ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
ഫെബ്രുവരി 5-നാരംഭിക്കുന്ന വാരം
ഗീതം 25 (119)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ കൂടാതെ അറിയിപ്പുകളിൻ കീഴിൽ പറഞ്ഞിരിക്കുന്ന ഫെബ്രുവരി സമർപ്പണം ഊന്നിപ്പറയുക. സ്ഥലത്തെ സ്റേറാക്കിലുളള പഴയ പ്രസിദ്ധീകരണങ്ങളുടെ പേരു പറയുക. നിലവിലുളള സംഭാഷണവിഷയത്തോടുകൂടെ ഉപയോഗിക്കാവുന്ന മുഖവുരകൾ ഹ്രസ്വമായി പരിചിന്തിക്കുക.
25 മിനി: “ദൈവികഭക്തി” ഡിസ്ട്രിക്ട് കൺവെൻഷന്റെ സവിശേഷതകൾ പുനരവലോകനം ചെയ്യുക.
10 മിനി: “സത്യസന്ധനായിരിക്കുകയെന്നാൽ അർത്ഥമെന്ത്?” w88 ഫെബ്രു. 15 (നാട്ടുഭാഷ: വീ.89 മാർച്ച്) മൂപ്പൻ ചർച്ചചെയ്യുന്നു.
ഗീതം 24 (112), സമാപന പ്രാർത്ഥന.
ഫെബ്രുവരി 12-നാരംഭിക്കുന്ന വാരം
ഗീതം 54 (8)
5 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള ഉചിതമായ അറിയിപ്പുകളും. വാരാന്തത്തിലെ വയൽസേവനക്രമീകരണങ്ങൾ അറിയിക്കുക.
25 മിനി: മെഡിക്കൽപ്രമാണവും തിരിച്ചറിയൽ കാർഡും. സെക്രട്ടറി കാർഡുകൾ വിതരണം ചെയ്യുകയും സ്നാപനമേററ പ്രസാധകർക്കുവേണ്ടിയുളള മെഡിക്കൽപ്രമാണത്തെയും സാക്ഷികളായ പിതാക്കൻമാരുടെയൊ മാതാക്കളുടെയൊ മാതാപിതാക്കളുടെയൊ സ്നാപനമേൽക്കാത്ത മൈനർ കുട്ടികൾക്കുവേണ്ടിയുളള തിരിച്ചറിയൽ കാർഡും സംബന്ധിച്ച 1990 ജനുവരി 1-ലെ എഴുത്ത് പൂർണ്ണമായി ചർച്ചചെയ്യുകയും ചെയ്യുന്നു. നമ്മുടെ സംരക്ഷണത്തിനുവേണ്ടി കാർഡുകളെ അത്യധികം പ്രയോജനപ്പെടുത്തുന്നതിന് നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവം അനുസരിക്കേണ്ടതെന്തുകൊണ്ടെന്ന് സദസ്സുമായി ന്യായവാദം ചെയ്യുക.
15 മിനി: “ബൈബിൾസാഹിത്യങ്ങൾ സമർപ്പിക്കുന്നതിന് ജാഗ്രതയുണ്ടായിരിക്കുക.” ലേഖനത്തിന്റെ ചോദ്യോത്തരപരിചിന്തനം. 5-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ സമർപ്പിക്കപ്പെടുന്ന പ്രസിദ്ധീകരണം വീട്ടുകാരന് ഇപ്പോൾത്തന്നെ ഉളളിടത്ത് ഒരു പ്രസാധകൻ അദ്ധ്യയനം തുടങ്ങാമെന്നു വാഗ്ദാനംചെയ്യുന്നതു പ്രകടിപ്പിക്കുക. കൂടാതെ, സാഹിത്യം സമർപ്പിക്കുന്നതിലും അദ്ധ്യയനങ്ങൾ തുടങ്ങുന്നതിലും വിജയംകിട്ടിയിട്ടുളള പ്രസാധകനുമായി ചുരുങ്ങിയ അഭിമുഖം നടത്തുക.
ഗീതം 63 (32), സമാപനപ്രാർത്ഥന.
ഫെബ്രുവരി 19-നാരംഭിക്കുന്ന വാരം
ഗീതം 4 (19)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. കണക്കുറിപ്പോർട്ട്. ജനുവരി തിരട്ടി(കളി)ൽ കാണിച്ചിരിക്കുന്ന എല്ലാ സംഭാവനകളും സ്വീകരിച്ചതായുളള അറിയിപ്പ് ഉൾപ്പെടുത്തുക. സ്ഥലപരമായും ലോകവ്യാപകമായുമുളള രാജ്യവേലക്ക് കൊടുക്കുന്ന സാമ്പത്തികപിന്തുണക്ക് സഭയെ അനുമോദിക്കുക.
20 മിനി: “സുവാർത്ത സമർപ്പിക്കൽ—ലഘുലേഖകൾ ഫലകരമായി ഉപയോഗിച്ചുകൊണ്ട്.” ചോദ്യോത്തരങ്ങൾ. 5ഉം 6ഉം ഖണ്ഡികകൾ പരിചിന്തിക്കുമ്പോൾ (1) ഒരു സമാധാനപൂർണ്ണമായ പുതിയ ലോകത്തിലെ ജീവിതം (2) ബൈബിൾ വിശ്വാസ്യമായിരിക്കുന്നതിന്റെ കാരണം എന്നിവ ഒരു മുഖവുരയുടെ ഭാഗമായി എങ്ങനെ ഉപയോഗിക്കാൻകഴിയുമെന്നു കാണിക്കുന്ന രണ്ടു പ്രകടനങ്ങൾ ഉൾപ്പെടുത്തുക. മുഴു അവതരണവും കാണിക്കേണ്ട ആവശ്യമില്ല. എന്നാൽ സംഭാഷണവിഷയത്തിലേക്ക് എങ്ങനെ കടക്കാമെന്നു കാണിക്കുക. ഓരോ അവസരത്തിലും ലഘുലേഖകൾ ഉപയോഗിക്കുന്നതിന് മുൻകൈ എടുക്കുന്നതിന്റെ മൂല്യം ഊന്നിപ്പറയുക. സഭയുടെ വയൽസേവനക്രമീകരണങ്ങൾ അറിയിക്കുകയും പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുകയുംചെയ്യുക.
15 മിനി: “എനിക്ക് കൂട്ടുകാരുടെ സമ്മർദ്ദത്തെ എങ്ങനെ നേരിടാൻ കഴിയും?” യോഗ്യതയുളള മൂപ്പൻ യുവജനങ്ങൾ ചോദിക്കുന്നു എന്ന പുസ്തകത്തിന്റെ 9-ാം അദ്ധ്യായത്തിൽനിന്നുളള പോയിൻറുകൾ രണ്ട് മാതൃകായോഗ്യരായ യുവാക്കളുമായി നയപരമായി ചർച്ചചെയ്യുന്നു. ജനപ്രീതിയുളളവരായിരിക്കുന്നതിനും സമപ്രായക്കാരാൽ അംഗീകരിക്കപ്പെടുന്നതിനുമുളള ആഗ്രഹം ശക്തമാണെന്ന് ചുരുക്കമായി സമ്മതിക്കുക. അങ്ങനെയുളള സമ്മർദ്ദത്താൽ മുതിർന്നവർക്കുപോലും ബാധിക്കപ്പെടാൻ കഴിയും. ഇതിനെ അഭിമുഖീകരിക്കുന്നത് യുവാക്കൾക്ക് എളുപ്പമായിരുന്നിട്ടുണ്ടോ? അതിനെ ചെറുത്തുനിൽക്കുന്നതിൽ അവർ എത്രത്തോളം വിജയിച്ചിരിക്കുന്നു? യുവാക്കളെക്കൊണ്ടു സംസാരിപ്പിക്കാനും സമപ്രായക്കാരുടെ സമ്മർദ്ദത്തെ ചെറുത്തുനിൽക്കാനുളള പ്രാപ്തി വളർത്തുക സാദ്ധ്യമാണെന്നു കാണിക്കുന്നതിനും 80-ാം പേജിലെ “ചർച്ചക്കുളള ചോദ്യങ്ങൾ” ഉപയോഗിക്കുക. സഭയിലെ ചെറുപ്പക്കാർ വെക്കുന്ന നല്ല മാതൃകക്ക് വിലമതിപ്പു പ്രകടമാക്കുക. അവരുടെ നല്ല നടത്തയാൽ യഹോവ നന്നായി പ്രസാദിക്കുകയും അതിനാൽ ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു.—സദൃശ. 27:11.
ഗീതം 188 (70), സമാപനപ്രാർത്ഥന.
ഫെബ്രുവരി 26-നാരംഭിക്കുന്ന വാരം
ഗീതം 171 (16)
8 മിനി: സ്ഥലപരമായ അറിയിപ്പുകൾ. വാരത്തിലേക്കുളള സഭയുടെ വയൽസേവനക്രമീകരണം പുനരവലോകനംചെയ്യുക. കഴിയുന്നവരെല്ലാം ഈ വാരാന്ത്യത്തിൽ സേവനത്തിലേർപ്പെടാൻ പ്രോൽസാഹനം കൊടുക്കുക.
12 മിനി: അപൂർവമായി പ്രവർത്തിക്കുന്ന പ്രദേശം. സ്ഥലത്തെ സഭക്ക് അപൂർവമായി പ്രവർത്തിക്കുന്ന പ്രദേശമുണ്ടെങ്കിൽ ഈ പ്രദേശത്തിന്റെ കൂടുതൽ ക്രമമായ പ്രവർത്തനത്തിന് പ്രോൽസാഹിപ്പിക്കുക. സ്ഥലപരമായി ബാധകമാക്കുക.
15 മിനി: “ശുശ്രൂഷകരെന്ന നിലയിൽ നമ്മുടെ ഫലപ്രദത്വത്തെ മെച്ചപ്പെടുത്തുക.” ചോദ്യോത്തരങ്ങൾ. 4-ാംഖണ്ഡിക പരിചിന്തിക്കുമ്പോൾ 1988 ജൂലൈ 15ലെ വാച്ച്ററവറിന്റെ 16-ാം പേജിലെ 5, 6 എന്നീ ഖണ്ഡികകളിലുളള നിർദ്ദിഷ്ടമുഖവുരകളുടെ രണ്ടു ഹ്രസ്വപ്രകടനങ്ങൾ ഉൾപ്പെടുത്തുക. ഇവ ആത്മാർത്ഥവും ക്രിയാത്മകവുമായ രീതിയിൽ നടത്തേണ്ടതാണ്. (നാട്ടുഭാഷ: “ന്യായവാദം” പുസ്തകം 15-ാം പേജിലെ ‘മിക്കപ്പോഴും പ്രവർത്തിക്കുന്ന പ്രദേശത്ത്’ എന്നത് ഉപയോഗിക്കുക.)
10 മിനി: സ്ഥലപരമായ ആവശ്യങ്ങൾ അല്ലെങ്കിൽ “ഒരു ക്രിസ്ത്യാനിയായിരിക്കുകയെന്നാൽ അർത്ഥമെന്ത്?” എന്ന പ്രസംഗം. ഇത് ഉൾക്കാഴ്ച പുസ്തകം വാല്യം1, പേജ് 440-1ലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. സ്നേഹത്തിലും ആത്മത്യാഗത്തിലുമുളള യേശുവിന്റെ ദൃഷ്ടാന്തം പിന്തുടരേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക. (നാട്ടുഭാഷ: “ദൈവം പക്ഷപാതിത്വമുളളവനല്ല.” വീ. 89 ജൂലൈ)
ഗീതം 168 (84), സമാപനപ്രാർത്ഥന.
മാർച്ച് 5-നാരംഭിക്കുന്ന വാരം
ഗീതം 135 (72)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ദിവ്യാധിപത്യവാർത്തകൾ. “രാജ്യഹോളുകളെ തിരിച്ചറിയിക്കൽ,” സ്ഥലപരമായ ബാധകമാക്കൽ സംബന്ധിച്ച അഭിപ്രായം.
15 മിനി: 1990 വാർഷികപുസ്തക സവിശേഷതകൾ. 1990 വാർഷികപുസ്തകത്തലെ ആമുഖവിവരങ്ങളെ അടിസ്ഥാനപ്പെടുത്തി നന്നായി തയ്യാറായ പ്രസംഗം. യഹോവയുടെ ജനത്തിന്റെ തീക്ഷ്ണമായ സേവനത്തിൻമേൽ ഉണ്ടായ യഹോവയുടെ അനുഗ്രഹത്തിന്റെ ഫലമായി അവർ ആസ്വദിച്ച പ്രമുഖ നേട്ടങ്ങൾ വിശേഷവൽക്കരിക്കുക. സമയം അനുവദിക്കുന്നതിനനുസരിച്ച് നൽകപ്പെട്ടിരിക്കുന്ന പ്രോത്സാഹകമായ ചില അനുഭവങ്ങൾ പറയുക. ലോകവ്യാപകമായ നമ്മുടെ സഹോദരൻമാരിൽനിന്നുളള റിപ്പോർട്ടുകൾ യഹോവയുടെ സേവനത്തിൽ പൂർണ്ണമായി പങ്കെടുക്കുന്നതിന് നമ്മെയെല്ലാം പ്രേരിപ്പിക്കേണ്ടതാണ്. വാർഷികപുസ്തകം വായിക്കുന്നതിൽനിന്ന് പ്രയോജനം അനുഭവിക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കണം. (നാട്ടുഭാഷ: 1989 ജൂണിലെ വീക്ഷാഗോപുരം. “യഹോവയുടെ കൈ അവരോടുകൂടെയുണ്ടായിരുന്നു.”)
20 മിനി: “ഫലകരമായ മുഖവുരകൾ.” ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം. 5-ാം ഖണ്ഡികയിൽ വിവരിച്ചിരിക്കുന്ന മുഖവുര പ്രകടിപ്പിക്കുക. ന്യായവാദം പുസ്തകത്തിലെ മുഖവുരകളിലൊന്നും പ്രകടിപ്പിക്കുക. (പേ. 9-15) നിങ്ങളുടെ പ്രദേശത്തിനു യോജിച്ചത് തിരഞ്ഞെടുക്കുക. വയൽസേവനത്തിന് ന്യായവാദം പുസ്തകം കൊണ്ടുപോകാനും ചോദ്യങ്ങൾക്കുത്തരം കൊടുക്കുന്നതിനും തടസ്സവാദങ്ങൾ തരണംചെയ്യുന്നതിനും അതുപയോഗിക്കാനും സഹോദരൻമാരെ പ്രോത്സാഹിപ്പിക്കുക. (നാട്ടുഭാഷ: രാ. ശു. 12⁄88; രാ. ശു. 1⁄88; രാ. ശു. 5⁄88 എന്നിവ പരിശോധിക്കുക.) ഈ വാരാന്തത്തിൽ വയൽസേവനത്തിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 108 (95), സമാപന പ്രാർത്ഥന.