ഉള്ളടക്കം
2014 ഏപ്രിൽ 15
© 2014 Watch Tower Bible and Tract Society of Pennsylvania
അധ്യയനപ്പതിപ്പ്
2014 ജൂൺ 2-8
മോശയുടെ വിശ്വാസം അനുകരിക്കുക
പേജ് 3 • ഗീതങ്ങൾ: 33, 133
2014 ജൂൺ 9-15
നിങ്ങൾ “അദൃശ്യനായവനെ” കാണുന്നുണ്ടോ?
പേജ് 8 • ഗീതങ്ങൾ: 81, 132
2014 ജൂൺ 16-22
രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും സാധ്യമല്ല
പേജ് 17 • ഗീതങ്ങൾ: 62, 106
2014 ജൂൺ 23-29
ധൈര്യമായിരിക്കുക —യഹോവ നിനക്കു തുണ!
പേജ് 22 • ഗീതങ്ങൾ: 22, 95
2014 ജൂൺ 30–2014 ജൂലൈ 6
യഹോവ ദൃഷ്ടിവെച്ച് നിങ്ങളെ പരിപാലിക്കുന്നു!
പേജ് 27 • ഗീതങ്ങൾ: 69, 120
അധ്യയനലേഖനങ്ങൾ
▪ മോശയുടെ വിശ്വാസം അനുകരിക്കുക
▪ നിങ്ങൾ “അദൃശ്യനായവനെ” കാണുന്നുണ്ടോ?
വിശ്വാസത്താൽ മോശയ്ക്ക് അക്ഷരീയകണ്ണുകൾക്ക് ദൃശ്യമായിരുന്നതിനും അപ്പുറം കാണാൻ സാധിച്ചു. മോശയെപ്പോലെ വിശ്വാസത്തോടെ പ്രവർത്തിക്കാനും “അദൃശ്യനായവനെ കണ്ടാലെന്നപോലെ ഉറച്ചു”നിൽക്കാനും നമുക്ക് എങ്ങനെ കഴിയുമെന്ന് ഈ ലേഖനങ്ങൾ വിശകലനം ചെയ്യുന്നു.—എബ്രാ. 11:27.
▪ രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും സാധ്യമല്ല
▪ ധൈര്യമായിരിക്കുക—യഹോവ നിനക്കു തുണ!
ലോകമെമ്പാടും ദശലക്ഷങ്ങൾ തൊഴിൽ തേടി മറുനാടുകളിലേക്ക് ചേക്കേറുന്നു. അവരിൽ അനേകരും ഇണയെയും കുട്ടികളെയും നാട്ടിൽ വിട്ടിട്ടാണ് പോകുന്നത്. കുടുംബത്തോടുള്ള കടപ്പാടുകളെ നാം എങ്ങനെ വീക്ഷിക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നത്? അവ നിറവേറ്റാൻ അവൻ നമ്മെ സഹായിക്കുന്നത് എങ്ങനെയാണ്? ഈ ലേഖനങ്ങൾ ഉത്തരം നൽകും.
▪ യഹോവ ദൃഷ്ടിവെച്ച് നിങ്ങളെ പരിപാലിക്കുന്നു!
“യഹോവയുടെ കണ്ണു എല്ലാടവും ഉണ്ട്” എന്നു വായിക്കുമ്പോൾ നിയമം നടപ്പാക്കുന്നതിൽ മാത്രമാണ് ദൈവത്തിന് താത്പര്യം എന്ന് നമ്മിൽ ചിലർക്ക് തോന്നിപ്പോയേക്കാം. അത് അവനോട് അനാരോഗ്യകരമായ ഒരു ഭയം ഉളവാക്കുകപോലും ചെയ്തേക്കാം. (സദൃ. 15:3) എന്നാൽ, യഹോവ നമ്മുടെ മേൽ ദൃഷ്ടിവെച്ച് നമ്മെ പരിപാലിക്കുന്നതു നിമിത്തം നമുക്കു ലഭിക്കുന്ന അഞ്ചു പ്രയോജനങ്ങൾ ഈ ലേഖനം എടുത്തുകാണിക്കുന്നു.
പുറന്താൾ: ഇസ്താൻബുളിലെ ഒരു സഹോദരൻ തന്റെ ബാർബർക്ക് സുവാർത്താ ലഘുപത്രിക നൽകിക്കൊണ്ട് അനൗപചാരികമായി സാക്ഷീകരിക്കുന്നു
തുർക്കി
ജനസംഖ്യ
7,56,27,384
പ്രസാധകർ
2,312
അധ്യയനങ്ങൾ
1,632
അനുപാതം
32,711 പേർക്ക് ഒരു സാക്ഷി
തുർക്കിയിലെ സാധാരണ പയനിയർമാരുടെ എണ്ണം 2004 മുതൽ 165% വർധിച്ചു