ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
നവംബർ 5-നാരംഭിക്കുന്ന വാരം
ഗീതം 92 (51)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. സഭയുടെ പ്രദേശത്ത് ഉചിതമായിരിക്കുന്ന ഉണരുക!യുടെ രണ്ടു അവതരണങ്ങൾ നിർദ്ദേശിക്കുക.
20 മിനി: “നിർത്താതെ തുടർന്ന് പഠിപ്പിക്കുക.” ചർച്ചയും പ്രകടനങ്ങളും. 2-ാം ഖണ്ഡിക പരിചിന്തിച്ചശേഷം പരിചയസമ്പന്നരായ പയനിയർമാരോ പ്രസാധകരോ ഒരു വരിസംഖ്യ സമർപ്പിക്കുന്ന വിധം പ്രകടിപ്പിക്കുക. (ഇംഗ്ലീഷ് മാസികകളിൽ ഓരോന്നിന്റെയും പുതിയ വരിസംഖ്യനിരക്ക് 50 രൂ. ആണ്. ആറുമാസ വരിസംഖ്യകകൾക്കും പ്രതിമാസപ്പതിപ്പുകളുടെ വാർഷികവരിസംഖ്യകൾക്കും ഓരോന്നിനും രൂ. 25.) മടങ്ങിവരികയും പ്രോൽസാഹജനകമായ കൂടുതലായ തിരുവെഴുത്തുചർച്ച നടത്തുകയും ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുക. 3ഉം 4ഉം ഖണ്ഡികകൾ പരിചിന്തിച്ചശേഷം ഉത്സാഹമുളള രണ്ടു പ്രസാധകർ നവംബറിലും തുടർന്നുളള മാസങ്ങളിലും ഈ നിർദ്ദേശങ്ങൾ പ്രായോഗികമാക്കാൻ പോകുന്നത് എങ്ങനെയാണെന്ന് പരിചിന്തിക്കുന്നു.
15 മിനി: “കൃത്യനിഷ്ഠയും നിങ്ങളും.” 1990 ജൂൺ 15-ലെ വാച്ച്ടവർ പേ. 26-9-നെ അടിസ്ഥാനമാക്കി നല്ല ക്രമീകരണമുളള ഒരു മൂപ്പന്റെ പ്രസംഗം. (നാട്ടുഭാഷ: രാ. ശു. 88⁄5 പേ. 3.)
ഗീതം 195 (105), സമാപന പ്രാർത്ഥന.
നവംബർ 12-നാരംഭിക്കുന്ന വാരം
ഗീതം 215 (34)
5 മിനി: സ്ഥലപരമായ അറിയിപ്പുകളും ദിവ്യാധിപത്യവാർത്തകളും.
20 മിനി: മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്. 1990 ജനുവരി 22 എവേക്ക്! പേ. 16, 17-ഉം കുടുംബജീവിതം പുസ്തകത്തിലെ 11-ാമദ്ധ്യായത്തിലെ “ആശയപ്രകടനം നടത്താൻ നിങ്ങളുടെ കുട്ടിയെ പ്രോൽസാഹിപ്പിക്കൽ,” “യുവാക്കളുടെ ആവശ്യങ്ങൾ ഗ്രഹിക്കൽ” എന്നീ ഉപതലക്കെട്ടുകളും അടിസ്ഥാനമാക്കിയുളള പ്രസംഗവും പ്രകടനവും. മാതാപിതാക്കൾ തങ്ങളുടെ ഓരോ കുട്ടിയെയും മനസ്സിലാക്കുകയും അവർ ആത്മീയമായും മററു പ്രകാരത്തിലും അഭിവൃദ്ധിപ്പെടുന്നതിന് സഹായിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക. ബൈബിളദ്ധ്യയനത്തിന്റെ ഒടുവിൽ മാതാപിതാക്കൾ കുട്ടികളുടെ ശ്രമങ്ങൾക്കുവേണ്ടി അവരെ അഭിനന്ദിക്കുന്ന വിധം പ്രകടിപ്പിക്കുക. അവർക്ക് പ്രോൽസാഹനം കൊടുത്തുകൊണ്ടും അവർക്ക് പ്രശ്നങ്ങളുളള വശങ്ങളിൽ സഹായിച്ചുകൊണ്ടും അവരുടെ സ്കൂൾപ്രവർത്തനങ്ങളിൽ താൽപ്പര്യം കാണിക്കുന്നു. കുട്ടിയുടെ താൽപ്പര്യം എല്ലായ്പ്പോഴും ഹൃദയത്തിലുണ്ടായിരിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ധ്യക്ഷൻ ഉപസംഹരിപ്പിക്കുന്നു.
20 മിനി: “ഫലപ്രദമായ ബൈബിൾ അദ്ധ്യയനങ്ങളാൽ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക.” ലേഖനത്തിന്റെ ചോദ്യോത്തരപരിചിന്തനം. 3ഉം 5ഉം ഖണ്ഡികകൾ പരിചിന്തിക്കുമ്പോൾ സ്ഥലപരമായ സാഹചര്യങ്ങൾക്കുവേണ്ടി അനുരൂപപ്പെടുത്തുന്നത് പ്രകടിപ്പിക്കുക. 1984 ഓഗസ്ററ് 1-ലെ വാച്ച്ടവറിലെ ഉചിതമായ ആശയങ്ങൾ ഊന്നിപ്പറയുക.
ഗീതം 43 (103), സമാപനപ്രാർത്ഥന.
നവംബർ 19-നാരംഭിക്കുന്ന വാരം
ഗീതം 132 (70)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും കണക്കുറിപ്പോർട്ടും. സംഭാവനകൾ സ്വീകരിച്ചതായുളള സൊസൈററിയുടെ അറിയിപ്പ് ഉൾപ്പെടുത്തുക, സ്ഥലത്തെ സഭയുടെ ആവശ്യങ്ങൾക്കുവേണ്ടിയുളള സാമ്പത്തിക പിന്തുണക്കുവേണ്ടി വിലമതിപ്പ് പ്രകടമാക്കുകയും ചെയ്യുക. മററുളളവർക്ക് സഹായകമായേക്കാവുന്ന ആസൂത്രണങ്ങളെ പ്രദീപ്തമാക്കിക്കൊണ്ട് ഒരു പൂർണ്ണവാരത്തെ വയൽസേവനപ്രവർത്തനത്തിന് ആസൂത്രണം ചെയ്യുന്ന ഒരു കുടുംബത്തെ ഹ്രസ്വമായി അഭിമുഖം നടത്തുക.
20 മിനി: “അടുത്ത കുടുംബ ബന്ധങ്ങൾ കെട്ടിപ്പടുക്കുക.” കുറെ സദസ്യപങ്കുപററലോടെ മൂപ്പന്റെ പ്രസംഗം. കുടുംബാംഗങ്ങളിൽ ആത്മീയ ഗുണങ്ങൾ പുഷ്ടിപ്പെടുത്തുന്നതിനും എല്ലാവരും വയൽസേവനപ്രവർത്തനം ആസ്വദിക്കുന്നതിന് സഹായിക്കുന്നതിനും സ്ഥലപരമായി എന്തു ചെയ്യാൻ കഴിയുമെന്നതു സംബന്ധിച്ച നിർദ്ദേശങ്ങൾ ഉൾപ്പെടുത്തുക.
15 മിനി: വയൽസേവനത്തിനുവേണ്ടി ഒരുങ്ങൽ. കുടുംബകൂട്ടത്തിലെ ഒരാൾ മാസികകൾ പ്രദീപ്തമാക്കുകയും മറെറാരാൾ ലഘുലേഖ സമർപ്പിക്കുകയും മൂന്നാമതൊരാൾ ഒരു സൗജന്യ ഭവന ബൈബിളദ്ധ്യയനം വാഗ്ദാനം ചെയ്യുകയും ചെയ്തുകൊണ്ട് വയൽ അവതരണങ്ങൾ തയ്യാറാകുന്ന വിധം പ്രകടിപ്പിക്കുക. കുടുംബാംഗങ്ങൾ തമ്മിൽതമ്മിൽ പരിശീലിക്കുന്നത് കാണിക്കുക.
ഗീതം 42 (18), സമാപന പ്രാർത്ഥന.
നവംബർ 26-നാരംഭിക്കുന്ന വാരം
ഗീതം 31 (3)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും ചോദ്യപ്പെട്ടിയും. ഉണരുക!യുടെ വരിസംഖ്യാപ്രസ്ഥാനത്തിന്റെ പുരോഗതിസംബന്ധിച്ച റിപ്പോർട്ട്.
15 മിനി: സർക്കിട്ട് മേൽവിചാരകന്റെ പ്രവർത്തനത്തെ വിലമതിക്കുന്നു. നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ പേ. 47-50-ലെ “സർക്കിട്ട് മേൽവിചാരകൻ” എന്നതിൻ കീഴിലെ വിവരം സദസ്സുമായി ചർച്ചചെയ്യുക. സന്ദർശനത്തെ പൂർണ്ണമായി പിന്താങ്ങിക്കൊണ്ട് നമുക്കെങ്ങനെ പ്രയോജനമനുഭവിക്കാൻ കഴിയും എന്ന് അദ്ധ്യക്ഷൻ ഊന്നിപ്പറയണം. സർക്കിട്ട് മേൽവിചാരകനും അയാളുടെ ഭാര്യയും തങ്ങളുടെ നിയമനം നിർവഹിക്കുന്നതിൽ പ്രകടമാക്കുന്ന ദൈവികഭക്തിയുടെ ദൃഷ്ടാന്തം നാം വിലമതിക്കണം.
20 മിനി: “സുവാർത്ത സമർപ്പിക്കൽ—ആളുകളോടു സംഭാഷിച്ചുകൊണ്ട്.” വിഷയത്തിന്റെ ചോദ്യോത്തര ചർച്ച. വീട്ടുവാതിൽക്കലും വീടിനു വെളിയിലും ആളുകളുമായി സംഭാഷണം തുടങ്ങുന്ന വിധം കാണിക്കുന്ന നന്നായി തയ്യാർ ചെയ്ത രണ്ടു പ്രകടനങ്ങൾ നടത്തുക.
ഗീതം 20 (103), സമാപന പ്രാർത്ഥന.
ഡിസംബർ 3-നാരംഭിക്കുന്ന വാരം
ഗീതം 128 (10)
5 മിനി: സ്ഥലപരമായ അറിയിപ്പുകൾ.
15 മിനി: നമ്മുടെ ശുശ്രൂഷാദാസൻമാരെ വിലമതിക്കൽ. സ്റേറജും സൗണ്ടും, കണക്ക്, സാഹിത്യം, മാസിക, ഒരു സേവകനെന്ന നിലയിലുളള ചുമതലകൾ എന്നിവ കൈകാര്യം ചെയ്യുന്ന സഹോദരൻമാരെ അഭിമുഖം നടത്തുക. അവരുടെ വ്യക്തമായ ചുമതലകളും അവരുടെ പ്രവർത്തനം കൂടുതൽ സന്തോഷപ്രദമാക്കാൻ പ്രസാധകർക്ക് സഹകരിക്കാൻ കഴിയുന്ന വിധവും വിവരിക്കുക. സ്ഥലപരമായ ആവശ്യങ്ങൾക്ക് അനുരൂപമാക്കുകയും ചെയ്യുക.
10 മിനി: സ്ഥലപരമായ ആവശ്യങ്ങൾ. അല്ലെങ്കിൽ “നിങ്ങൾ സത്യത്തിൽ തുടർന്നുനടക്കുമോ?” 1990 സെപ്ററംബർ 1ലെ വാച്ച്ററവറിന്റെ 29-31വരെ പേജുകളെ അടിസ്ഥാനപ്പെടുത്തി പ്രസംഗം. (നാട്ടുഭാഷ: 1987 ജൂലൈ വീക്ഷാഗോപുരത്തിലെ “ദൈവസ്നേഹത്തിൽനിന്ന് നിങ്ങളെ എന്തിനെങ്കിലും പിന്തിരിപ്പിക്കാൻകഴിയുമോ?” എന്ന പ്രസംഗം.)
15 മിനി: ഡിസംബർശുശ്രൂഷക്കായി ഒരുങ്ങുക. സ്ഥലത്തെ പ്രദേശത്ത് വിശുദ്ധതിരുവെഴുത്തുകളുടെ പുതിയലോകഭാഷാന്തരവും “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” അല്ലെങ്കിൽ നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്നതും സമർപ്പിക്കുന്നതിന് ഉപയോഗിക്കാവുന്ന ഉചിതമായ സംസാരാശയങ്ങൾ ചർച്ചചെയ്യുക. ബൈബിൾ വായിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് വീട്ടുകാരനോട് പ്രസാധകന് എങ്ങനെ സംസാരിക്കാമെന്ന് പ്രകടിപ്പിക്കുക. ദൈവവചനം നിശ്വസ്തവും പ്രയോജനപ്രദവുമാണെന്നു കാണിക്കാൻ 2 തിമൊഥെയോസ് 3:16, 17 ഉപയോഗിക്കാം, തുടർന്ന് പ്രത്യേകപ്രയോജനം ചൂണ്ടിക്കാണിക്കാൻ യോഹന്നാൻ 17:3-ഉം ഉപയോഗിക്കാം. ഡിസംബർ സമർപ്പണം ബന്ധിപ്പിക്കുക.
ഗീതം 8 (84), സമാപന പ്രാർത്ഥന.