ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
ഒക്ടോബർ 8-നാരംഭിക്കുന്ന വാരം
ഗീതം 154 (30)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. നിങ്ങൾ വയലിനുവേണ്ടി സജ്ജനാണോ? ബൈബിൾ, തിരുവെഴുത്തുകളിൽനിന്നു ന്യായവാദംചെയ്യൽ, സകല ജനതകൾക്കുംവേണ്ടിയുളള സുവാർത്ത എന്ന ചെറുപുസ്തകം, ലഘുലേഖകൾ, പെൻസിൽ, നിലവിലുളള സമർപ്പണം, മാസികകൾ, വീടുതോറുമുളള രേഖ മുതലായവ ഉൾപ്പെടെ വയൽസേവനബാഗിൽ അത്യാവശ്യമുളളവ വിവരിക്കുക. മാനസികമായ സജ്ജീകരണം സാഹിത്യത്തിൽ ഊന്നിപ്പറയേണ്ട പോയിൻറുകളുടെ പുനരവലോകനം ആവശ്യമാക്കിത്തീർക്കുന്നു. കൂടാതെ, പരിശുദ്ധാത്മാവിനുവേണ്ടിയും ചെമ്മരിയാടുതുല്യരെ കണ്ടെത്താനുളള സഹായത്തിനുവേണ്ടിയും പ്രാർത്ഥിക്കുക.—ഫിലി. 4:6, 7.
20 മിനി: “സകലത്തിന്റെയും സ്രഷ്ടാവിനെ ബഹുമാനിക്കുക.” ചോദ്യോത്തരപരിചിന്തനം. 3, 4 ഖണ്ഡികകൾ പരിചിന്തിക്കുമ്പോൾ ഫലപ്രദനായ ഒരു പ്രസാധകൻ സംഭാഷണവിഷയം പ്രകടിപ്പിക്കുകയും സമർപ്പണംനടത്തുകയും ചെയ്യുക. മടങ്ങിച്ചെല്ലാൻ സുനിശ്ചിത ഏർപ്പാടു ചെയ്യുന്നതു കാണിക്കുക.
15 മിനി: മൂപ്പൻ മാതൃകായോഗ്യരായ പല യുവാക്കളുമായി സംസാരിക്കുന്നു. യുവജനങ്ങൾ ചോദിക്കുന്നു എന്ന പുസ്തകത്തിലെ “ഞാൻ സ്കൂൾ പഠനം ഉപേക്ഷിക്കണമോ?” എന്ന 17-ാം അദ്ധ്യായത്തിലെ മുഖ്യാശയങ്ങൾ ചർച്ചചെയ്യുക. ദൈവസ്ഥാപനത്തോടൊത്ത് തങ്ങളുടെ ഭാവി കെട്ടുപണിചെയ്യാനും രാജ്യതാത്പര്യങ്ങൾ പിന്തുടരാനും തങ്ങളുടെ കുട്ടികളെ സഹായിക്കുന്ന പ്രായോഗികവും ഉപയോഗപ്രദവുമായ വൈദഗ്ദ്ധ്യം സമ്പാദിക്കാൻ സഹായിക്കുന്ന ഒരു പാഠ്യപദ്ധതി തെരഞ്ഞെടുക്കുന്നതിൽ ചെറുപ്പക്കാരെ മാതാപിതാക്കൾ നയിക്കേണ്ടതിന്റെ ആവശ്യത്തെ ഊന്നിപ്പറയുക
ഗീതം 225 (117), സമാപന പ്രാർത്ഥന.
ഒക്ടോബർ 15-നാരംഭിക്കുന്ന വാരം
ഗീതം 71 (92)
5 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ദിവ്യാധിപത്യവാർത്തകൾ. സായാഹ്നസാക്ഷീകരണത്തിലെ പിന്തുണക്കു പ്രോൽസാഹിപ്പിച്ചുകൊണ്ട് വയൽസേവനക്രമീകരണങ്ങൾ ഓർമ്മിപ്പിക്കുക.
15 മിനി: “സുവാർത്ത സമർപ്പിക്കൽ—മാസികകൾകൊണ്ട്.” ചോദ്യോത്തര ചർച്ച. 8-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ സ്ഥലപരമായ താത്പര്യങ്ങളുളള മാസികയിലെ ലേഖനം ഊന്നിപ്പറഞ്ഞുകൊണ്ട് യഥാർത്ഥ താത്പര്യക്കാരുമായി മാസികാറൂട്ടുകൾ ഏർപ്പെടുത്താൻ കഴിയുന്നതെങ്ങനെയെന്ന് പ്രകടിപ്പിക്കുക.
15 മിനി: “യോഗങ്ങളിൽനിന്നു കൂടുതൽ പ്രയോജനം നേടാൻ കുട്ടികളെ സഹായിക്കുക.” ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം. കുട്ടികളെ യോഗങ്ങൾക്കു കൊണ്ടുവരേണ്ടതിന്റെയും അവരുമായി അദ്ധ്യയനംനടത്തേണ്ടതിന്റെയും അവരെ വയൽസേവനത്തിനു കൊണ്ടുപോകേണ്ടതിന്റെയും മൂല്യം പ്രകടമാക്കുക.
10 മിനി: “നാം പ്രായമേറിയവരെ വിലമതിക്കുന്നു!” 1986 ഫെബ്രുവരി 1ലെ വാച്ച്ററവറിന്റെ 28-9വരെ പേജുകളിലുളള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുളള മൂപ്പന്റെ പ്രസംഗം. സ്ഥലപരമായി ബാധകമാക്കുക. അങ്ങനെയുളളവരുമായി വയലിൽ പ്രവർത്തിക്കുന്നതുസംബന്ധിച്ചും അവർക്കുവേണ്ടി ഗതിവേഗം കുറക്കുന്നതിനെസംബന്ധിച്ചും അഭിപ്രായം പറയുക. ഷോപ്പിംഗ്, ഡോക്ടറെ കാണൽ മുതലായവയിൽ സഹായിക്കാൻ കഴിയും. അവരുടെ ജ്ഞാനത്തിൽനിന്നും അനുഭവസമ്പത്തിൽനിന്നും പ്രയോജനം നേടുക.—ഇയ്യോബ് 15:10; സദൃ. 16:31; 1 തിമൊ. 5:1, 2. (നാട്ടുഭാഷ: “പ്രായമുളളവരെയും ദുർബലരെയും സഹായിക്കുക” രാ. ശു. 12⁄88.)
ഗീതം 116 (108), സമാപന പ്രാർത്ഥന.
ഒക്ടോബർ 22-നാരംഭിക്കുന്ന വാരം
ഗീതം 160 (88)
8 മിനി: സ്ഥലപരമായ അറിയിപ്പുകൾ. കണക്കുറിപ്പോർട്ടും സംഭാവന സ്വീകരിച്ച അറിയിപ്പും. ലോകവ്യാപകവേലക്ക് കൊടുക്കുന്ന പിന്തുണക്കുവേണ്ടി സഭയെ അഭിനന്ദിക്കുക.—സദൃശ. 3:9.
20 മിനി: ബൈബിളദ്ധ്യയനങ്ങൾ തുടങ്ങാൻ ജാഗരൂകരായിരിക്കുക.” ചോദ്യോത്തരപരിചിന്തനം. സഭ നടത്തുന്ന അദ്ധ്യയനങ്ങളുടെ എണ്ണം പറയുക. 5-ാംഖണ്ഡിക പരിചിന്തിക്കുമ്പോൾ പ്രാരംഭസന്ദർശനത്തിൽ എങ്ങനെ അദ്ധ്യയനം തുടങ്ങാമെന്ന് കാണിക്കുക. വീട്ടുകാരൻ പരിണാമത്തിൽ താത്പര്യം കാണിക്കുന്നില്ലെങ്കിലും ഉചിതമായ ഒരു ലഘുലേഖ സന്തോഷപൂർവം സ്വീകരിക്കുന്നതു പ്രകടിപ്പിച്ചുകൊണ്ട് തുടങ്ങുക. പ്രസാധകൻ ലഘുലേഖയിൽനിന്ന് ഒന്നോ രണ്ടോ ഖണ്ഡിക പരിചിന്തിക്കുകയും മടങ്ങിച്ചെല്ലാൻ സുനിശ്ചിതഏർപ്പാടു ചെയ്യുകയും ചെയ്യുന്നു. അടുത്തതായി, ന്യായവാദം പുസ്തകത്തിൽ “ഭവന ബൈബിളദ്ധ്യയനം” എന്നതിൻകീഴിൽ 12-ാം പേജിലുളള മുഖവുരകളിലൊന്നുപയോഗിച്ചുകൊണ്ട് അദ്ധ്യയനം തുടങ്ങാനുളള നേരിട്ടുളള സമീപനം പ്രകടിപ്പിക്കുക. സായാഹ്നത്തിൽ ഭർത്താക്കൻമാർ സാധാരണയായി വീട്ടിലുളളതുകൊണ്ട് സായാഹ്നസാക്ഷീകരണം മുഴുകുടുംബങ്ങളുമായി അദ്ധ്യയനം തുടങ്ങാനുളള അവസരം നൽകുന്നതെങ്ങനെയെന്ന് പറയുക.
17 മിനി: “നിങ്ങൾ പഠിപ്പിക്കുമ്പോൾ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുക.” 1984 ഓഗസ്ററ് 1-ലെ വാച്ച്ററവറിന്റെ 13-17 വരെ പേജുകളിലെ നാലു മുഖ്യാശയങ്ങൾ ചർച്ചചെയ്തുകൊണ്ടു പ്രസംഗം. പുരോഗമനാത്മകമായ ബൈബിളദ്ധ്യയനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യം വിലമതിക്കാൻ സദസ്യരെ സഹായിക്കുക. ഫലപ്രദമല്ലാത്ത അദ്ധ്യയനങ്ങൾ നിർത്തേണ്ടതെപ്പോഴെന്നും പറയുക. (നാട്ടുഭാഷ: വീ.89 ഫെബ്രുവരി, “യേശുവിന്റെ കാൽചുവടുകളിൽ നടക്കുന്ന ഒരു ജനം.”)
ഗീതം 121 (95), സമാപന പ്രാർത്ഥന.
ഒക്ടോബർ 29-നാരംഭിക്കുന്ന വാരം
ഗീതം 69 (75)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ശനിയാഴ്ചത്തെ മാസികാപ്രവർത്തനത്തിനു പ്രോൽസാഹിപ്പിക്കുക. രണ്ടു പ്രകടനങ്ങൾ, ഒന്ന് താത്പര്യം പ്രകടമാക്കുന്നത്; രണ്ടാമത്തേത് വീട്ടുകാരന് മാസികകളിൽ താത്പര്യമില്ലെങ്കിലും ലഘുലേഖ വായിക്കാമെന്നു സമ്മതിക്കുന്നത്. താത്പര്യം കാണിക്കുന്നിടത്ത് പ്രസാധകന് വീക്ഷാഗോപുരത്തിന്റെ 2-ാം പേജിലോ ഉണരുക!യുടെ 4-ാം പേജിലോ ഉളള ലോകവ്യാപക ബൈബിൾവിദ്യാഭ്യാസപ്രവർത്തനത്തെക്കുറിച്ചുളള പ്രസ്താവനയെ പരാമർശിക്കാം. അല്ലെങ്കിൽ അയാൾക്ക് താൻ പ്രവർത്തിക്കുന്നത് സ്വമേധയായുളള സംഭാവനകളാൽ നടത്തപ്പെടുന്ന ഒരു ലോകവ്യാപക ബൈബിൾവിദ്യാഭ്യാസവേലയുടെ ഭാഗമായിട്ടാണെന്ന് പറയാം. സംഭാഷണം ഒരു സൗജന്യഭവന ബൈബിളദ്ധ്യയനത്തിനു വഴിതുറന്നേക്കാം.
20 മിനി: “നമ്മുടെ പയനിയർമാരെ വിലമതിക്കൽ.” സേവനമേൽവിചാരകൻ രണ്ടോ മൂന്നോ പയനിയർമാരുമായി വിവരം ചർച്ചചെയ്യുന്നു. പയനിയർമാർ മററുളളവരെ എങ്ങനെ പ്രോൽസാഹിപ്പിച്ചിട്ടുണ്ടെന്നു പറയിക്കുക. തങ്ങളെ പ്രാദേശികമായി പ്രോൽസാഹിപ്പിച്ചിട്ടുളളതെന്തെന്നും അവർ അഭിപ്രായം പറയട്ടെ. പയനിയർമാരെ പിന്തുണക്കുന്നതിന് സഭയെ അഭിനന്ദിക്കുക.
15 മിനി: സ്ഥലപരമായ ആവശ്യങ്ങൾ. അല്ലെങ്കിൽ അദ്ധ്യക്ഷമേൽവിചാരകൻ 1983 ജനുവരി 1-ലെ വാച്ച്ററവറിന്റെ 30-1വരെ പേജുകളിൽ “പുറത്താക്കപ്പെട്ട ഒരു ബന്ധുവുളള നമ്മുടെ സഭയിലെ അംഗങ്ങളെ നമുക്ക് എങ്ങനെ സഹായിക്കാം?” എന്ന “വായനക്കാരിൽനിന്നുളള ചോദ്യങ്ങൾ” കൈകാര്യംചെയ്യുന്നു. (നാട്ടുഭാഷ: വീ.89 ജനുവരി, “അവന്റെ കാൽചുവടുകൾ പിന്തുടരുന്നതിന്റെ വെല്ലുവിളി.”)
ഗീതം 62 (34), സമാപന പ്രാർത്ഥന.