അറിയിപ്പുകൾ
• സാഹിത്യ സമർപ്പണങ്ങൾ: ഫെബ്രുവരിയും മാർച്ചും: പഴയ 192 പേജ് പുസ്തകങ്ങളുടെ പ്രത്യേകസമർപ്പണം, രണ്ടെണ്ണം 12 രൂപക്കോ ഒരെണ്ണം 6 രൂപക്കോ. ഏപ്രിൽ: എന്നേക്കും ജീവിക്കാൻ പുസ്തകം രൂ. 35ന് സമർപ്പിക്കുക. വലിപ്പം കുറഞ്ഞത് രൂ. 20.00. ഈ പ്രസിദ്ധീകരണങ്ങൾ ലഭ്യമല്ലാത്തിടത്ത് പഴയ 192പേജ് പുസ്തകങ്ങൾ രണ്ടെണ്ണം ഒന്നിന്റെ വിലയ്ക്ക് പ്രത്യേകസമർപ്പണം. നാട്ടുഭാഷയിൽ പ്രത്യേകസമർപ്പണത്തിനുളള ഒരു പുസ്തകം പകുതി വിലക്കു കൊടുക്കാം. മെയ്യും ജൂണും: വാച്ച്ററവറിന് ഒരു വർഷത്തെ വരിസംഖ്യ രൂ. 50ന്. ആറുമാസവരിസംഖ്യയും പ്രതിമാസപ്പതിപ്പുകളുടെ വാർഷികവരിസംഖ്യയും രൂ. 25.00. (പ്രതിമാസപ്പതിപ്പുകൾക്ക് ആറുമാസവരിസംഖ്യയില്ല. വരിസംഖ്യ കിട്ടുന്നില്ലെങ്കിൽ രണ്ടു മാസികകളും ലഘുപത്രികയുടെ ഒരു പ്രതിയുംകൂടെ 8രൂപക്ക് സമർപ്പിക്കാം.) ജൂലൈ: യഥാർത്ഥ സമാധാനം പുസ്തകം. ഇതു ലഭ്യമല്ലാത്തിടത്ത് രാജ്യം വരേണമേ പുസ്തകം 12 രൂപക്ക് സമർപ്പിക്കാം.
• സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനസമയത്ത് ഒരു ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മാത്രമേ നടത്തുകയുളളു. അന്നു വൈകിട്ടത്തെ മീററിംഗിന് എല്ലാവരും മുഴുപരിപാടിക്കുംവേണ്ടി മുഖ്യഹാളിൽ ഇരിക്കേണ്ടതാണ്.
• ലോകവ്യാപകമായി 1991-ലെ സ്മാരകകാലത്തെ പ്രത്യേക പബ്ലിക്ക് പ്രസംഗം ഏപ്രിൽ 7 ഞായറാഴ്ച നടത്തുന്നതായിരിക്കും. പ്രസംഗവിഷയം “മശിഹായുടെ വരവും അവന്റെ ഭരണവും” എന്നതായിരിക്കും. ഒരു ബാഹ്യരേഖ നൽകുന്നതാണ്. സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ സർക്കിട്ട് സമ്മേളനമോ ആ വാരാന്തത്തിൽ ഒരു പ്രത്യേക സമ്മേളനദിനമോ ഉളള സഭകൾ അടുത്ത വാരത്തിൽ പ്രത്യേകപ്രസംഗം നടത്തണം. യാതൊരു സഭയും ഏപ്രിൽ 7നു മുമ്പ് പ്രത്യേക പ്രസംഗം നടത്തരുത്.
• അദ്ധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിർദ്ദേശിക്കുന്ന ആരെങ്കിലുമോ മാർച്ച് 1നോ അതിനുശേഷം എത്രയും പെട്ടെന്നോ കണക്കുകൾ ഓഡിററ്ചെയ്യേണ്ടതാണ്.
• പ്രത്യേക, നിരന്തര, സഹായ പയനിയർമാർക്ക് സ്ഥലത്തെ സഭ മുഖാന്തരം കൈകാര്യംചെയ്യുന്നുവെങ്കിൽ പയനിയർ നിരക്കിൽ വയലിൽനിന്നു ലഭിക്കുന്നതും വ്യക്തിപരവുമായ വരിസംഖ്യകൾ ഏൽപ്പിക്കാവുന്നതാണ്. പയനിയർമാർ പ്രസാധകർക്കു അയക്കുന്ന ദാനവരിസംഖ്യകൾക്ക് പയനിയർനിരക്കു മതിയാകയില്ല. കൂടാതെ, പയനിയർമാരുടെ കുടുംബാംഗങ്ങൾ പയനിയർമാരല്ലാത്തപ്പോൾ അങ്ങനെയുളള പ്രസാധകർ ക്രമമായ പ്രസാധകനിരക്കിൽ തങ്ങളുടെ വരിസംഖ്യകൾ സ്വീകരിക്കേണ്ടതാണ്.
• ദയവായി 1991ലേക്കുളള ദിവ്യാധിപത്യശുശ്രൂഷാസ്കൂൾ പട്ടികയിൽ താഴെ പറയുന്ന ഭേദഗതികൾ വരുത്തുക: പേജ് 4, പംക്തി 2, ജൂലൈ 1ൻകീഴിൽ 4-ാം നമ്പർ: “ഖ. 5 മുതൽ പേ. 272 ഖ. 2” എന്നത് “ഖ. 5 മുതൽ പേ. 272 ഖ. 1” എന്നു മാററുക.
• നമ്മുടെ സഭാപുസ്തകാദ്ധ്യയനത്തിന് ത്രിത്വം ലഘുപത്രികയ്ക്കുശേഷം, നാം ബൈബിൾ—ദൈവത്തിന്റെ വചനമോ മനുഷ്യന്റേതോ എന്ന പുസ്തകം ചർച്ച ചെയ്യുന്നതായിരിക്കും.
• സ്മാരക ബൈബിൾവായനാപരിപാടി: 1991-ലെ കലണ്ടറിൽ തന്നിരിക്കുന്ന പട്ടിക:
തിങ്കൾ, മാർച്ച് 25:
നീസാൻ 9 മത്താ. 26:6-13;
21:1-11, 14-17
ചൊവ്വാ, മാർച്ച് 26:
നീസാൻ 10 മത്താ. 21:12, 13, 18, 19;
ബുധൻ, മാർച്ച് 27:
നീസാൻ 11 മത്താ. 21:19-46
വ്യാഴം, മാർച്ച് 28:
നീസാൻ 12 മത്താ. 26:1-5, 14-16
വെളളി, മാർച്ച് 29:
നീസാൻ 13 മത്താ. 26:17-19;
ശനി, മാർച്ച് 30
നീസാൻ 14 മത്താ. 26:20-56
• ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും (ചെറുത്)—ഗുജറാത്തി, ഹിന്ദി, കന്നട, മറാത്തി
ഒരു പുതിയ ഭൂമിയിലേക്കുളള അതിജീവനം—മലയാളം, തമിഴ്
മരണത്തിൻമേൽ ജയം—അതു നിങ്ങൾക്കു സാദ്ധ്യമോ?—ഹിന്ദി
നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു! (ലഘുപത്രിക)—ബംഗാളി, കന്നട, ലൂഷായി, നേപ്പാളി, ഒറിയാ
• വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ഒരു സുരക്ഷിതഭാവി—നിങ്ങൾക്ക് അത് എങ്ങനെ കണ്ടെത്താം?—തമിഴ്
ജീവിതത്തിൽ വളരെയധികംകൂടെ ഉൾപ്പെട്ടിരിക്കുന്നു—തമിഴ്
കരുതലുളള ഒരു ദൈവമുണ്ടോ?—തമിഴ്
ലഘുലേഖകൾ:
യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു? (T-14)—ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, മലയാളം, മറാത്തി, സിന്ധി, നേപ്പാളി, തമിഴ്, ലൂഷായ്
സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം (T-15)—ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, ലൂഷായ്, മലയാളം, മറാത്തി, നേപ്പാളി, സിന്ധി, തമിഴ്
മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ? (T-16)—ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, ലൂഷായ്, മലയാളം, മറാത്തി, നേപ്പാളി, സിന്ധി, തമിഴ്