ഉള്ളടക്കം
2013 മാർച്ച് 15
© 2013 Watch Tower Bible and Tract Society of Pennsylvania. എല്ലാ അവകാശങ്ങളും സംവരണം ചെയ്‌തിരിക്കുന്നു.
അധ്യയന പതിപ്പ്
ഏപ്രിൽ 29-മെയ് 5
യഹോവയെ സ്‌നേഹിക്കുന്നവർക്ക് “വീഴ്‌ചെക്കു സംഗതി ഏതുമില്ല”
പേജ് 3 • ഗീതങ്ങൾ: 45, 32
മെയ് 6-12
യഹോവയെ “അറിവാൻ തക്കഹൃദയം” നിങ്ങൾക്കുണ്ടോ?
പേജ് 8 • ഗീതങ്ങൾ: 62, 60
മെയ് 13-19
‘ദൈവത്തെ അറിഞ്ഞ’ നിങ്ങൾ ഇനി എന്തു ചെയ്യണം?
പേജ് 13 • ഗീതങ്ങൾ: 81, 135
മെയ് 20-26
പേജ് 19 • ഗീതങ്ങൾ: 51, 95
മെയ് 27–ജൂൺ 2
യഹോവയുടെ മഹനീയനാമത്തെ ആദരിക്കുക
പേജ് 24 • ഗീതങ്ങൾ: 27, 101
അധ്യയന ലേഖനങ്ങൾ
▪ യഹോവയെ സ്‌നേഹിക്കുന്നവർക്ക് “വീഴ്‌ചെക്കു സംഗതി ഏതുമില്ല”
നിത്യജീവനെന്ന സമ്മാനം ലക്ഷ്യമാക്കിയുള്ള ഓട്ടത്തിലാണ് എല്ലാ ക്രിസ്‌ത്യാനികളും. എന്നാൽ അവകാശപ്പെടുത്തിയ പാപം നിമിത്തം നാമെല്ലാം ഇടറുന്നു. നമ്മെ പതറിച്ചേക്കാവുന്ന അഞ്ച് ഇടർച്ചക്കല്ലുകൾ തിരിച്ചറിയാനും, അവ വിജയത്തിനു തടസ്സമാകാതിരിക്കാൻ നാം എന്തു ചെയ്യണമെന്നു മനസ്സിലാക്കാനും ഈ ലേഖനം സഹായിക്കും.
▪ യഹോവയെ “അറിവാൻ തക്കഹൃദയം” നിങ്ങൾക്കുണ്ടോ?
ഹൃദയത്തെക്കുറിച്ച് യിരെമ്യാവിന്റെ പുസ്‌തകം അനേകം കാര്യങ്ങൾ നമ്മോടു പറയുന്നു. ‘അഗ്രചർമ്മമുള്ള ഹൃദയം’ എന്താണെന്നും അത് ക്രിസ്‌ത്യാനികൾക്കുപോലും അപകടമായേക്കാവുന്നത് എങ്ങനെയെന്നും ഈ ലേഖനം വിവരിക്കുന്നു. യഹോവയെ “അറിവാൻ തക്കഹൃദയം” ഉണ്ടായിരിക്കാനാകുന്നത് എങ്ങനെയെന്നും നമുക്ക് മനസ്സിലാക്കാം.—യിരെ. 9:26; 24:7.
▪ ‘ദൈവത്തെ അറിഞ്ഞ’ നിങ്ങൾ ഇനി എന്തു ചെയ്യണം?
ദൈവത്തെ അറിയുന്നതിലും അവൻ അറിയുന്നവരായിരിക്കുന്നതിലും ഏതൊക്കെ പടികളാണ് ഉൾപ്പെടുന്നത്? ഒരു ക്രിസ്‌ത്യാനി ആത്മീയപക്വതയിൽ എത്തിയതിനു ശേഷവും വളരേണ്ടത് എങ്ങനെ, എന്തുകൊണ്ട്? ഈ ലേഖനത്തിൽ ഉത്തരമുണ്ട്.
▪ യഹോവ നമ്മുടെ സങ്കേതം
ദൈവദാസരോട് വിദ്വേഷം വെച്ചുപുലർത്തുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ ഭയപ്പെടേണ്ടതില്ല. സാധ്യമായതിൽ ഏറ്റവും സുരക്ഷിതമായ വാസസ്ഥലം—നമ്മുടെ ദൈവമായ യഹോവ—നമുക്കുള്ളത് എങ്ങനെയെന്ന് ഈ ലേഖനം കാണിച്ചുതരുന്നു.
▪ യഹോവയുടെ മഹനീയനാമത്തെ ആദരിക്കുക
ദൈവത്തിന്റെ നാമം വഹിക്കുന്ന ജനത്തിൽ ഒരുവനായിരിക്കുക എന്നാൽ എന്താണ് അർഥം? ആ നാമത്തിൽ നടക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? തന്റെ നാമത്തെ നിന്ദിക്കുന്നവരെ ദൈവം വീക്ഷിക്കുന്നത് എങ്ങനെ? ഈ ലേഖനം ഉത്തരം നൽകുന്നു.
കൂടാതെ
18 ആശ്വാസം കൈക്കൊള്ളുക, ആശ്വാസം പകരുക
29 ജോസീഫസ് ആണോ അത് എഴുതിയത്?
30 ഒരിക്കലും പ്രതീക്ഷ കൈവെടിയരുത്!
പുറന്താൾ: ഫിൻലൻഡിന് അനേകം ദ്വീപുകളാൽ അലങ്കൃതമായ നീണ്ട സമുദ്രതീരമുണ്ട്; മധ്യഭാഗത്തും കിഴക്കൻ പ്രദേശങ്ങളിലുമായി ആയിരക്കണക്കിന് തടാകങ്ങളും. ആവശ്യം അധികമുള്ള പ്രദേശങ്ങളിൽ താത്‌കാലികാടിസ്ഥാനത്തിൽ പോയി പ്രവർത്തിക്കുന്ന ചില പ്രസാധകർ സാക്ഷീകരണവേലയിൽ ബോട്ടുകൾ ഉപയോഗിക്കാറുണ്ട്
ഫിൻലൻഡ്
ജനസംഖ്യ:
53,75,276
അനുപാതം:
283 പേർക്ക് 1 സാക്ഷി
സാധാരണ പയനിയർമാർ:
1,824