അറിയിപ്പുകൾ
● സാഹിത്യ സമർപ്പണങ്ങൾ: ജൂലൈ: ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുതിയ പുസ്തകം 10രൂ. സംഭാവനക്ക് സമർപ്പിക്കുക. (ലഭ്യമല്ലാത്തിടത്ത് പഴയ 192-പേജ് പ്രത്യേക സമർപ്പണപുസ്തകങ്ങളിൽ ഒന്ന് 5രൂ.) ഓഗസ്ററ്, സെപ്ററംബർ: സ്കൂൾ ലഘുപത്രിക ഒഴികെയുളള ഏതെങ്കിലും 32-പേജ് ലഘുപത്രിക, 3രൂപക്ക്. ഒക്ടോബർ: സൃഷ്ടി പുസ്തകം 30രൂപക്ക് സമർപ്പിക്കുക. വലിപ്പം കുറഞ്ഞതിന് രൂ.15. (ഇതു ലഭ്യമല്ലാത്ത ഭാഷകളിൽ എന്നേക്കും ജീവിക്കാൻ അല്ലെങ്കിൽ ബൈബിൾ കഥാപുസ്തകം ഉപയോഗിക്കാവുന്നതാണ്.) നവംബർ: ഉണരുക!ക്കൊ വീക്ഷാഗോപുരത്തിനൊ അല്ലെങ്കിൽ രണ്ടിനുമോ ഉളള വരിസംഖ്യ, ഓരോന്നിനും രൂ.40. ആറുമാസ വരിസംഖ്യകൾക്കും പ്രതിമാസപ്പതിപ്പുകൾക്കും രൂ.20. (പ്രതിമാസപ്പതിപ്പുകൾക്ക് ആറുമാസ വരിസംഖ്യയില്ല.) ഡിസംബർ: പുതിയലോകഭാഷാന്തരം ബൈബിൾ, ത്രിത്വം അല്ലെങ്കിൽ നോക്കൂ! ലഘുപത്രികയോടൊന്നിച്ച് രൂ.43-ന്. ജനുവരി: “യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും” രൂ.15-ന് സമർപ്പിക്കുക. (ഇതു ലഭ്യമല്ലാത്തിടത്ത് പഴയ 192-പേജ് പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം, രണ്ടെണ്ണം 10രൂ. അല്ലെങ്കിൽ ഒരെണ്ണം 5രൂ.)
● ഈ വർഷത്തെ കൺവെൻഷൻ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ നാലു ദിവസത്തേക്കാകയാൽ ക്രമമായ സഭാപുസ്തകാദ്ധ്യയനം ഒന്നുകിൽ കൺവെൻഷൻ വാരത്തിൽ നടത്തുന്നതിനൊ അല്ലെങ്കിൽ നിയമിതപാഠത്തിന്റെ പകുതിഭാഗം കൺവെൻഷന്റെ തലേവാരവും പകുതിഭാഗം കൺവെൻഷൻ കഴിഞ്ഞുവരുന്ന വാരവും ആ വാരങ്ങളിലേക്കുളള പാഠത്തിനു പുറമേ തീർക്കാനോ ക്രമീകരിക്കുന്നതിന് മൂപ്പൻമാരുടെ സംഘത്തിനു തീരുമാനിക്കാവുന്നതാണ്.