വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w93 5/15 പേ. 32
  • അതിരാവിലെ ഉണരുന്നവൻ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അതിരാവിലെ ഉണരുന്നവൻ
  • വീക്ഷാഗോപുരം—1993
വീക്ഷാഗോപുരം—1993
w93 5/15 പേ. 32

അതിരാ​വി​ലെ ഉണരു​ന്ന​വൻ

മെഡി​റ​റ​റേ​നി​യൻ പ്രദേ​ശത്തെ ഏററവും ശ്രദ്ധേ​യ​മായ ഫലവൃ​ക്ഷ​ങ്ങ​ളിൽ ഒന്നാണു ബദാം​വൃ​ക്ഷം. ജനുവരി അവസാ​ന​മോ ഫെബ്രു​വ​രി​യി​ലോ മററു മിക്ക മരങ്ങൾക്കും വളരെ മുമ്പെ ഇതു ശിശി​ര​ത്തി​ലെ അതിന്റെ മഹാസു​ഷു​പ്‌തി​യിൽനിന്ന്‌ ഉണരുന്നു. എന്തൊരു ഉറക്കമു​ണരൽ! മുഴു​വൃ​ക്ഷ​വും കോമ​ള​മായ ഇളംചു​വപ്പു പൂക്കളു​ടെ​യോ വെള്ളപ്പൂ​ക്ക​ളു​ടെ​യോ ആവരണ​മ​ണി​യു​ന്നു, വെള്ളപ്പൂ​ക്ക​ളാ​ണെ​ങ്കിൽ പ്രായ​മാ​യ​വ​രു​ടെ വെളുത്ത മുടി​യോട്‌ ഏറെക്കു​റെ സദൃശം—സഭാ​പ്ര​സം​ഗി 12:5 താരത​മ്യം ചെയ്യുക.

പുരാതന എബ്രായർ ബദാം​വൃ​ക്ഷത്തെ, അതിന്റെ നേര​ത്തെ​യുള്ള പുഷ്‌പി​ക്ക​ലി​നെ സൂചി​പ്പി​ച്ചു​കൊണ്ട്‌ “ഉറക്കമു​ണർത്തു​ന്നവൻ” എന്നു വിളി​ച്ചി​രു​ന്നു. ഒരു സുപ്ര​ധാന സന്ദേശം വ്യക്തമാ​ക്കാൻ യഹോവ ഈ സഹജല​ക്ഷ​ണത്തെ ഉപയോ​ഗി​ച്ചു. തന്റെ ശുശ്രൂ​ഷ​യു​ടെ ആരംഭ​ത്തി​ങ്കൽ യിരെ​മ്യാ​വി​നെ ഒരു ദർശന​ത്തിൽ ഒരു ബദാം കൊമ്പു കാണിച്ചു. അത്‌ എന്തർത്ഥ​മാ​ക്കി? യഹോവ വിശദീ​ക​രി​ച്ചു: “എന്റെ വചനം നിവർത്തി​ക്കേ​ണ്ട​തി​ന്നു ഞാൻ ജാഗരി​ച്ചു​കൊ​ള്ളും.”—യിരെ​മ്യാ​വു 1:12.

ബദാം​വൃ​ക്ഷം അതിരാ​വി​ലെ “ഉണരു​ന്നതു”പോ​ലെ​തന്നെ യഹോ​വ​യാം ദൈവം അനുസ​ര​ണ​ക്കേ​ടി​ന്റെ പരിണ​ത​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു തന്റെ ജനത്തിനു മുന്നറി​യി​പ്പു നൽകാൻ തന്റെ പ്രവാ​ച​കൻമാ​രെ അയക്കു​ന്ന​തിന്‌ ആലങ്കാ​രി​ക​മാ​യി “അതിരാ​വി​ലെ എഴുന്നേ”ററിരു​ന്നു. (യിരെ​മ്യാ​വു 7:25, NW) തന്റെ പ്രവാചക വചനം സഫലമാ​കു​ന്ന​തു​വരെ അവിടു​ന്നു വിശ്ര​മി​ക്കു​ക​യി​ല്ലാ​യി​രു​ന്നു—അവിടുന്ന്‌ ‘ഉണർന്നി​രി​ക്കു’മായി​രു​ന്നു. അങ്ങനെ, പൊ.യു.മു. 607-ലായി​രു​ന്നു, നിയമിത സമയത്ത്‌, വിശ്വാ​സ​ത്യാ​ഗി​യായ യഹൂദാ​ദേ​ശ​ത്തിൻമേൽ യഹോ​വ​യു​ടെ ന്യായ​വി​ധി വന്നത്‌.

സമാന​മാ​യ ഒരു ന്യായ​വി​ധി നാം ജീവി​ക്കുന്ന ദുഷ്ട വ്യവസ്ഥി​തി​ക്കെ​തി​രെ വരു​മെന്നു ദൈവ​വ​ചനം മുൻകൂ​ട്ടി​പ്പ​റ​യു​ന്നു. (സങ്കീർത്തനം 37:9, 10; 2 പത്രൊസ്‌ 3:10-13) ഇത്തരം നീതി​ന്യാ​യ നടപടി​യെ പരാമർശി​ച്ചു​കൊ​ണ്ടു പ്രവാ​ച​ക​നായ ഹബക്കൂക്ക്‌ നമുക്ക്‌ ഉറപ്പു നൽകുന്നു: “ദർശന​ത്തി​ന്നു ഒരു അവധി​വെ​ച്ചി​രി​ക്കു​ന്നു; . . . അതു വൈകി​യാ​ലും അതിന്നാ​യി കാത്തി​രിക്ക; അതു വരും നിശ്ചയം; താമസി​ക്ക​യു​മില്ല.” (ഹബക്കൂക്ക്‌ 2:3) തന്റെ വചനം നടപ്പി​ലാ​ക്കു​ന്ന​തി​നാ​യി അതു സംബന്ധി​ച്ചു യഹോവ ഉണർന്നി​രി​ക്കു​മെന്നു മനോ​ഹ​ര​മായ ബദാമി​ന്റെ പുഷ്‌പി​ക്കൽ നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു.

[32-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

Pictorial Archive (Near Eastern History) Est.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക