ഉള്ളടക്കം
2014 നവംബർ 15
© 2014 Watch Tower Bible and Tract Society of Pennsylvania
അധ്യയനപ്പതിപ്പ്
2014 ഡിസംബർ 29–2015 ജനുവരി 4
യേശുവിന്റെ പുനരുത്ഥാനം—നമ്മുടെ ജീവിതത്തിൽ അതിനുള്ള പ്രാധാന്യം
പേജ് 3 • ഗീതങ്ങൾ: 5, 60
2015 ജനുവരി 5-11
നാം വിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതിന്റെ കാരണം
പേജ് 8 • ഗീതങ്ങൾ: 119, 17
2015 ജനുവരി 12-18
സകല പ്രവൃത്തികളിലും നാം വിശുദ്ധരായിരിക്കണം
പേജ് 13 • ഗീതങ്ങൾ: 65, 106
2015 ജനുവരി 19-25
“യഹോവ ദൈവമായിരിക്കുന്ന ജനം”
പേജ് 18 • ഗീതങ്ങൾ: 46, 63
2015 ജനുവരി 26–2015 ഫെബ്രുവരി 1
‘ഇപ്പോഴോ നിങ്ങൾ ദൈവത്തിന്റെ ജനമാകുന്നു’
പേജ് 23 • ഗീതങ്ങൾ: 112, 101
അധ്യയനലേഖനങ്ങൾ
▪ യേശുവിന്റെ പുനരുത്ഥാനം—നമ്മുടെ ജീവിതത്തിൽ അതിനുള്ള പ്രാധാന്യം
യേശു ഉയിർപ്പിക്കപ്പെട്ടെന്നും ഇന്നും ജീവനോടിരിക്കുന്നെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാനാവുന്നത് എന്തുകൊണ്ടെന്ന് പഠിക്കാം. അമർത്യ സ്വർഗീയജീവനിലേക്കുള്ള യേശുവിന്റെ പുനരുത്ഥാനം നമ്മെയും നമ്മുടെ രാജ്യപ്രസംഗ പ്രവർത്തനത്തെയും എങ്ങനെയാണ് ബാധിക്കുന്നത് എന്നും ഈ ലേഖനം വ്യക്തമാക്കുന്നു.
▪ നാം വിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതിന്റെ കാരണം
▪ സകല പ്രവൃത്തികളിലും നാം വിശുദ്ധരായിരിക്കണം
മുഖ്യമായും ലേവ്യപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളവയാണ് ഈ ലേഖനങ്ങൾ. തന്റെ ജനം വിശുദ്ധരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നത് എന്തുകൊണ്ടെന്നും ആ ഗുണം നമുക്ക് എങ്ങനെ പ്രകടമാക്കാമെന്നും അവ വിശദീകരിക്കുന്നു. സകല പ്രവൃത്തികളിലും നമുക്ക് വിശുദ്ധരായിരിക്കാൻ കഴിയുന്നത് എങ്ങനെയെന്നും നാം പരിചിന്തിക്കും.
▪ “യഹോവ ദൈവമായിരിക്കുന്ന ജനം”
▪ ‘ഇപ്പോഴോ നിങ്ങൾ ദൈവത്തിന്റെ ജനമാകുന്നു’
യഹോവയ്‌ക്ക് ഭൂമിയിൽ ഒരു സംഘടന മാത്രമേയുള്ളൂ എന്ന വസ്‌തുത നമ്മോടൊപ്പം ബൈബിൾ പഠിക്കുന്ന ചില വ്യക്തികൾക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ഒരാളുടെ മതം ഏതായാലും ദൈവത്തെ പ്രസാദിപ്പിക്കാൻ ആത്മാർഥത മാത്രം മതിയാകും എന്ന് അവർ കരുതുന്നു. ദൈവജനത്തെ തിരിച്ചറിയേണ്ടതിന്റെയും അവരോടൊപ്പം യഹോവയെ സേവിക്കേണ്ടതിന്റെയും പ്രാധാന്യം ഈ ലേഖനങ്ങൾ വ്യക്തമാക്കും.
പുറന്താൾ: ഈ ദ്വീപരാഷ്ട്രത്തിലെ രണ്ടാമത്തെ വലിയ നഗരമാണ് സംഗീതത്തിനും പരമ്പരാഗത നൃത്തങ്ങൾക്കും പേരുകേട്ട സാന്റിയാഗോ ഡി ക്യൂബ. അവിടെ രാജ്യപ്രസാധകർ പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കുന്നു.
ക്യൂബ
ജനസംഖ്യ
1,11,63,934
പ്രസാധകർ
96,206
സാധാരണ പയനിയർമാർ
9,040