ചോദ്യപ്പെട്ടി
● സൊസൈററിയിൽനിന്നല്ലാത്ത ഉറവുകളിൽനിന്നുളള ടേപ്പ്‌റക്കോഡിംഗുകളെ യഹോവയുടെ സാക്ഷികൾ എങ്ങനെ വീക്ഷിക്കണം?
സൊസൈററി കാസെററ് ടേപ്പ്‌റക്കോഡിംഗുകൾ സഹിതം വിവിധ രൂപങ്ങളിൽ സമൃദ്ധമായി ആത്‌മീയാഹാരം പ്രദാനം ചെയ്യുന്നു. ഇവയിൽ ബൈബിളിന്റെ തന്നെയും സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളായ വാച്ച്‌ടവർ, എവേക്ക്!, മൈ ബുക്ക് ഓഫ് ബൈബിൾസ്‌റേറാറീസ്, ലിസനിംഗ് ററു ദ ഗ്രേററ് ടീച്ചർ മുതലായവയുടെയും കാസെററ് റക്കോഡിംഗ്‌സ് ഉൾപ്പെടുന്നു. കിംഗ്‌ഡം മെലഡീസും പല ഡ്രാമാകളും ഉൽപ്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും വിതരണംചെയ്യപ്പെടുന്നതും സമാനപ്രകൃതമുളളതായി തോന്നുന്നതുമായ സ്വകാര്യ ടേപ്പ്‌റക്കോഡിംഗുകൾ സംബന്ധിച്ച് നാം ജാഗ്രതപാലിക്കേണ്ട ആവശ്യമുണ്ട്. നമ്മുടേത് വിശ്വാസമുളള ഒരു സഹോദരവർഗ്ഗമായതിനാൽ ചിലപ്പോൾ ചിലർ മററുളളവരിൽനിന്ന് ടേപ്പുകളുടെ കോപ്പികൾ അവയുടെ ഉത്‌ഭവം എവിടെനിന്നെന്ന് നിശ്ചയപ്പെടുത്താതെ സ്വീകരിക്കുകയും ശ്രദ്ധിക്കുകയും ചെയ്‌തേക്കാം.
ചിലപ്പോൾ റക്കോഡുചെയ്യപ്പെട്ട് വിതരണം ചെയ്യുന്ന പ്രസംഗങ്ങൾ ഊഹത്തിന്റെ വക്കോളമെത്തുന്നവയൊ സംഭ്രമജനകമായ വിവരങ്ങൾ ഉപയോഗപ്പെടുത്തുന്നവയൊ ആയിരിക്കും. അതുകൊണ്ട് 2 തിമൊഥെയോസ് 3:14-ലെ പൗലോസിന്റെ ബുദ്ധിയുപദേശം പിൻപററുന്നത് ജ്ഞാനപൂർവകമായിരിക്കയില്ലേ? അവിടെ പൗലോസ് വഞ്ചകൻമാരെക്കുറിച്ച് മുന്നറിയിപ്പു നൽകിയശേഷം നാം ശ്രദ്ധിക്കുന്ന ആളുകളെ അറിയേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. നാം തിരുവെഴുത്തുകളിലും “വിശ്വസ്‌തനും വിവേകിയുമായ അടിമ”യാൽ പ്രദാനംചെയ്യപ്പെടുന്ന ആത്‌മീയാഹാരത്തിലും “എഴുതപ്പെട്ടിരിക്കുന്ന സംഗതികൾക്ക് അപ്പുറം” പോകുന്ന യാതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ട ആവശ്യമുണ്ട്.—1 കൊരി. 4:6; മത്താ. 24:45-47.
ചില പ്രദേശങ്ങളിൽ കുട്ടികളെ ബൈബിൾ പഠിപ്പിക്കുന്നതിനുവേണ്ടിയുളള ടേപ്പുകൾ പരസ്യം ചെയ്യപ്പെടുകയും വിൽക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈ റേറപ്പുകൾ ദ്യോതിപ്പിക്കുന്നപ്രകാരം സഹോദരൻമാരിൽനിന്ന് ഉത്‌ഭവിക്കുകയും ചില സഭകളിൽ വിതരണം ചെയ്യപ്പെടുകയും ചെയ്‌തിരിക്കുന്നു. ഉദ്ദേശ്യം നല്ലതെന്ന് തോന്നിയേക്കാമെങ്കിലും, ഇത് ദിവ്യാധിപത്യ ബന്ധങ്ങളെ വ്യക്തിപരമായ പ്രയോജനത്തിന് ഉപയോഗപ്പെടുത്തുന്നതായിരിക്കുകയില്ലേ? (നമ്മുടെ രാജ്യസേവനം, ജൂലൈ 1977, പേജ് 4-ഉം ജനുവരി 1980 പേജ് 4-ഉം നമ്മുടെ രാജ്യ ശുശ്രൂഷ, ഒക്‌ടോബർ 1987 പേജ് 3-ഉം കാണുക.) യഹോവയുടെ സ്ഥാപനം നമ്മുടെ കുട്ടികളെ പരിശീലിപ്പിക്കുന്നതിന് ആവശ്യത്തിലധികം ബൈബിളധിഷ്‌ഠിത പ്രബോധനങ്ങൾ പ്രദാനം ചെയ്‌തുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഞങ്ങൾ അത്തരം ടേപ്പുകളുടെ വിതരണത്തെ നിരുത്‌സാഹപ്പെടുത്തുന്നു.
ചില വ്യക്തികൾ സഭാമീററിംഗുകളുടെയൊ സമ്മേളനത്തിന്റെയൊ കൺവെൻഷന്റെയൊ പരിപാടികൾ തങ്ങളുടെ സ്വന്തം ഉപയോഗത്തിനായി ടേപ്പിൽ റക്കോഡ് ചെയ്‌തേക്കാം. അത്തരം റക്കോഡിംഗുകൾ എന്തെങ്കിലും നല്ല കാരണങ്ങളാൽ യോഗങ്ങളിൽ പങ്കുപററാൻ സാധിക്കാത്ത സഭാംഗങ്ങളും വിലമതിച്ചേക്കാം. എന്നിരുന്നാലും ഇവ പൊതുവെ സഹോദരങ്ങളുടെ ഇടയിൽ വിതരണംചെയ്യുന്നതിന് നിർമ്മിക്കുകയോ മററുളളവർക്കു വിൽക്കാൻവേണ്ടി അവതരിപ്പിക്കുകയൊ ചെയ്യരുത്. നമ്മുടെ ആത്‌മീയ പ്രോത്‌സാഹനത്തിനും കെട്ടുപണിക്കുംവേണ്ടി തന്റെ സ്ഥാപനം മുഖേന യഹോവ പ്രദാനം ചെയ്‌തിരിക്കുന്നവയെല്ലാം നമുക്ക് പൂർണ്ണമായി ഉപയോഗപ്പെടുത്താം.