വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 7/90 പേ. 7
  • തക്കസമയത്തെ സഹായം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • തക്കസമയത്തെ സഹായം
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സേവന​മേൽവി​ചാ​രകൻ സന്ദർശി​ക്കു​ന്നു
  • ഭാഗം 5: സേവനമേൽവിചാരകന്റെ സന്ദർശനം
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • നമ്മുടെ പുസ്‌തകാദ്ധ്യയന നിർവ്വാഹകനോടു സഹകരിക്കൽ
    നമ്മുടെ രാജ്യ ശുശ്രൂഷ—1993
  • സഭാ പുസ്‌തകാധ്യയന മേൽവിചാരകന്മാർ വ്യക്തിഗത താത്‌പര്യം പ്രകടമാക്കുന്ന വിധം
    നമ്മുടെ രാജ്യ ശുശ്രൂഷ—2002
  • നിങ്ങളുടെ വയൽസേവന ഗ്രൂപ്പിൽനിന്ന്‌ പ്രയോജനം നേടുക
    2012 നമ്മുടെ രാജ്യശുശ്രൂഷ
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 7/90 പേ. 7

തക്കസമ​യത്തെ സഹായം

1 സഭയോ​ടു​ളള യേശു​വി​ന്റെ യഥാർത്ഥ പരിഗ​ണ​ന​മൂ​ലം അവൻ “തക്കസമ​യത്തെ സഹായം” എപ്പോ​ഴും പ്രദാനം ചെയ്യും. (എബ്രാ. 4:16) ആവശ്യ​മായ സഹായ​ങ്ങ​ളി​ല​ധി​ക​വും എഫേസ്യർ 4:8, 11, 12-ൽ വാഗ്‌ദത്തം ചെയ്‌തി​രി​ക്കു​ന്ന​തു​പോ​ലെ “മനുഷ്യ​രാം ദാനങ്ങൾ” വഴിയാണ്‌ പ്രദാനം ചെയ്യ​പ്പെ​ടു​ന്നത്‌. അത്തരം ദാനങ്ങ​ളിൽ ഒന്ന്‌ ഓരോ സഭയി​ലു​മു​ളള സേവന​മേൽവി​ചാ​ര​ക​നാണ്‌.

2 ഏതെല്ലാം വിധങ്ങ​ളിൽ സേവന​മേൽവി​ചാ​രകൻ നമ്മെ സഹായി​ക്കു​ന്നു? അനേക​മുണ്ട്‌: (1) അദ്ദേഹം നമ്മെ​യെ​ല്ലാം പ്രസം​ഗ​വും പഠിപ്പി​ക്ക​ലു​മാ​കുന്ന വേലയു​ടെ പ്രാധാ​ന്യം സംബന്ധിച്ച്‌ ബോധ​വാൻമാ​രാ​ക്കി നിലനിർത്തു​ന്ന​തിന്‌ കഠിന​യ​ത്‌നം ചെയ്യുന്നു. (2) സഭാപു​സ്‌ത​കാ​ദ്ധ്യ​യന കൂട്ടങ്ങ​ളി​ലൂ​ടെ വയലിൽ നല്ല സംഘടി​പ്പി​ക്ക​ലും നേതൃ​ത്വ​വും പ്രദാ​നം​ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നു​ള​ള​തിൽ അദ്ദേഹം തൽപ്പര​നാ​യി​രി​ക്കും. (3) അയാൾ ശുശ്രൂ​ഷ​ക​രെന്ന നിലയിൽ നമ്മുടെ ഫലപ്ര​ദ​ത്വം അഭിവൃ​ദ്ധി​പ്പെ​ടു​ത്തു​ന്ന​തി​നാ​വ​ശ്യ​മായ വ്യക്തി​പ​ര​മായ സഹായം നമു​ക്കോ​രോ​രു​ത്തർക്കും ലഭിക്കു​ന്നു​ണ്ടെന്ന്‌ കാണു​ന്ന​തിൽ താൽപ്പ​ര്യ​മു​ള​ള​വ​നാ​യി​രി​ക്കും.

സേവന​മേൽവി​ചാ​രകൻ സന്ദർശി​ക്കു​ന്നു

3 സഭാപുസ്‌തകാദ്ധ്യയനക്രമീകരണത്തിലൂടെയുളള നല്ല ക്രമമായ സഹായ​ത്തി​നു​പു​റമേ വ്യക്തി​പ​ര​മായ ഒരടി​സ്ഥാ​ന​ത്തിൽ സഹായം ലഭിക്ക​ത്ത​ക്ക​വണ്ണം പ്രത്യേക കരുതൽ ചെയ്യ​പ്പെ​ട്ടി​ട്ടുണ്ട്‌. സേവന​മേൽവി​ചാ​രകൻ സാധാ​ര​ണ​യാ​യി ഒരു സഭാപു​സ്‌ത​കാ​ദ്ധ്യ​യനം നിർവ​ഹി​ക്കു​ന്ന​തിന്‌ നിയമി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, എന്നാൽ ഓരോ മാസവും ഒരിക്കൽ ഒരു വാരം മറെറാ​രു പുസ്‌ത​കാ​ദ്ധ്യ​യ​ന​കൂ​ട്ട​ത്തോ​ടൊത്ത്‌ പ്രവർത്തി​ക്കു​ന്ന​തിന്‌ അയാൾ തന്റെ സ്വന്തം കൂട്ടത്തെ വിട്ടു​പോ​കു​ന്നു. അയാൾ പോകു​മ്പോൾ അയാളു​ടെ സഹായി അവിടെ അദ്ധ്യയനം നിർവ​ഹി​ക്കു​ന്നു. കൂട്ടത്തിന്‌ ആ വാരത്തി​ലെ പ്രവർത്ത​ന​ത്തിൽനിന്ന്‌ പൂർണ്ണ​പ്ര​യോ​ജനം ലഭിക്ക​ത്ത​ക്ക​വണ്ണം ആവശ്യ​മായ ആസൂ​ത്ര​ണങ്ങൾ ചെയ്യു​ന്ന​തി​നു​വേണ്ടി അയാൾ തന്റെ സന്ദർശ​നം​സം​ബ​ന്ധിച്ച്‌ അദ്ധ്യയ​ന​നിർവാ​ഹ​കനെ മുൻകൂ​ട്ടി അറിയി​ക്കു​ന്നു.

4 ഈ പ്രത്യേ​ക​വാ​ര​ത്തിൽ പുസ്‌ത​കാ​ദ്ധ്യ​യനം 45 മിനി​ററു നേര​ത്തേക്ക്‌ സാധാ​ര​ണ​പോ​ലെ നിർവ​ഹി​ക്കു​ന്നു. ഇത്‌ സുവി​ശേ​ഷി​ക്കൽവേ​ല​യിൽ പുരോ​ഗ​തി​നേ​ടു​ന്ന​തിന്‌ നമ്മെ സഹായി​ക്കാ​നു​ദ്ദേ​ശി​ച്ചി​ട്ടു​ളള ഒരു പ്രോ​ത്‌സാ​ഹ​ജ​ന​ക​മായ പ്രസംഗം ചെയ്യു​ന്ന​തിന്‌ സേവന​മേൽവി​ചാ​ര​കന്‌ 15 മിനി​ററ്‌ ലഭിക്കാ​നി​ട​യാ​ക്കു​ന്നു. എല്ലാ പ്രസാ​ധ​ക​രും പുതിയ താൽപ്പ​ര്യ​ക്കാ​രും സന്നിഹി​ത​രാ​യി​രി​ക്കു​ന്നത്‌ പ്രധാ​ന​മാണ്‌.

5 സന്ദർശി​ക്കുന്ന കൂട്ടത്തി​ലെ എല്ലാ പ്രസാ​ധ​ക​രും ഈ പ്രത്യേക സന്ദർശ​ന​സ​മ​യത്തെ സേവന​ത്തിൽ, വിശേ​ഷിച്ച്‌ വാരാ​ന്ത​ത്തിൽ, പൂർണ്ണ​പ​ങ്കു​ണ്ടാ​യി​രി​ക്കു​ന്ന​തിന്‌ ക്രമീ​ക​രി​ക്കണം. ഉചിത​മാ​യി​ടത്ത്‌ ആ വാരത്തി​ലേക്ക്‌ സായാ​ഹ്‌ന​സാ​ക്ഷീ​ക​രണം സംഘടി​പ്പി​ക്കാ​വു​ന്ന​താണ്‌. സേവന​മേൽവി​ചാ​ര​കന്റെ ഒരു ലാക്ക്‌ സേവന​ത്തിൽ സാധ്യ​മാ​കു​ന്നി​ട​ത്തോ​ളം പ്രസാ​ധ​ക​രോ​ടൊത്ത്‌ പ്രവർത്തി​ക്കു​ക​യെ​ന്ന​താണ്‌. ഒരുപക്ഷേ അദ്ദേഹ​ത്തിന്‌ നമ്മിൽ ചില​രോ​ടൊത്ത്‌ നമ്മുടെ മടക്കസ​ന്ദർശ​ന​ങ്ങൾക്കും ബൈബി​ള​ദ്ധ്യ​യ​ന​ങ്ങൾക്കും വരാൻ കഴിയും. ശുശ്രൂ​ഷ​യിൽ സഹായ​മൊ പ്രോ​ത്‌സാ​ഹ​ന​മൊ ആവശ്യ​മു​ണ്ടെന്നു തോന്നുന്ന ആർക്കു​വേ​ണ​മെ​ങ്കി​ലും സഹായം അഭ്യർത്ഥി​ച്ചു​കൊണ്ട്‌ അദ്ദേഹത്തെ സമീപി​ക്കാൻ കഴിയും. കൂടാതെ ആ വാരത്തിൽ ആ കൂട്ടത്തി​നു​വേണ്ടി അദ്ദേഹം നിർവ​ഹി​ക്കുന്ന വയൽസേ​വ​ന​ത്തി​നു​വേ​ണ്ടി​യു​ളള യോഗ​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ പ്രയോ​ജനം അനുഭ​വി​ക്കാൻ കഴിയും.

6 സേവന​മേൽവി​ചാ​രകൻ കൂട്ടത്തി​ന്റെ പ്രവർത്ത​നം​സം​ബ​ന്ധിച്ച്‌ അദ്ധ്യയ​ന​നിർവാ​ഹ​ക​നു​മാ​യി ചർച്ച​ചെ​യ്യു​ന്ന​തിന്‌ സമയം എടുക്കു​ന്നു. എല്ലാവർക്കും സൗകര്യ​പ്ര​ദ​മായ വിധത്തിൽ കാര്യങ്ങൾ ഒരു പ്രാ​യോ​ഗി​ക​മായ വിധത്തിൽ സംഘടി​പ്പി​ക്കു​ന്നു​ണ്ടെന്ന്‌ നിശ്ചയ​പ്പെ​ടു​ത്തു​ന്ന​തിന്‌ സേവന​ത്തി​നു​വേ​ണ്ടി​യു​ളള നിരന്തര ക്രമീ​ക​ര​ണങ്ങൾ പുനര​വ​ലോ​കനം ചെയ്യ​പ്പെ​ടു​ന്നു. ആർക്കെ​ങ്കി​ലും ക്രമമാ​യി ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ന്ന​തിന്‌ സഹായ​മൊ പ്രോ​ത്‌സാ​ഹ​ന​മൊ ആവശ്യ​മെ​ങ്കിൽ അദ്ദേഹം അവരു​മാ​യി വ്യക്തി​പ​ര​മാ​യി സംസാ​രി​ക്കു​ക​യും അവർ പുരോ​ഗ​തി​പ്രാ​പി​ക്കു​ന്ന​തിന്‌ സഹായി​ക്കുന്ന ദയാപൂർവ​ക​മായ നിർദ്ദേ​ശങ്ങൾ കൊടു​ക്കു​ക​യും ചെയ്‌തേ​ക്കാം. സേവന​മേൽവി​ചാ​ര​കന്‌ അദ്ധ്യയ​ന​നിർവാ​ഹ​ക​നോ​ടൊത്ത്‌ ക്രമമി​ല്ലാത്ത പ്രസാ​ധ​കരെ സന്ദർശി​ക്കു​ന്ന​തിന്‌ ക്രമീ​ക​ര​ണങ്ങൾ ചെയ്യാൻ കഴിയും. കൂടാതെ അയാൾക്ക്‌ പുസ്‌ത​കാ​ദ്ധ്യ​യന നിർവാ​ഹ​ക​നോ​ടൊത്ത്‌ ആ ഗ്രൂപ്പി​ന്റെ ബൈബി​ള​ദ്ധ്യ​യന റിപ്പോർട്ടു​ക​ളു​ടെ ഫയൽ പരി​ശോ​ധി​ക്കാൻ കഴിയും. ഒരുപക്ഷേ അവർക്ക്‌ ചില പ്രസാ​ധ​ക​രോ​ടൊത്ത്‌ അവരുടെ ഭവന​ബൈ​ബി​ള​ദ്ധ്യ​യ​ന​ങ്ങൾക്ക്‌ പോകു​ന്ന​തി​നും ആത്‌മീയ പ്രോ​ത്‌സാ​ഹനം നൽകു​ന്ന​തി​നും കഴിയും.

7 പല പുസ്‌ത​കാ​ദ്ധ്യ​യ​ന​ങ്ങ​ളു​ളള സഭകളിൽ സേവന​മേൽവി​ചാ​ര​കന്റെ സന്ദർശനം കൂടെ​ക്കൂ​ടെ ഉണ്ടായി​രി​ക്ക​യില്ല. അതു​കൊണ്ട്‌ അദ്ദേഹം സന്ദർശി​ക്കു​മ്പോൾ പൂർണ്ണ​പ്ര​യോ​ജനം അനുഭ​വി​ക്കു​ന്ന​തിന്‌ എല്ലാവ​രും പതിവിൽക​വിഞ്ഞ പ്രയത്‌നം ചെയ്യണം. സന്ദർശ​ന​സ​മ​യത്ത്‌ നിങ്ങളു​ടെ ശുശ്രൂഷ അഭിവൃ​ദ്ധി​പ്പെ​ടു​ത്തു​ന്ന​തിന്‌ നൽക​പ്പെ​ടുന്ന നിർദ്ദേ​ശങ്ങൾ ശ്രദ്ധി​ക്കു​ക​യും അടുത്ത സന്ദർശ​ന​ത്തി​നു​മുമ്പ്‌ അവ ബാധക​മാ​ക്കു​ന്ന​തിന്‌ കഠിന​യ​ത്‌നം ചെയ്യു​ക​യും​വേണം. തീർച്ച​യാ​യും നമുക്കാ​വ​ശ്യ​മു​ള​ള​പ്പോ​ഴെ​ല്ലാം സഹായം നൽകു​ന്ന​തിന്‌ അദ്ദേഹം സഭയിൽ ഉണ്ടായി​രി​ക്കും. കുറച്ചു പുസ്‌ത​കാ​ദ്ധ്യ​യ​ന​ങ്ങ​ളു​ളള സഭകളിൽ സേവന​മേൽവി​ചാ​രകൻ ഓരോ കൂട്ട​ത്തേ​യും കുറഞ്ഞത്‌ ഓരോ ആറുമാ​സ​ത്തി​ലും ഒരിക്കൽ സന്ദർശി​ക്കു​ന്ന​തിന്‌ കഠിന​യ​ത്‌നം ചെയ്യും.

8 സേവന​മേൽവി​ചാ​രകൻ നമ്മുടെ സഭാപു​സ്‌ത​കാ​ദ്ധ്യ​യന കൂട്ടത്തെ സന്ദർശി​ക്കു​മ്പോൾ അദ്ദേഹ​ത്തോട്‌ സഹകരി​ക്കു​ന്ന​തി​നും മുഴു​ഹൃ​ദ​യ​ത്തോ​ടു​കൂ​ടിയ പിന്തുണ കൊടു​ക്കു​ന്ന​തി​നു​മു​ളള നമ്മുടെ മനസ്സൊ​രു​ക്കം നമ്മുടെ ശിഷ്യ​രാ​ക്കൽവേ​ല​യി​ലെ ഫലപ്ര​ദ​ത്വം മെച്ച​പ്പെ​ടു​ന്ന​തി​നും നമ്മുടെ ശുശ്രൂ​ഷ​യിൽ കൂടു​ത​ലായ സന്തോഷം കണ്ടെത്തു​ന്ന​തി​നും നമ്മെ സഹായി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക