അറിയിപ്പുകൾ
● ജൂണിലെ സാഹിത്യസമർപ്പണം: വാച്ച്‌ടവറിന്റെ വാർഷിക വരിസംഖ്യ, 40ക. സംഭാവനക്ക്. അതേ അടിസ്ഥാനത്തിൽ എവേക്ക് വരിസംഖ്യയും സമർപ്പിക്കാവുന്നതാണ്. ആറുമാസ വരിസംഖ്യകൾക്കും പ്രതിമാസപ്പതിപ്പുകളുടെ വാർഷികവരിസംഖ്യകൾക്കും ക.20. ജൂലൈ: “യഥാർത്ഥ സമാധാനം” അല്ലെങ്കിൽ അതിജീവനം പുസ്‌തകം 10ക. സംഭാവനക്ക്. (നാട്ടുഭാഷയിൽ രണ്ടു പഴയ പുസ്‌തകങ്ങൾ 10ക. സംഭാവനക്ക് അല്ലെങ്കിൽ ഒരെണ്ണം 5ക. സംഭാവനക്ക്.) ആഗസ്‌ററ്, സെപ്‌ററംബർ: 192 പേജുളള പഴയ പുസ്‌തകങ്ങളുളള സഭകൾക്ക് അവ സമർപ്പിക്കാവുന്നതാണ്, ഇംഗ്ലീഷ് രണ്ടെണ്ണം 10ക. അല്ലെങ്കിൽ നാട്ടുഭാഷ ഒരെണ്ണം 5ക. (ഉപയോഗിക്കാവുന്ന പ്രസിദ്ധീകരണങ്ങൾക്ക് രാ.ശു.88/2, “അറിയിപ്പുകൾ” കാണുക, ഇവക്കുളള വരവ് ലഭിക്കുന്നവിധം രാ.ശു.88/5-ൽ കാണുക.) ഒരു പകരം സമർപ്പണമായി 3ക. സംഭാവനക്ക് താഴെപ്പറയുന്ന മാസികാവലിപ്പത്തിലുളള ഏതെങ്കിലും ഒരു ലഘുപത്രിക ആയിരിക്കാവുന്നതാണ്: ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, “നോക്കൂ! ഞാൻ സകലതും പുതുതാക്കുന്നു,” അല്ലെങ്കിൽ എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം. ഒക്‌ടോബർ: “ജീവൻ—ഇവിടെ വന്നതെങ്ങനെ? പരിണാമത്താലോ സൃഷ്ടിയാലോ?” 30ക. സംഭാവനക്ക്. വലിപ്പം കുറഞ്ഞതിന് 15ക. (നാട്ടുഭാഷ: 5ക. സംഭാവനക്ക് 192 പേജ് പഴയ പുസ്‌തകങ്ങളുടെ പ്രത്യേക സമർപ്പണം.)
● അദ്ധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിർദ്ദേശിക്കുന്ന ആരെങ്കിലുമോ ഈ മാസം സഭാകണക്കുകളുടെ ഓഡിററ് നിർവഹിക്കുന്നതിന് നിശ്ചയമുണ്ടായിരിക്കണം.