അറിയിപ്പുകൾ
● സാഹിത്യ സമർപ്പണങ്ങൾ: മാർച്ച്: രണ്ടു പഴയ 192 പേജ് പുസ്‌തകങ്ങൾ. ഇംഗ്ലീഷ്, രൂ.10. നാട്ടുഭാഷ, ഒരെണ്ണം രൂ.5. (ദയവായി, ഉപയോഗിക്കാവുന്ന പ്രസിദ്ധീകരണങ്ങളുടെ ഒരു ലിസ്‌ററ് കൊടുത്തിട്ടുളള രാ.ശു. 88 ഫെബ്രുവരി, “അറിയിപ്പുകൾ” എന്നതിൻ കീഴിൽ നോക്കുക.) ഏപ്രിൽ: ഒരു പുതിയ ഭൂമിയിലേക്കുളള അതിജീവനം 10 രൂ. സംഭാവനക്ക്. (ഈ പ്രസിദ്ധീകരണം ലഭ്യമല്ലാത്തിടത്ത് ബയൻറിട്ട 192 പേജിന്റെ രണ്ടു പഴയ പ്രത്യേകസമർപ്പണ പുസ്‌തകങ്ങൾ 10രൂ. സംഭാവനക്ക് സമർപ്പിക്കുക.) നാട്ടുഭാഷ: 192 പേജ് പ്രത്യേക സമർപ്പണത്തിന്റെ ബയൻറിട്ട പുസ്‌തകങ്ങളിൽ ഒരെണ്ണം 5 രൂപക്ക് സമർപ്പിക്കുക. മെയ്, ജൂൺ: വീക്ഷാഗോപുര വരിസംഖ്യ. ഒരു വർഷത്തേക്ക് ഓരോന്നിനും 40രൂ. ആണ്. ആറുമാസ വരിസംഖ്യകളും പ്രതിമാസപ്പതിപ്പുകളുടെ വാർഷികവരിസംഖ്യകളും 20രൂ. ആണ്. പ്രതിമാസപ്പതിപ്പുകൾക്ക് ആറുമാസ വരിസംഖ്യയില്ല. ജൂലൈ: 192 പേജ് പ്രത്യേക സമർപ്പണ പുസ്‌തകങ്ങളിൽ ഏതെങ്കിലും ഒന്ന് 5രൂ. ഓഗസ്‌ററ്, സെപ്‌ററംബർ: സ്‌കൂൾ ലഘുപത്രിക ഒഴികെ ഏതെങ്കിലും 32 പേജ് ലഘുപത്രിക.
● സെക്രട്ടറിയും സേവനമേൽവിചാരകനും എല്ലാ നിരന്തരപയനിയർമാരുടെയും പ്രവർത്തനം പുനരവലോകനം ചെയ്യണം. ആർക്കെങ്കിലും മണിക്കൂർ നിബന്ധനയിൽ എത്താൻ പ്രയാസമുണ്ടെങ്കിൽ മൂപ്പൻമാർ സഹായം ചെയ്യാൻ ക്രമീകരണം ചെയ്യണം. നിർദ്ദേശങ്ങൾക്കുവേണ്ടി സൊസൈററിയുടെ ഒക്‌ടോബർ 1, 1988-ലെയും ഒക്‌ടോബർ 1, 1989-ലെയും കത്തുകൾ (എസ്സ്-201) പുനരവലോകനം ചെയ്യുക. കൂടാതെ ഒക്‌ടോബർ 1986-ലെ നമ്മുടെ രാജ്യശുശ്രൂഷയുടെ അനുബന്ധം ഖണ്ഡികകൾ 12-20 കാണുക.
● സ്‌മാരകാഘോഷം 1990 ഏപ്രിൽ 10, ചൊവ്വാഴ്‌ച നടത്തപ്പെടും. പ്രസംഗം നേരത്തെ തുടങ്ങിയാലും സ്‌മാരക അപ്പത്തിന്റെയും വീഞ്ഞിന്റെയും വിതരണം സൂര്യാസ്‌തമയം കഴിയുന്നതുവരെ തുടങ്ങരുത് എന്ന് ദയവായി ഓർമ്മിക്കുക. നിങ്ങളുടെ പ്രദേശത്ത് സൂര്യാസ്‌തമയം എപ്പോൾ നടക്കുമെന്ന് അറിയുന്നതിന് സ്ഥലത്തെ കേന്ദ്രങ്ങളിൽ അന്വേഷിക്കുക. ആ തീയതിയിൽ മററു യാതൊരു മീററിംഗുകളും നടത്തരുത്. നിങ്ങളുടെ സഭക്ക് സാധാരണ ചൊവ്വാഴ്‌ച മീററിംഗുണ്ടെങ്കിൽ ഹോൾ ലഭ്യമാണെങ്കിൽ അവ വാരത്തിന്റെ മറെറാരു ദിവസത്തേക്ക് മാററുന്നതിന് നിങ്ങൾ ആഗ്രഹിച്ചേക്കാം. നിങ്ങളുടെ സേവനയോഗം ബാധിക്കപ്പെടുന്നെങ്കിൽ ആ വാരത്തിലേക്കു പട്ടികപ്പെടുത്തിയിരിക്കുന്ന, നിങ്ങളുടെ സഭക്ക് പ്രത്യേകാൽ ബാധകമാകുന്ന ഏതെങ്കിലും ഭാഗങ്ങൾ മറെറാരു സേവനയോഗവുമായി സംയോജിപ്പിക്കുക സാധ്യമായേക്കും.
● സർക്കിട്ട് മേൽവിചാരകൻമാർക്ക് ഏപ്രിൽ 1-നു ശേഷം സാദ്ധ്യമാകുന്നത്ര പെട്ടെന്ന് “പോളണ്ട് കൺവെൻഷനുകളിൽ യഹോവയിൽ ആഹ്ലാദിക്കുന്നു” എന്ന സൈഡ്‌ള് അവതരണം പട്ടികപ്പെടുത്താവുന്നതാണ്.
●വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!—ഇംഗ്ലീഷ്, ബംഗാളി, ബർമ്മീസ്, കന്നട, മലയാളം