നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങൾ വായിച്ചത് നിങ്ങൾ വിലമതിച്ചുവോ? പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്കാകുമോയെന്ന് കാണുക:
◻ ഒരു ക്രിസ്തീയ ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസത്തിന്റെ പ്രധാന ഉദ്ദേശ്യമെന്താണ്?
യഹോവയുടെ ഫലപ്രദനായ ശുശ്രൂഷകനായിരിക്കാൻ ഒരു ചെറുപ്പക്കാരനെ സജ്ജനാക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ മുഖ്യോദ്ദേശ്യം. ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസം ആത്മീയ വിദ്യാഭ്യാസമാണ്.—8/15, പേജ് 21.
◻ ഒരു സഹക്രിസ്ത്യാനിയുടെ ഗുരുതരമായ തെറ്റ് മൂപ്പന്മാരോട് റിപ്പോർട്ടുചെയ്യേണ്ടതിന്റെ കാരണങ്ങൾ ഏവ?
ദുഷ്പ്രവൃത്തി റിപ്പോർട്ടു ചെയ്യേണ്ടതിന്റെ ഒരു കാരണം അത് സഭയുടെ ശുദ്ധി കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നുവെന്നതാണ്. അപ്രകാരം ചെയ്യുന്നത് ദൈവത്തോടും സഭയോടും ദുഷ്പ്രവൃത്തിക്കാരനോടും ക്രിസ്തീയ തത്ത്വാധിഷ്ഠിത സ്നേഹം കാണിക്കുന്ന ഒരു പ്രവൃത്തിയാണെന്നുള്ളതാണ് മറ്റൊരു കാരണം.—8/15, പേജുകൾ 28, 30.
◻ യഹോവയുടെ ദിവസം ‘മനസ്സിൽ അടുപ്പിച്ചുനിർത്തുക’ എന്നതിന്റെ അർഥമെന്താണ്?
(2 പത്രൊസ് 3:12) “യഹോവയുടെ ദിവസം” അകലെയാണെന്ന് നാം വിചാരിക്കരുതെന്നാണ് അതിന്റെ അർഥം. യഹോവ ഈ വ്യവസ്ഥിതിയെ നശിപ്പിക്കുന്ന ദിവസം വളരെ സമീപമാണെന്നു നാം മറക്കരുത്. നാം വ്യക്തമായി കാണുന്നതുപോലെതന്നെ, നമ്മുടെ തൊട്ടുമുമ്പിൽ സ്ഥിതിചെയ്യുന്നതുപോലെതന്നെ, അതു നമുക്ക് വളരെ യഥാർഥമായിരിക്കണം. (സെഫന്യാവു 1:7, 14)—9/1, പേജ് 19.
◻ ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകൾ പലരും പ്രതീക്ഷിച്ചതിനെക്കാൾ നീണ്ടുപോയിരിക്കുന്നത് എന്തുകൊണ്ട്?
മുഴു മനുഷ്യവർഗത്തിനും എന്താണ് ഏറ്റവും ഉത്തമമെന്നത് യഹോവ പരിഗണനയിലെടുക്കുന്നു. ആളുകളുടെ ജീവനിലാണ് അവനു താത്പര്യമുള്ളത്. (യെഹെസ്കേൽ 33:11) നമ്മുടെ സർവജ്ഞാനിയായ, സ്നേഹവാനായ സ്രഷ്ടാവിന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ കൃത്യസമയത്തുതന്നെ അവസാനം വരുമെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാം.—9/1, പേജ് 22.
◻ മുഴുസമയ സേവനത്തിലുള്ളവർക്ക് തങ്ങൾ അഭിമുഖീകരിച്ചേക്കാവുന്ന പ്രശ്നങ്ങളിൻ മധ്യേയും സന്തോഷം നിലനിർത്താൻ കഴിയുന്നതെങ്ങനെ?
അവർക്കു ലഭിച്ചിരിക്കുന്ന ഒട്ടനവധി അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കുകയും മറ്റ് ആയിരക്കണക്കിന് ആളുകൾ തങ്ങളെക്കാൾ വലിയ യാതനകൾ അനുഭവിക്കുന്നുവെന്നു തിരിച്ചറിയുകയും വേണം. (1 പത്രൊസ് 5:6-9)—9/15, പേജ് 24.
◻ ബൈബിൾ പരിഭാഷപ്പെടുത്തുന്നതിൽ വില്യം ടിൻഡെയ്ലിന്റെ ലക്ഷ്യമെന്തായിരുന്നു?
സാധ്യമാകുന്നത്ര കൃത്യവും ലളിതവുമായ ഭാഷയിൽ തിരുവെഴുത്തുകൾ സാധാരണക്കാർക്കു ലഭ്യമാക്കുകയെന്നതായിരുന്നു ടിൻഡെയ്ലിന്റെ ലക്ഷ്യം.—9/15, പേജ് 27.
◻ നാം ദൈവവചനത്തിന്റെ വിശ്വസ്ത വക്താക്കളാണെന്ന് നമുക്കെങ്ങനെ പ്രകടമാക്കാൻ കഴിയും?
മറ്റുള്ളവരോടു സതീക്ഷ്ണം പ്രസംഗിച്ചുകൊണ്ടു നാം ദൈവവചനത്തോടുള്ള നമ്മുടെ വിശ്വസ്തത പ്രകടമാക്കുന്നു. അധ്യാപകരെന്ന നിലയിൽ, ബൈബിൾ ശ്രദ്ധാപൂർവം ഉപയോഗിച്ചുകൊണ്ടും ഒരിക്കലും വളച്ചൊടിക്കാതെ, അല്ലെങ്കിൽ നമ്മുടെ ആശയങ്ങൾക്കു പിന്തുണയാകുംവിധം വ്യാഖ്യാനിക്കാതിരുന്നുകൊണ്ടും നാം വിശ്വസ്തത പ്രകടമാക്കുന്നു. (2 തിമൊഥെയൊസ് 2:15)—10/1, പേജ് 20.
◻ ലോകത്തിന്റെ വിഷലിപ്തമായ ആത്മാവ് നമ്മുടെ നിർമലതയെ എങ്ങനെ ദുർബലപ്പെടുത്തിയേക്കാവുന്നതാണ്?
ഉള്ളതുകൊണ്ട് തൃപ്തിപ്പെടാതിരിക്കാനും സ്വന്തം ആവശ്യങ്ങളെയും താത്പര്യങ്ങളെയും ദൈവിക താത്പര്യങ്ങൾക്കു മുമ്പു വെക്കാനും നമ്മെ പ്രേരിപ്പിച്ചുകൊണ്ട് ലോകത്തിന്റെ വിഷലിപ്തമായ ആത്മാവിന് നമ്മുടെ നിർമലതയെ ദുർബലപ്പെടുത്താൻ കഴിയും. (മത്തായി 16:21-23 താരതമ്യം ചെയ്യുക.)—10/1, പേജ് 29.
◻ യഹോവയെ മുഴുദേഹിയോടെ സേവിക്കുകയെന്നതിന്റെ അർഥമെന്താണ്?
“ദേഹി” സൂചിപ്പിക്കുന്നത് ശാരീരികവും മാനസികവുമായ എല്ലാ പ്രാപ്തികളും സഹിതം മുഴുവ്യക്തിയെയുമാണ്. അതുകൊണ്ട് മുഴുദേഹിയോടെ സേവിക്കുക എന്നതിനർഥം ദൈവസേവനത്തിൽ നമ്മുടെ എല്ലാ പ്രാപ്തികളും ഉപയോഗിച്ചുകൊണ്ടും സാധ്യമാകുന്നത്ര തികവിൽ നമ്മുടെ ഊർജമൊക്കെയും വിനിയോഗിച്ചുകൊണ്ടും നമ്മെത്തന്നെ നൽകുകയെന്നാണ്. (മർക്കൊസ് 12:29, 30)—10/15, പേജ് 13.
◻ ദൈവിക തത്ത്വനിഷ്ഠയുള്ള ഒരു വ്യക്തിയായിരിക്കുന്നതിലെ മുഖ്യസംഗതിയെന്താണ്?
യഹോവയെയും അവന്റെ ഇഷ്ടാനിഷ്ടങ്ങളെയും ഉദ്ദേശ്യങ്ങളെയും യഥാർഥത്തിൽ അറിയുക എന്നതാണ് മുഖ്യസംഗതി. ദൈവവുമായി ബന്ധപ്പെട്ടുള്ള ഈ അടിസ്ഥാനതത്ത്വങ്ങൾ നമ്മുടെ ജീവിതത്തെ നയിക്കുമ്പോൾ, ഫലത്തിൽ അവ ജീവിക്കുന്ന തത്ത്വങ്ങളായിത്തീരുന്നു. (യിരെമ്യാവു 22:16; എബ്രായർ 4:12)—10/15, പേജ് 29.
◻ യഹോവയുടെ ദാസന്മാർക്കു മാനുഷ ഭരണങ്ങളുടെനേരേ ഏത് സമനിലയുള്ള മനോഭാവമുണ്ട്?
ദൈവരാജ്യത്തിന്റെ സ്ഥാനപതികളോ സന്ദേശവാഹകരോ ആയി സേവിക്കുന്നതുകൊണ്ടും അവരുടെ ജീവിതം ദൈവത്തിനു സമർപ്പിച്ചിരിക്കുന്നതുകൊണ്ടും അവർ രാഷ്ട്രീയ കാര്യങ്ങളിൽ നിഷ്പക്ഷത പാലിക്കുന്നു. (2 കൊരിന്ത്യർ 5:20) അതേസമയം, അവർ അധികാരസ്ഥർക്കു മനസ്സാക്ഷിപൂർവം കീഴ്പെടുകയും ചെയ്യുന്നു.—11/1, പേജ് 17.
◻ പ്രവാചകനായ എലീശാ സ്വീകരിച്ച ഗതിയിൽനിന്ന് നമുക്ക് എന്തു പാഠം പഠിക്കാൻ കഴിയും?
ഏലീയാവിനോടൊപ്പമുള്ള പ്രത്യേക സേവനത്തിനു ക്ഷണം ലഭിച്ചപ്പോൾ, ഇസ്രായേലിന്റെ സമുന്നത പ്രവാചകനു ശുശ്രൂഷചെയ്യാനായി എലീശാ ഉടനടി തന്റെ വയൽവിട്ടുപോയി, അവന്റെ ചില കർത്തവ്യങ്ങൾ ഭൃത്യോചിതമായിരുന്നിട്ടും. (2 രാജാക്കന്മാർ 3:11) തങ്ങളുടെ ഉപജീവനമാർഗങ്ങൾ ഉപേക്ഷിച്ച് വിദൂര പ്രദേശങ്ങളിൽ സുവാർത്ത പ്രസംഗിക്കാനായി പോയിക്കൊണ്ട് ദൈവദാസന്മാരിൽ ചിലർ ഇന്ന് സമാനമായ ആത്മത്യാഗമനോഭാവം പ്രകടമാക്കുന്നു.—11/1, പേജ് 31.
◻ പ്രയോജനപ്രദമായ എന്ത് ബുദ്ധ്യുപദേശം യാക്കോബിന്റെ ലേഖനത്തിൽ അടങ്ങിയിരിക്കുന്നു?
അത് പീഡാനുഭവങ്ങൾ എങ്ങനെ നേരിടണമെന്നു കാണിക്കുന്നു, പക്ഷപാതത്തിനെതിരെ ബുദ്ധ്യുപദേശിക്കുന്നു. സത്പ്രവൃത്തികളിലേർപ്പെടാൻ നമ്മെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. നാവിനെ നിയന്ത്രിക്കാനും ലൗകിക സ്വാധീനത്തെ ചെറുക്കാനും സമാധാനം ഉന്നമിപ്പിക്കാനും യാക്കോബ് നമ്മോട് ആവശ്യപ്പെടുന്നു. ക്ഷമയുള്ളവരും പ്രാർഥനാനിരതരുമായിരിക്കാനും അവന്റെ വാക്കുകൾക്കു നമ്മെ സഹായിക്കാനാകും.—11/15, പേജ് 24.
◻ യഹോവ “ക്ഷമിക്കാൻ സന്നദ്ധതയുള്ളവ”നായിരിക്കുന്നത് എന്തുകൊണ്ട്? (സങ്കീർത്തനം 86:5, NW)
അപൂർണതയുടെ ഫലമായി ബലഹീനതകൾ അഥവാ ദൗർബല്യങ്ങൾ ഉള്ള, പൊടിയിൽനിന്നു നിർമിക്കപ്പെട്ട സൃഷ്ടികളാണ് നാമെന്നുള്ളത് യഹോവ വിസ്മരിക്കാത്തതിനാൽ അവൻ ക്ഷമിക്കാൻ സന്നദ്ധതയുള്ളവനാണ്. (സങ്കീർത്തനം 103:12-14)—12/1, പേജുകൾ 10, 11.
◻ മറ്റുള്ളവരോട് ക്ഷമിക്കാൻ നാം മനസ്സൊരുക്കമുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
കരുണ കാണിക്കാൻ ഒരടിസ്ഥാനമുള്ളപ്പോൾ നാം മറ്റുള്ളവരോടു ക്ഷമിക്കാൻ വിസമ്മതിച്ചാൽ, അതിന് യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കാൻ കഴിയും. (മത്തായി 6:14, 15)—12/1, പേജ് 17.