സഹായി​ക്കട്ടെ. ഇത്‌ ഉപയോ​ഗി​ക്കു​മ്പോൾ “ദൈവ​ത്തി​ന്റെ വാക്കുകൾ ജീവനു​ള്ള​തും ശക്തി ചെലു​ത്തു​ന്ന​തും” ആണെന്നു നിങ്ങൾക്ക്‌ ഒന്നുകൂ​ടി ഉറപ്പാ​കും.—എബ്ര 4:12.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക