ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
ഓഗസ്ററ് 6-നാരംഭിക്കുന്ന വാരം
ഗീതം 174 (13)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള ഉചിതമായ അറിയിപ്പുകളും. ഈ ശനിയാഴ്ച മാസികാപ്രവർത്തനത്തിൽ ഉപയോഗിക്കാവുന്ന ലേഖനങ്ങൾ ഊന്നിപ്പറയുക. ഒരു മാസികയിൽനിന്നുളള ഓരോ ലേഖനത്തെ പ്രദീപ്തമാക്കുന്ന രണ്ടു പ്രകടനങ്ങൾ.
25 മിനി: “മൺസൂൺമാസങ്ങളെ ബുദ്ധിപൂർവം ഉപയോഗിക്കുക.” ചോദ്യോത്തരപരിചിന്തനം. “നോക്കൂ!” ലഘുപത്രിക സമർപ്പിച്ചുകൊണ്ടും 7-ാം ഖണ്ഡികയിൽ വിവരിച്ചിരിക്കുന്നതുപോലെ, അതു ഉപയോഗിക്കുന്നവിധം പ്രകടിപ്പിച്ചുകൊണ്ടും നിലവിലുളള വിഷയത്തിന്റെ 10 മിനിററുനേരത്തെ പ്രകടനം ഉൾപ്പെടുത്തുക. മടക്കസന്ദർശനത്തിന് സുനിശ്ചിത ഏർപ്പാടുചെയ്യുന്നത് ഉൾപ്പെടുത്തുക.
10 മിനി: ലഘുപത്രികയിലെ സംസാരാശയങ്ങൾ. സേവനത്തിലുപയോഗിക്കുന്നതിന് സഭക്ക് സ്റേറാക്കിലുളള വിവിധ ലഘുപത്രികകളിൽനിന്ന് സംസാരാശയങ്ങൾ ചൂണ്ടിക്കാണിക്കുന്നതിൽ സദസ്സിനെ ഉൾപ്പെടുത്തുക. നേരത്തെതന്നെ പ്രാപ്തിയുളള ചില പ്രസാധകരെ നിയമിക്കാവുന്നതാണ്.
ഗീതം 20 (103), സമാപന പ്രാർത്ഥന.
ഓഗസ്ററ് 13-നാരംഭിക്കുന്ന വാരം
ഗീതം 156 (10)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും കണക്കുറിപ്പോർട്ടും. സംഭാവന സ്വീകരിച്ചതിന്റെ ഏതെങ്കിലും അറിയിപ്പുകൾ. ലോകവ്യാപകരാജ്യവേലക്കും അതുപോലെതന്നെ സ്ഥലപരമായ ആവശ്യങ്ങളിൽ ശ്രദ്ധിക്കുന്നതിനും സാമ്പത്തികസഹായം ചെയ്യുന്നതിന് സഭയെ അഭിനന്ദിക്കുക.
20 മിനി: “പുരോഗമിക്കാൻ ബൈബിളദ്ധ്യേതാക്കളെ പ്രോൽസാഹിപ്പിക്കുക.” ചോദ്യോത്തരചർച്ച. 4-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ, ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു എന്ന ലഘുപത്രികയുടെ 14-ാം പേജിലെ 3-ാം ഖണ്ഡിക ചർച്ചചെയ്യുന്ന സമയത്ത് ഒരു പരിചയസമ്പന്നനായ പ്രസാധകൻ പുരോഗമിക്കാൻ അദ്ധ്യേതാവിനെ പ്രോൽസാഹിപ്പിക്കുന്നതെങ്ങനെയെന്ന് കാണിക്കുന്ന നന്നായി തയ്യാറായ പ്രകടനം നടത്തുക.
15 മിനി: ഒരു ബൈബിളദ്ധ്യേതാവിന് പരസ്യശുശ്രൂഷയിൽ ഏർപ്പെടാവുന്നതെപ്പോൾ? 1989 ഡിസംബർ 1ലെ വാച്ച്ററവറിന്റെ 31-ാം പേജിലുളള “വായനക്കാരിൽനിന്നുളള ചോദ്യങ്ങളെ” അടിസ്ഥാനപ്പെടുത്തി മൂപ്പന്റെ പ്രസംഗം. രണ്ടു മൂപ്പൻമാർ പുതിയവരുമായി സംസാരിക്കുകയും അവർക്കു യോഗ്യതയുണ്ടെന്നു നിശ്ചയിക്കുകയും ചെയ്യുന്നതുവരെ നമ്മുടെ സ്വന്തം കുട്ടികളൊഴിച്ചുളള പുതിയവരെ വയൽശുശ്രൂഷക്കു കൂടെ പോരാൻ ക്ഷണിക്കരുതെന്ന് ഊന്നിപ്പറയുക.
ഗീതം 217 (24), സമാപനപ്രാർത്ഥന
ഓഗസ്ററ് 20-നാരംഭിക്കുന്ന വാരം
ഗീതം 220 (19)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ഏപ്രിൽ റിപ്പോർട്ടിലെ സവിശേഷതകൾ പുനരവലോകനംചെയ്യുക. സ്ഥലപരമായി ഉണ്ടാക്കിയ നേട്ടങ്ങൾക്കുവേണ്ടി സഭയെ അഭിനന്ദിക്കുക. അടുത്ത വാരാന്തത്തിലെ വയൽസേവനത്തിൽ പങ്കുപററാൻ പ്രോൽസാഹിപ്പിക്കുക.
20 മിനി: “യോഗങ്ങളെ പ്രയോജനകരമാക്കുന്നതിൽ നിങ്ങളുടെ പങ്ക്.” മൂപ്പൻ ചോദ്യോത്തരചർച്ച കൈകാര്യംചെയ്യുന്നു. സ്ഥലപരമായി ആവശ്യമുളളതെന്തെന്ന് ഊന്നിപ്പറയുക. ഉചിതമായിടത്ത് അഭിനന്ദനം കൊടുക്കുക.
15 മിനി: ഒരു പയനിയറായിത്തീരാനുളള നിങ്ങളുടെ സാദ്ധ്യതകളെ തൂക്കിനോക്കൽ. അഭിമുഖസംഭാഷണങ്ങളോടുകൂടിയ പ്രോൽസാഹകമായ പ്രസംഗം. ഇൻഡ്യയിൽ നമുക്കിപ്പോൾ എല്ലാ ജീവിത തുറകളിൽനിന്നും വിവിധ സാഹചര്യങ്ങളിൽനിന്നുമുളള 400ൽപരം നിരന്തരപയനിയർമാരുണ്ട്. പയനിയറിംഗിലേർപ്പെടാൻ അവരെ പ്രേരിപ്പിച്ചിരിക്കുന്നതെന്താണ്? യഹോവയോടും അയൽക്കാരനോടുമുളള സ്നേഹം (മത്താ. 22:37-39); ആളുകളോടുളള അഗാധമായ താല്പര്യവും രക്ഷപ്രാപിക്കാൻ കൂടുതൽ പേരെ സഹായിക്കാനുളള ഒരു ആഗ്രഹവും (1 തിമൊ. 2:4); രാജ്യതാല്പര്യങ്ങൾക്കുവേണ്ടിയുളള ഒരു ആത്മത്യാഗപരമായ ആത്മാവ്. (1 കൊരി. 9:23) ആഗ്രഹം നട്ടുവളർത്തപ്പെടണം. നിങ്ങൾ ഇതു ചെയ്യുന്നുണ്ടോ? നിങ്ങൾ പയനിയറിംഗ് നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വീകരിക്കേണ്ട പടികൾ: (1) കാര്യം പ്രാർത്ഥനയിൽ യഹോവയെ അറിയിക്കുക (മത്താ. 7:7, 8; ഫിലി. 4:6); (2) പയനിയർമാരും മൂപ്പൻമാരുമായി ചർച്ചചെയ്യുക. (സദൃ. 15:22); (3) ഇതു മററു ക്രിസ്തീയ ഉത്തരവാദിത്തങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് തൂക്കിനോക്കിക്കൊണ്ട് താൽക്കാലികപട്ടിക എഴുതിയുണ്ടാക്കുക (ലൂക്കോ. 14:28); (4) തികച്ചും ആദർശയോഗ്യമായ സാഹചര്യങ്ങൾക്കായി കാത്തിരിക്കാതെ ആരംഭത്തീയതി നിശ്ചയിക്കുക. (സഭാ. 11:4) സെപ്ററംബർ തുടങ്ങാൻ നല്ല സമയമാണ്; അടുത്തവർഷം പയനിയർ സേവനസ്ക്കൂളിന് യോഗ്യത നേടിയേക്കാം. തങ്ങൾ പയനിയറിംഗിന്റെ തടസ്സങ്ങളെ എങ്ങനെ തരണംചെയ്തുവെന്നതുസംബന്ധിച്ച് ഒന്നോ രണ്ടോ പയനിയർമാരുമായി അഭിമുഖം നടത്തുക. ശുഭാപ്തിവിശ്വാസമുളളവരായിരിക്കുക.
ഗീതം 128 (10), സമാപനപ്രാർത്ഥന.
ഓഗസ്ററ് 27-നാരംഭിക്കുന്ന വാരം
ഗീതം 39 (16)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ.
20 മിനി: “സുവാർത്ത സമർപ്പിക്കൽ”—റെറലിഫോണിലൂടെ.” സേവനമേൽവിചാരകന്റെ ചോദ്യോത്തരപരിചിന്തനം. റെറലിഫോൺസാക്ഷീകരണം എങ്ങനെ നടത്താമെന്നും സാധാരണ തടസ്സവാദങ്ങളെ എങ്ങനെ തരണംചെയ്യാമെന്നും കാണിക്കുന്ന രണ്ടു പ്രകടനങ്ങൾ ഉൾപ്പെടുത്തുക. ഇത് സേവനമേൽവിചാരകന്റെ മേൽനോട്ടത്തിലുളള ഒരു ക്രമീകൃത പ്രവർത്തനമാണെന്നും നല്ല രേഖകൾ സൂക്ഷിക്കണമെന്നും ഊന്നിപ്പറയുക.
15 മിനി: സ്ഥലപരമായ ആവശ്യങ്ങൾ. അല്ലെങ്കിൽ “നിങ്ങൾ അനർഹദയയിൽനിന്നു പ്രയോജനംനേടുമോ?” എന്ന 1990 ഫെബ്രുവരി 15-ലെ വാച്ച്ററവർ 21-23 പേജുകളിലെ ലേഖനത്തെ അടിസ്ഥാനപ്പെടുത്തിയുളള പ്രസംഗം. (നാട്ടുഭാഷ: “ദൈവത്തെ ആരാധിക്കാൻ മററുളളവരെ സഹായിക്കുക” 1989 ഓഗസ്ററ് വീക്ഷാഗോപുരം.)
ഗീതം 8 (84), സമാപനപ്രാർത്ഥന.
സെപ്ററംബർ 3-നാരംഭിക്കുന്ന വാരം
ഗീതം 10 (88)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. നിർദ്ദിഷ്ട അവതരണങ്ങളുടെ രണ്ടു പ്രകടനങ്ങൾ, ഓരോന്നും ശനിയാഴ്ചത്തെ മാസികാവേലക്കുവേണ്ടി ഒരു മാസികയിൽനിന്നുളള ഒരു ലേഖനം പ്രദീപ്തമാക്കുന്നത്.
15 മിനി: “പയനിയറിംഗിലൂടെ യഹോവയിൽ ആശ്രയം പ്രകടമാക്കൽ.” മൂപ്പനും ശുശ്രൂഷാദാസനും 1990 മാർച്ചിലെ നമ്മുടെ രാജ്യശുശ്രൂഷയിലെ ലേഖനം ചർച്ചചെയ്യുന്നു. സ്ഥലത്തെ സഭക്ക് സഹായകമായ പ്രായോഗിക നിർദ്ദേശങ്ങൾ ഉൾപ്പെടുത്തുക.
15 മിനി: “സത്യത്തിന്റെ വെളളത്താൽ നിങ്ങളുടെ ബന്ധുക്കൾക്ക് നവോൻമേഷം പകരുക” എന്ന 1990 ഫെബ്രുവരി 15-ലെ വാച്ച്ററവർ ലേഖനത്തിന്റെ 25-27വരെ പേജുകളെ ആസ്പദിച്ചുളള പ്രസംഗം. (നാട്ടുഭാഷ: “യഹോവയാൽ ആർ അംഗീകരിക്കപ്പെടും?” 1989 ഓഗസ്ററ് വീക്ഷാഗോപുരം.)
5 മിനി: ലഘുപത്രികകൾകൊണ്ട് അദ്ധ്യയനങ്ങൾ തുടങ്ങിയ അനുഭവങ്ങൾ. (സ്ഥലത്ത് ആർക്കും അനുഭവമില്ലെങ്കിൽ ലഘുപത്രികകൾ സമർപ്പിച്ചതിന്റെ അനുഭവങ്ങൾ ഉണ്ടായിരിക്കാം.)
ഗീതം 169 (32), സമാപനപ്രാർത്ഥന.