ഉള്ളടക്കം
2013 ജനുവരി 15
© 2013 Watch Tower Bible and Tract Society of Pennsylvania. എല്ലാ അവകാശങ്ങളും സംവരണം ചെയ്‌തിരിക്കുന്നു
അധ്യയന പതിപ്പ്
ഫെബ്രുവരി 25–മാർച്ച് 3
‘ധൈര്യമുള്ളവനായിരിക്കുക, യഹോവ നിന്നോടുകൂടെയുണ്ട്!’
പേജ് 7 • ഗീതങ്ങൾ: 60, 23
മാർച്ച് 4-10
യാതൊന്നും നിങ്ങളെ യഹോവയിൽനിന്ന് അകറ്റിക്കളയാതിരിക്കട്ടെ!
പേജ് 12 • ഗീതങ്ങൾ: 106, 51
മാർച്ച് 11-17
പേജ് 17 • ഗീതങ്ങൾ: 52, 65
മാർച്ച് 18-24
പശ്ചാത്താപവിവശരാകാതെ ദൈവത്തെ സേവിക്കുക
പേജ് 22 • ഗീതങ്ങൾ: 91, 39
മാർച്ച് 25-31
ക്രിസ്‌തീയ മൂപ്പന്മാർ, ‘നമ്മുടെ സന്തോഷത്തിനായുള്ള കൂട്ടുവേലക്കാർ’
പേജ് 27 • ഗീതങ്ങൾ: 123, 53
അധ്യയന ലേഖനങ്ങൾ
▪ ‘ധൈര്യമുള്ളവനായിരിക്കുക, യഹോവ നിന്നോടുകൂടെയുണ്ട്!’
വിശ്വാസവും ധൈര്യവും കാണിച്ച നിരവധി ആളുകളെക്കുറിച്ച് തിരുവെഴുത്തുകൾ പറയുന്നുണ്ട്. അവരുടെ അനുഭവങ്ങളിൽ ചിലത് പരിചിന്തിക്കുന്നത് വിശ്വാസമുള്ളവരായിരിക്കാനും യഹോവയെ ധൈര്യത്തോടെ സേവിക്കാനും നമുക്കു പ്രചോദനമാകും. 2013-ലെ നമ്മുടെ വാർഷികവാക്യം വിശേഷവത്‌കരിക്കുന്നതാണ് ഈ ലേഖനം.
▪ യാതൊന്നും നിങ്ങളെ യഹോവയിൽനിന്ന് അകറ്റിക്കളയാതിരിക്കട്ടെ!
▪ യഹോവയോട് അടുത്തുചെല്ലുക
ജീവിതത്തിൽ, നമുക്ക് തിരഞ്ഞെടുക്കാൻ കഴിയാത്ത പല സംഗതികളുണ്ട്: മാതാപിതാക്കൾ, കൂടെപ്പിറപ്പുകൾ, നമ്മുടെ ജനനസ്ഥലം തുടങ്ങിയവ. എന്നാൽ യഹോവയുമായുള്ള ഉറ്റബന്ധത്തിന്റെ കാര്യത്തിൽ ഒരു വ്യത്യാസമുണ്ട്. അവനോട് അടുക്കണോ വേണ്ടയോ എന്ന് നമുക്കു തീരുമാനിക്കാം. ഈ ലേഖനങ്ങളിലൂടെ, ജീവിതവുമായി ബന്ധപ്പെട്ട ഏഴു മേഖലകളെക്കുറിച്ചു നാം ചിന്തിക്കും. അവയിൽ ഒന്നിനെയും യഹോവയിൽനിന്നു നമ്മെ അകറ്റിക്കളയാൻ നാം അനുവദിക്കരുത്!
▪ പശ്ചാത്താപവിവശരാകാതെ ദൈവത്തെ സേവിക്കുക
നാം പറയുകയോ ചെയ്യുകയോ ചെയ്‌ത ചില കാര്യങ്ങളെക്കുറിച്ച്, ‘അത് അങ്ങനെ ചെയ്യാതിരുന്നെങ്കിൽ’ അല്ലെങ്കിൽ ‘ഒന്നു തിരുത്താൻ കഴിഞ്ഞിരുന്നെങ്കിൽ’ എന്നു ചിന്തിച്ചിട്ടുള്ളവരാണ് നാം എല്ലാവരും. എന്നാൽ ആ കഴിഞ്ഞകാല സംഗതിയിൽ മനസ്‌തപിച്ച് ഇപ്പോൾ നാം ദൈവസേവനത്തിൽ മന്ദീഭവിച്ചുപോകാൻ ഇടയാകരുത്. ഈ ലേഖനത്തിൽ നാം പൗലോസ് അപ്പൊസ്‌തലന്റെ ജീവിതത്തിൽനിന്നു ചിലതു പഠിക്കും. പശ്ചാത്താപം കൂടാതെ യഹോവയെ സേവിക്കാൻ അതു നമുക്കൊരു പ്രചോദനമാകും.
▪ ക്രിസ്‌തീയ മൂപ്പന്മാർ, ‘നമ്മുടെ സന്തോഷത്തിനായുള്ള കൂട്ടുവേലക്കാർ’
പൗലോസ്, തന്നെയും തന്റെ അടുത്ത സഹകാരികളെയും കുറിച്ച്, ‘ഞങ്ങൾ നിങ്ങളുടെ സന്തോഷത്തിനായുള്ള കൂട്ടുവേലക്കാരാണ്’ എന്ന് കൊരിന്ത്യർക്കുള്ള രണ്ടാമത്തെ ലേഖനത്തിൽ എഴുതുകയുണ്ടായി. (2 കൊരി. 1:24) പൗലോസിന്റെ ഈ വാക്കുകളിൽനിന്ന് ക്രിസ്‌തീയമൂപ്പന്മാർക്ക് എന്തു പഠിക്കാനുണ്ട്? സഭയിൽ സന്തോഷഭരിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന് നമുക്ക് ഓരോരുത്തർക്കും എന്തു ചെയ്യാനാകും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ ലേഖനത്തിലൂടെ ലഭിക്കും.
കൂടാതെ
3 ആത്മാർപ്പണത്തിന്റെ മാതൃകകൾ—നോർവേയിൽ
32 നല്ല ആസൂത്രണത്തിന്റെ സത്‌ഫലം
പുറന്താൾ: ജോലിയിൽനിന്നു വിരമിച്ച ഒരു ദമ്പതികൾ, ക്യാംപ് പെരിനിലെ ഒരു വീടിന്റെ വരാന്തയിൽവെച്ച് ബൈബിളധ്യയനം നടത്തുന്നു. ഈ ദമ്പതികളെപ്പോലെ, വിദേശത്തു താമസിച്ചിരുന്ന ഹെയ്‌റ്റിക്കാരായ ചിലർ തങ്ങളുടെ സ്വദേശത്തേക്കു മടങ്ങുകയാണ്, ആവശ്യം അധികമുള്ള പ്രദേശത്തു സേവിക്കുന്നതിനായി
ഹെയ്‌റ്റി
ഹെയ്‌റ്റിയിലെ പ്രസാധക-ജനസംഖ്യാ അനുപാതം
1:557
പ്രസാധകർ
17,954
ബൈബിളധ്യയനങ്ങൾ
35,735