പയനിയറിംഗ് നടത്തിക്കൊണ്ട് യഹോവയിൽ ആശ്രയം പ്രകടമാക്കുക
1 രാജ്യതാൽപര്യം ഒന്നാമതു വെക്കുന്നതിന് യഹോവയിലെ ആശ്രയം ആവശ്യമാണ്. (സങ്കീ. 56:11; സദൃ. 3:5; മത്താ. 6:33) ലോകം പ്രധാനം എന്നു കരുതുന്നതിൽ നിന്ന് നാം നമ്മുടെ മനസ്സിനെ അകററുകയും ആത്മീയമൂല്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കയും വേണം. ലോകം ഭൗതികവസ്തുക്കളിലുളള ആഗ്രഹത്തെ ആകർഷകമാക്കുമ്പോൾ നാം യഥാർത്ഥത്തിൽ പ്രാധാന്യമുളള കാര്യങ്ങൾകൊണ്ട് തൃപ്തരായിരിക്കുന്നതിന് യഹോവ നമ്മോട് ആവശ്യപ്പെടുന്നു.—1 തിമൊ. 6:8; ഫിലി. 1:10.
2 ഇത് യഹോവയുടെ കൽപ്പനകൾ ഗൗരവപൂർവം എടുക്കാൻ ആഗ്രഹിക്കുന്ന ക്രിസ്തീയ യുവാക്കൾക്ക് വിശേഷാൽ ഒരു വെല്ലുവിളിയാണ്. അവർ സ്കൂളിൽ ഉയർന്ന വിദ്യാഭ്യാസം ജീവിതവിജയത്തിന് അത്യാവശ്യമാണെന്നു കരുതുന്ന അവരുടെ അദ്ധ്യാപകൻമാരാലൊ സ്നേഹിതരാലൊ സമ്മർദ്ദംചെലുത്തപ്പെട്ടേക്കാം. തങ്ങൾക്ക് ഭൗതികാവശ്യങ്ങൾ ഉണ്ടെന്ന് തിരിച്ചറിയുമ്പോൾ തന്നെ അനേകം ക്രിസ്തീയയുവാക്കൾ ജ്ഞാനപൂർവം അത്തരം സമ്മർദ്ദങ്ങളെ ചെറുക്കുകയും പയനിയർ ശുശ്രൂഷയെ തങ്ങളുടെ ജീവിതവൃത്തിയായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവർ യഹോവയുടെ വാഗ്ദത്തങ്ങളിൽ ആശ്രയിച്ചുകൊണ്ട് തങ്ങളുടെ ആവശ്യങ്ങൾ സാധിക്കുന്നതിന് അവനിലേക്കു നോക്കുന്നു.—സങ്കീ. 62:2; 68:19; 1 തിമൊ. 5:8; 6:9, 10.
വ്യക്തിപരമായ സാഹചര്യങ്ങൾ പുനരവലോകനം ചെയ്യുക
3 നവംബർ 15, 1982-ലെ വാച്ച്ടവർ നാം ഓരോരുത്തരും ഇപ്രകാരം ചോദിക്കാൻ പ്രോത്സാഹിപ്പിച്ചു: “ഞാൻ ഒരു പയനിയർ ആയിരിക്കുന്നില്ല എന്ന വസ്തുതയെ എനിക്ക് യഹോവയുടെ മുമ്പാകെ യഥാർത്ഥത്തിൽ നീതീകരിക്കാൻ കഴിയുമോ?” പ്രത്യക്ഷത്തിൽ അനേകരും അപ്പോൾ പയനിയറിംഗ് നടത്തുന്നതിനുളള ഒരു സ്ഥാനത്തായിരുന്നില്ല. എന്നാൽ അവർ ഏതളവിലുമുളള മുഴുദേഹിയോടെയുളള സേവനം യഹോവക്ക് എല്ലായ്പ്പോഴും അംഗീകാരമുളളതാണെന്ന് അറിഞ്ഞുകൊണ്ട് നിരുത്സാഹിതരായിത്തീർന്നില്ല. (മീഖാ. 6:8; 2 കൊരി. 8:12) പിന്നീട്, വ്യക്തിപരമായ സാഹചര്യങ്ങൾക്ക് മാററംവന്നപ്പോൾ 1982-ലെ ആ വാച്ച്ടവർ ലേഖനത്തിന്റെ പ്രാർത്ഥനാനിർഭരമായ പുനഃപരിചിന്തനം ചിലരെ ഈ അടുത്തകാലത്ത് നിരന്തരപയനിയർമാരായിത്തീർന്നിട്ടുളള ആയിരക്കണക്കിനാളുകളുടെ കൂട്ടത്തിലായിത്തീരാൻ പ്രാപ്തരാക്കിയിരിക്കുന്നു.
4 നിങ്ങളുടെ വ്യക്തിപരമായ സാഹചര്യങ്ങൾ, 1982-ൽ മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവന അച്ചടിക്കപ്പെട്ടപ്പോൾ പയനിയർ സേവനത്തിൽ പ്രവേശിക്കാൻ നിങ്ങളെ തടഞ്ഞിരുന്നെങ്കിൽ, ഇപ്പോൾ നിങ്ങളുടെ സാഹചര്യങ്ങൾ മാറിയിട്ടുണ്ടോ? ഐക്യനാടുകളിൽ കഴിഞ്ഞവർഷം 17,000-ൽ പരം പയനിയർ അപേക്ഷകൾ കൈകാര്യംചെയ്യപ്പെട്ടു! നിസ്സംശയമായും ഈ അപേക്ഷകരിൽ പലരും നേരത്തെ പയനിയർമാരായിത്തീരാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും തങ്ങളുടെ സാഹചര്യങ്ങൾക്ക് മാററം വരുന്നതിനുവേണ്ടി കാത്തിരിക്കേണ്ടിയിരുന്നു.
5 ചില സംഗതികളിൽ പയനിയർസേവനം സംബന്ധിച്ച ഒരുവന്റെ മാനസിക മനോഭാവത്തിന് ആവശ്യമായ മാററമായിരിക്കും വേണ്ടത്. അല്ലെങ്കിൽ സേവനത്തിന് ഒരു നല്ല പട്ടികയുണ്ടാക്കുന്നതുമാത്രമായിരിക്കാം ഉൾപ്പെട്ടിരിക്കുന്നത്. ചിലപ്പോൾ വ്യക്തിപരമായ ഉത്തരവാദിത്വങ്ങളും കടമകളും സംബന്ധിച്ച ഒരു മാററം പയനിയർസേവനത്തിനുളള വഴി തുറക്കുന്നതിന് ആവശ്യമായിരിക്കും. അതുകൊണ്ട്, ഇത് യഹോവയോടുളള പ്രാർത്ഥനയുടെ ഒരു നിരന്തര വിഷയമാക്കിത്തീർക്കുന്നതും നമ്മെ സംബന്ധിച്ചും നമ്മുടെ സാഹചര്യങ്ങൾ സംബന്ധിച്ചും സത്യസന്ധമായ ഒരു വിലയിരുത്തൽ നടത്തുന്നതും നല്ലതാണ്. ആയിരങ്ങൾ അപ്രകാരം ചെയ്യുകയും ഇപ്പോൾ പയനിയർസേവനത്തിന്റെ അനുഗ്രഹങ്ങൾ ആസ്വദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
6 നിങ്ങളുടെ സാഹചര്യങ്ങൾ സംബന്ധിച്ച ഒരു തുറന്ന വിലയിരുത്തൽ നിങ്ങൾക്ക് അനതിവിദൂരഭാവിയിൽ പയനിയറിംഗ് തുടങ്ങാൻ കഴിയുന്ന ഒരാളായിരിക്കാമെന്നു സൂചിപ്പിക്കുന്നുവെങ്കിൽ ഇപ്പോൾ എന്തുകൊണ്ട് ഒരു തുടർച്ചയായ അടിസ്ഥാനത്തിൽ സഹായപയനിയറിംഗ് തുടങ്ങിക്കൂടാ? ചുരുങ്ങിയ മാസങ്ങൾക്കുളളിൽ നിങ്ങൾ മടക്കസന്ദർശനങ്ങളും ബൈബിളദ്ധ്യയനങ്ങളും വികസിപ്പിച്ചെടുക്കാൻ സാധ്യതയുണ്ട്. ഇതിന് നിങ്ങളെ നിരന്തരപയനിയർസേവനത്തിലേക്ക് അനായാസേന മാറുന്നതിന് സഹായിക്കാൻ കഴിയും, സാധ്യതയനുസരിച്ച് പുതിയ സേവനവർഷം തുടങ്ങുന്നതിനു മുമ്പ്.
7 യഹോവ ഈ വ്യവസ്ഥിതിയുടെ സമാപനനാളുകളിൽ മഹത്കാര്യങ്ങൾ സാധിച്ചുകൊണ്ടിരിക്കുന്നു. നാം എല്ലാം അവനോട് അടുക്കുന്നതിനും അവന്റെ നാമത്തെ “ദിവസം മുഴുവൻ” വാഴ്ത്തുന്നതിനുമുളള സമയം ഇപ്പോഴാണ്. (സങ്കീ. 145:2; യാക്കോ. 4:8) നിങ്ങളുടെ സാഹചര്യങ്ങൾ അനുവദിക്കുകയും നിങ്ങൾക്കു യോഗ്യതയുണ്ടായിരിക്കുകയും ചെയ്യുന്നെങ്കിൽ പയനിയർസേവനം യഹോവയിലുളള നിങ്ങളുടെ ആശ്രയത്തിന്റെ മറെറാരു തെളിവായിരിക്കട്ടെ.—സങ്കീ. 94:18.