അറിയിപ്പുകൾ
● സാഹിത്യ സമർപ്പണങ്ങൾ: ഫെബ്രുവരി, മാർച്ച്: രണ്ടു പഴയ 192 പേജ് പുസ്‌തകങ്ങൾ, ഇംഗ്ലീഷ്, രൂ.10. നാട്ടുഭാഷ, ഒന്ന് 5രൂ. (ദയവായി ഉപയോഗിക്കാവുന്ന പ്രസിദ്ധീകരണങ്ങളുടെ ലിസ്‌ററ് കൊടുത്തിരിക്കുന്ന രാ. ശു.88 ഫെബ്രുവരി “അറിയിപ്പുകൾ” പുനരവലോകനംചെയ്യുക.) ഏപ്രിൽ: ഒരു പുതിയ ഭൂമിയിലേക്കുളള അതിജീവനം 10 രൂപാ സംഭാവനക്ക്. (ഈ പ്രസിദ്ധീകരണം ലഭ്യമല്ലാത്തിടത്ത് പഴയ രണ്ട് 192പേജ് പുസ്‌തകങ്ങളുടെ പ്രത്യേക സമർപ്പണം 10 രൂപക്ക്.) നാട്ടുഭാഷ: പഴയ 192പേജ് പുസ്‌തകം ഒന്ന് 5 രൂപക്ക്. മെയ്, ജൂൺ: വാച്ച്‌ററവർ വരിസംഖ്യ. പ്രതിവർഷം 40 രൂപാ. ആറുമാസവരിസംഖ്യയും മാസത്തിലൊന്നുളളതിന്റെ പ്രതിവർഷവരിസംഖ്യയും 20 രൂപാ. മാസത്തിലൊന്നുളള പതിപ്പുകൾക്ക് ആറുമാസവരിസംഖ്യയില്ല. ജൂലൈ: പഴയ 192പേജ് പുസ്‌തകം ഒന്നിന് 5 രൂപക്ക് പ്രത്യേകസമർപ്പണം.
●അദ്ധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിർദ്ദേശിക്കുന്ന ആരെങ്കിലുമോ മാർച്ച് 1ന് അല്ലെങ്കിൽ പിന്നീട് എത്രയും വേഗം കണക്കുകൾ ഓഡിററ് ചെയ്യേണ്ടതാണ്.
●സ്‌മാരകം: 1989-ൽ ഉപയോഗിച്ച സ്‌മാരക ബാഹ്യരേഖ വീണ്ടും 1990-ലും ഉപയോഗിക്കണം. (S–31 10/85). സ്‌മാരകത്തിന്റെ തീയതി ഏപ്രിൽ 10 ചൊവ്വാ സൂര്യാസ്‌തമയശേഷം ആയിരിക്കും. അന്ന് മററു യാതൊരു സഭാമീററിംഗും നടത്തരുത്. സാധാരണ ചൊവ്വാഴ്‌ച നടത്തുന്ന യോഗങ്ങൾ മറെറാരു ദിവസത്തിലേക്ക് പട്ടികപ്പെടുത്താം. സർക്കിട്ട്‌മേൽവിചാരകൻമാർ ആ വാരത്തിൽ തങ്ങളുടെ പട്ടികക്ക് ഭേദഗതി വരുത്തണം.
●സ്‌മാരക ബൈബിൾവായനാപരിപാടി: സ്‌മാരകം വരെയുളള ആറു ദിവസങ്ങളിൽ ചുവടെ ചേർക്കപ്പെടുന്ന വിധത്തിൽ ബൈബിൾ വായന നടത്താൻ എല്ലാവരും പ്രോത്‌സാഹിപ്പിക്കപ്പെടുന്നു:
വ്യാഴം, ഏപ്രിൽ 5:
നീസാൻ 9 യോഹന്നാൻ 12:2-19; മർക്കോസ് 11:1-11
വെളളി, ഏപ്രിൽ 6:
നീസാൻ 10 യോഹന്നാൻ 12:20-50
ശനി, ഏപ്രിൽ 7:
നീസാൻ 11 ലൂക്കോസ് 21:1-36.
ഞായർ, ഏപ്രിൽ 8:
നീസാൻ 12 മർക്കോസ് 14:1, 2, 10, 11.
തിങ്കൾ, ഏപ്രിൽ 9:
നീസാൻ 13 മത്തായി 26:17-19;
മർക്കോസ് 14:12-16; ലൂക്കോസ് 22:7-13.
ചൊവ്വ, ഏപ്രിൽ 10:
നീസാൻ 14 യോഹന്നാൻ 19:1-42.
●ജൂലൈയിൽ തുടങ്ങി സർക്കിട്ട്‌മേൽവിചാരകൻമാരുടെ പുതിയ പബ്ലിക്ക് പ്രസംഗം “പോളണ്ട് കൺവെൻഷനുകളിൽ യഹോവയിൽ ആഹ്ലാദിക്കൽ” എന്നതായിരിക്കും. ഇത് പോളണ്ടിൽ നടത്തപ്പെട്ട 1989-ലെ “ദൈവികഭക്തി” ഡിസ്‌ട്രിക്‌ട് കൺവെൻഷനുകളുടെ സവിശേഷതകളിൽ ചിലത് വിവരിക്കുന്ന ഒരു സൈഡ്‌ള് അവതരണമായിരിക്കും.
●1990-ലെ സ്‌മാരക സീസണിലേക്കുളള പ്രത്യേക പബ്ലിക്ക് പ്രസംഗം 1990 മാർച്ച് 25-ാം തീയതി ഞായറാഴ്‌ച ലോകവ്യാപകമായി നടത്തപ്പെടും. പ്രസംഗത്തിന്റെ വിഷയം “യഥാർത്ഥ ജീവനെ എത്തിപ്പിടിക്കുക!” എന്നതായിരിക്കും. ബാഹ്യരേഖ നൽകപ്പെടും. സർക്കിട്ട്‌മേൽവിചാരകന്റെ സന്ദർശനമൊ സർക്കിട്ട് സമ്മേളനമൊ ഒരു പ്രത്യേക സമ്മേളനദിനമൊ ആ വാരാന്തത്തിലുളള സഭകൾ പ്രത്യേക പ്രസംഗം അടുത്ത വാരത്തിൽ നടത്തേണ്ടതാണ്. മാർച്ച് 25-നു മുമ്പ് യാതൊരു സഭയും പ്രത്യേകപ്രസംഗം നടത്തരുത്.