അറിയിപ്പുകൾ
● സാഹിത്യ സമർപ്പണങ്ങൾ: നവംബർ: എവേക്കി!നോ വാച്ച്ടവറിനോ രണ്ടിനുമോ വരിസംഖ്യ, ഓരോന്നിനും 50 രൂ. വീതം. പ്രതിമാസപ്പതിപ്പുകൾക്ക് ഒരു വർഷത്തേക്കും ആറുമാസ വരിസംഖ്യകൾക്കും രൂ. 25. (പ്രതിമാസപ്പതിപ്പുകൾക്ക് ആറുമാസവരിസംഖ്യയില്ല.) ഡിസംബർ: പുതിയലോകഭാഷാന്തരം ബൈബിൾ, ത്രിത്വം അല്ലെങ്കിൽ നോക്കൂ! ലഘുപത്രികയോടുകൂടെ രൂ.48-ന്. ജനുവരി: “യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും” രൂ. 15-നു സമർപ്പിക്കുക. (ഇതു ലഭ്യമല്ലാത്തിടത്ത് പഴയ 192 പേജു പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം, രണ്ടെണ്ണത്തിനു 12 രൂപക്കോ ഒരെണ്ണം 6 രൂപക്കോ.) ഫെബ്രുവരിയും മാർച്ചും: പഴയ 192 പേജു പുസ്തകങ്ങളുടെ പ്രത്യേകസമർപ്പണം രണ്ടെണ്ണം 12 രൂപക്കോ ഒന്ന് 6 രൂപക്കോ. ഏപ്രിൽ: എന്നേക്കും ജീവിക്കാൻ പുസ്തകം 35 രൂപക്കോ വലിപ്പം കുറഞ്ഞത് 20 രൂപക്കോ സമർപ്പിക്കുക. ഈ പ്രസിദ്ധീകരണങ്ങൾ കൈവശമില്ലാത്തിടത്ത് പഴയ 192പേജു പുസ്തകങ്ങൾ രണ്ടെണ്ണം ഒന്നിന്റെ വിലക്ക് പ്രത്യേക സമർപ്പണം. നാട്ടുഭാഷയിൽ ഒരു പുസ്തകം പകുതി വിലക്ക് പ്രത്യേക സമർപ്പണം.
●അദ്ധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിയോഗിക്കുന്ന ആരെങ്കിലുമോ ഡിസംബർ 1-നോടെയോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാകണക്കുകൾ ഓഡിററു ചെയ്യണം.
●കൺവെൻഷൻ വാരത്തിൽ സഭാപുസ്തകാദ്ധ്യയനം നടത്തുകയില്ലെങ്കിൽ ആ വാരത്തിലേക്കുളള വിവരത്തിന്റെ പകുതി കൺവെൻഷനു മുമ്പത്തെ വാരത്തിലൊ മറേറ പകുതി കൺവെൻഷൻ കഴിഞ്ഞോ പഠിക്കാൻ കഴിയും. ഈ വിധത്തിൽ ഈ വിലപ്പെട്ട വിവരങ്ങളിൽ യാതൊന്നും നഷ്ടപ്പെടുകയില്ല.
●വെളിപ്പാടു പാരമ്യം തീർന്ന ശേഷം അടുത്ത മാസത്തിൽ ത്രിത്വം ലഘുപത്രികയുടെ പഠനം നാം ആരംഭിക്കും.
●ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു? (T-14)—പഞ്ചാബി, ബംഗാളി സമാധാന പൂർണ്ണമായ ഒരു പുതിയലോകത്തിലെ ജീവിതം (T-15)—പഞ്ചാബി, ബംഗാളി മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ? (T-16)—പഞ്ചാബി, ബംഗാളി ചർച്ചക്കുളള വിഷയം—തെലുങ്ക്, ബംഗാളി
●പാലക്കാട് ഡിസ്ട്രിക്ററ് കൺവെൻഷൻ, ജനുവരി 3-6, 1991 ഹാൾ അഡ്രസ്സ്: മുനിസിപ്പൽ ടൗൺഹാൾ, പാലക്കാട്.