വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 1/91 പേ. 5
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സ്‌നാ​പ​ന​ത്തി​നു​ശേഷം
  • ബൈബിളധ്യയനങ്ങൾ നടത്താൻ ‘ദൈവസ്‌നേഹം’ പുസ്‌തകം എങ്ങനെ ഉപയോഗിക്കാം?
    2010 നമ്മുടെ രാജ്യശുശ്രൂഷ
  • “ആരെങ്കിലും വിശദീകരിച്ചു തരാതെ . . . എങ്ങനെ ഗ്രഹിക്കും?”
    നമ്മുടെ രാജ്യ ശുശ്രൂഷ—2000
  • ചോദ്യപ്പെട്ടി
    2011 നമ്മുടെ രാജ്യശുശ്രൂഷ
  • ശിഷ്യരാക്കൽ എന്ന അടിയന്തിര വേലയോടുള്ള പുരോഗമനാത്മക വീക്ഷണം
    നമ്മുടെ രാജ്യ ശുശ്രൂഷ—1998
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1991
km 1/91 പേ. 5

ചോദ്യ​പ്പെ​ട്ടി

● പുതിയ ശിഷ്യർ രണ്ടാമത്തെ പുസ്‌തകം പൂർത്തി​യാ​ക്കു​തി​നു​മുമ്പ്‌ സ്‌നാ​പ​ന​മേ​റ​റാൽപോ​ലും രണ്ടു പുസ്‌ത​കങ്ങൾ അവരു​മാ​യി പൂർണ്ണ​മാ​യി പഠിച്ചു​തീർക്കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

സഭകളിൽ തടിച്ചു​കൂ​ടുന്ന പുതി​യ​വ​രു​ടെ ഒഴുക്കി​നാൽ യഹോവ തന്റെ സ്ഥാപനത്തെ അനു​ഗ്ര​ഹി​ക്കു​ക​യാണ്‌. നാം ഈ വലിയ കൂട്ടി​ച്ചേർപ്പു കാണു​ന്ന​തിൽ സന്തോ​ഷി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ഈ ചെമ്മരി​യാ​ടു​തു​ല്യർക്ക്‌ യഹോ​വയെ സേവി​ക്കാൻ പഠിക്കു​ന്ന​തിൽ തുടർന്നു​ളള സഹായ​വും മാർഗ്ഗ​നിർദ്ദേ​ശ​വും ആവശ്യ​മാ​ണെന്നു നാം മനസ്സി​ലാ​ക്കു​ന്നു.

പുതി​യ​വർക്ക്‌ സത്യത്തി​ന്റെ സൂക്ഷ്‌മ​പ​രി​ജ്ഞാ​ന​ത്തിൽ എത്തി​ച്ചേ​രു​ന്ന​തിന്‌ സഹായ​മാ​വ​ശ്യ​മാണ്‌. (കൊലോ.1:9, 10) ബൈബി​ളി​ന്റെ അടിസ്ഥാന ഉപദേ​ശങ്ങൾ സംബന്ധിച്ച നല്ല ഗ്രാഹ്യ​വും ധാർമ്മി​ക​പ്ര​മാ​ണ​ങ്ങ​ളെ​യും ക്രിസ്‌തീ​യ​ജീ​വി​ത​ത്തെ​യും ബന്ധപ്പെട്ട കാര്യ​ങ്ങ​ളെ​യും​കു​റി​ച്ചു ബൈബിൾ പഠിപ്പി​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ചു​ളള നല്ല അറിവും നേടാൻ അവരെ സഹായി​ക്കാ​നു​ളള പദവി നമുക്കുണ്ട്‌. ഇതു ഭാവി​യി​ലെ ഏതു പരീക്ഷ​ക​ളെ​യും തരണം ചെയ്യത്ത​ക്ക​വണ്ണം സത്യത്തിൽ സുസ്ഥിരത നേടാൻ അവരെ സഹായി​ക്കും.

അദ്ധ്യേ​താ​ക്കൾ തങ്ങളുടെ ഗ്രഹണ​ശ​ക്തി​ക​ളിൽ പൂർണ്ണ​വ​ളർച്ച​യി​ലെ​ത്തി​യ​വ​രാ​കേണ്ട​തുണ്ട്‌. (1 കൊരി. 14:20) പൂർണ്ണ​വ​ളർച്ച​യി​ലെ​ത്തിയ ആത്‌മീയ മമനു​ഷ്യ​ന്റെ നില നേടു​ന്ന​തിന്‌ ഒരു ഗുരു​വി​നോ​ടു​കൂ​ടെ​യു​ളള വ്യക്തി​പ​ര​മായ ബൈബിൾപ​ഠനം സഹായ​ക​മാ​ണെന്ന്‌ അനുഭവം പ്രകട​മാ​ക്കി​യി​ട്ടുണ്ട്‌. അങ്ങനെ, ഒരു വ്യക്തി രണ്ടു പുസ്‌ത​കങ്ങൾ പഠിച്ചു​തീർക്കു​ന്ന​തി​നു മുമ്പ്‌ സ്‌നാ​പ​ന​മേ​റ​റാൽപോ​ലും രണ്ടു പുസ്‌ത​ക​ങ്ങു​ടെ​യും പഠനം പൂർത്തി​യാ​ക്കു​ന്ന​തു​വരെ അയാളു​ടെ ഭവന​ബൈ​ബി​ള​ദ്ധ്യ​യനം തുട​രേ​ണ്ട​താ​ണെന്ന്‌ ജ്ഞാനം നിർദ്ദേ​ശി​ക്കു​ന്നു.

സ്‌നാ​പ​ന​ത്തി​നു​ശേഷം

പഠിപ്പി​ച്ചും സ്‌നാ​പ​ന​പ്പെ​ടു​ത്തി​യും​കൊണ്ട്‌ നാം ശിഷ്യരെ ഉളവാ​ക്കേ​ണ്ട​താ​ണെന്ന്‌ യേശു പറഞ്ഞു. (മത്താ. 28:19, 20) ശിഷ്യ​രു​ടെ പ്രബോ​ധ​ന​ത്തി​ല​ധി​ക​വും സ്‌നാ​പ​ന​ത്തി​നു​ശേ​ഷ​മാണ്‌ നടക്കു​ന്നത്‌. ഒരൊററ പുസ്‌ത​ക​ത്തിൽനി​ന്നു കിട്ടാൻ കഴിയുന്ന അറിവ്‌ സാധാ​ര​ണ​യാ​യി അയാളു​ടെ ആത്‌മീയ പരിശീ​ല​നത്തെ പൂർത്തി​യാ​ക്കാൻ മതിയാ​യതല്ല. അയാളെ ശുശ്രൂ​ഷാ​വേ​ലക്ക്‌ യോഗ്യ​നാ​ക്കാ​നും ഈ അന്ത്യനാ​ളു​ക​ളിൽ യഹോ​വയെ സേവി​ക്കു​ന്ന​വ​രു​ടെ​മേൽ വരുന്ന സമ്മർദ്ദ​ങ്ങളെ ചെറു​ത്തു​നിൽക്കു​ന്ന​തിന്‌ അയാളെ സജ്ജനാ​ക്കു​ന്ന​തി​നും കൂടു​ത​ലായ പ്രബോ​ധനം ആവശ്യ​മാണ്‌. വേണ്ടത്ര പരിശീ​ലനം കൊടു​ക്കു​ന്ന​തി​ലു​ളള പരാജയം ആത്‌മീ​യ​മാ​യി സ്വന്തകാ​ലിൽ നിൽക്കാൻ വിദ്യാർത്ഥി​യെ സജ്ജനാ​ക്കാ​തി​രു​ന്നേ​ക്കാം. പുതിയ ഒരാൾ സ്‌നാ​പ​ന​മേററ ശേഷം അയാൾ രണ്ടു പുസ്‌തകം പൂർത്തി​യാ​ക്കി​യാ​ലും ഇല്ലെങ്കി​ലും കൂടുതൽ പുരോ​ഗതി നേടാൻ നാം അയാളെ സഹായി​ക്കു​ന്ന​തിൽ തുടരു​ന്നു. പഠിച്ച ആദ്യത്തെ പുസ്‌തകം അടിസ്ഥാ​ന​കാ​ര്യ​ങ്ങൾ സംബന്ധിച്ച ഗ്രാഹ്യം നൽകുന്നു. രണ്ടാമത്തെ പ്രസി​ദ്ധീ​ക​രണം ക്രിസ്‌തീ​യ​ഗു​ണങ്ങൾ കൈകാ​ര്യം​ചെ​യ്യു​ന്നു. ഈ പ്രസി​ദ്ധീ​ക​ര​ണങ്ങൾ എന്നേക്കും ജീവി​ക്കാൻ എന്നതും ആരാധ​ന​യിൽ ഏകീകൃ​തർ, യഥാർത്ഥ സമാധാ​നം എന്നിവ​യി​ലൊ​ന്നും ആകാം. ഈ പുസ്‌ത​കങ്ങൾ ലഭ്യമ​ല്ലെ​ങ്കിൽ, സമാന​മായ വിവര​ങ്ങ​ള​ട​ങ്ങി​യി​രി​ക്കുന്ന മററു പുസ്‌ത​കങ്ങൾ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. രണ്ടാമത്തെ പുസ്‌തകം പൂർത്തി​യാ​കു​ന്ന​തു​വരെ ബൈബി​ള​ദ്ധ്യ​യനം തുടരു​ന്നത്‌ യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങൾ സംബന്ധി​ച്ചും അവന്റെ സമുന്നത ക്രിസ്‌തീയ പ്രമാ​ണ​ങ്ങ​ളും വ്യവസ്ഥ​ക​ളും സംബന്ധി​ച്ചും അവിക​ല​മായ വിദ്യാ​ഭ്യാ​സം പ്രദാ​നം​ചെ​യ്യു​ന്നു. ഇത്‌ ക്രിസ്‌തീയ തത്വങ്ങ​ളു​ടെ അർത്ഥം ഗ്രഹി​ക്കു​ന്ന​തി​നും വിശ്വാ​സ​ത്തിൽ വേരു​റ​യ്‌ക്കു​ന്ന​തി​നും പുതിയ ആളെ സഹായി​ക്കു​ന്നു. (കൊലോ. 2:7) കൂടു​ത​ലായ വിശദാം​ശ​ങ്ങൾക്കും അങ്ങനെ​യു​ളള അദ്ധ്യയ​നങ്ങൾ റിപ്പോർട്ടു​ചെ​യ്യു​ന്ന​തു​സം​ബ​ന്ധിച്ച വിവര​ങ്ങൾക്കും 1987 ഡിസം​ബ​റി​ലെ നമ്മുടെ രാജ്യ​ശു​ശ്രൂ​ഷ​യി​ലെ ചോദ്യ​പ്പെട്ടി കാണുക.

തീർച്ച​യാ​യും, സ്‌നാ​പ​ന​ത്തി​നു​ശേഷം പുതി​യവർ ആത്‌മീയ പുരോ​ഗതി നേടാൻ പ്രതീ​ക്ഷി​ക്ക​പ്പെ​ടണം. (എബ്രാ. 6:1-3) മിക്ക​പ്പോ​ഴും, രണ്ടാമത്തെ പുസ്‌തകം പൂർത്തി​യാ​ക്കാൻ ദീർഘ​നാൾ വേണ്ടി​വ​രു​ക​യില്ല. പുതിയ ആൾക്ക്‌ അങ്ങനെ ഉറച്ച അടിസ്ഥാ​നം കൊടു​ക്ക​പ്പെ​ടു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക