മൺസൂൺ കാലഘട്ടത്തെ ദിവ്യാധിപത്യപരമായി ഏററവുമധികം പ്രയോജനപ്പെടുത്തുക
1 ഭാവി അതിനുവേണ്ടി ഒരുങ്ങുന്നവർക്കുവേണ്ടിയുളളതാണെന്ന് പറയപ്പെടുന്നു. നമ്മുടെ സമയത്തിന്റെ ഉപയോഗം നമ്മെ ഒരു പൂർത്തീകരണത്തിന്റെ അനുഭവത്തിൽ എത്തിക്കണമെന്ന് നാം ആഗ്രഹിക്കുന്നെങ്കിൽ നാം മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടയാവശ്യമുണ്ട്. ഇൻഡ്യയിലെ പല ഭാഗങ്ങളിലും ജൂലൈയോടെ മൺസൂൺ തുടങ്ങിക്കഴിഞ്ഞിരിക്കും. ഈ കാലഘട്ടത്തിൽ നമ്മുടെ സമയം ദിവ്യാധിപത്യപരമായി ഏററവും മെച്ചപ്പെട്ട രീതിയിൽ ഉപയോഗിക്കുന്നുവെന്ന് തിട്ടപ്പെടുത്താൻ ഇപ്പോൾ എന്തു ആസൂത്രണങ്ങൾ ചെയ്യാൻ കഴിയും?
2 മാർച്ച് 30-ലെ സസ്മാരകത്തിന് ഒരു വലിയ സംഖ്യ പുതിയ താൽപ്പര്യക്കാർ ഹാജരായി. അവരുടെ ആത്മീയ പുരോഗതി അധികമായും അവർക്ക് നമ്മിൽനിന്ന് ലഭിക്കുന്ന സഹായത്തെ ആശ്രയിച്ചിരിക്കുന്നു. ഡിസ്ട്രിക്ട് കൺവെൻഷനിൽ ഹാജരാകുന്നത് അവർക്ക് ഒരു അനുഗ്രഹമായിരിക്കും. അതിന്റെ അനേക ആത്മീയ പ്രയോജനങ്ങളെസംബന്ധിച്ച് നമുക്ക് അവരെ അറിയിക്കുന്നതിനും, ഒരുപക്ഷേ നമ്മോടൊത്തൊ മററുളളവരോടൊത്തൊ പോകുന്നതിന് ക്ഷണിച്ചുകൊണ്ട് അവരുടെ യാത്രാക്രമീകരണങ്ങൾക്ക് സഹായം ചെയ്യുന്നതിനും സാധിക്കും.
3 കൺവെൻഷനിൽ ഹാജരാകുന്നത് അനൗപചാരിക സാക്ഷീകരണം നടത്തുന്നതിന് നമുക്ക് കൂടുതലായ അവസരങ്ങൾ തുറന്നുതരും. ഏററവും പുതിയ പ്രസിദ്ധീകരണങ്ങളുടെ ഒരു ശേഖരം കരുതുന്നതും മുൻകൂട്ടിയുളള ആസൂത്രണത്തിൽ ഉൾപ്പെടുത്തണം. പെട്രോൾ സ്റേറഷനിലും ഹോട്ടലുകളിലും റെസ്റേറാറൻറുകളിലും ജോലിചെയ്യുന്ന ആളുകളോടും പൊതുവാഹനങ്ങളിൽ സഞ്ചരിക്കുന്നവരോടും നമുക്ക് സാക്ഷീകരിക്കാൻ കഴിയും. ഇത് അനേകം സന്തോഷകരമായ അനുഭവങ്ങൾ ആസ്വദിക്കുന്നതിനുളള ഒരു നല്ല മാർഗ്ഗമാണ്.
4 കൺവെൻഷനുകൾ വർഷാവസാനത്തോടടുത്ത് നടത്തുന്നടങ്ങളിൽ അനേകം ചെറുപ്പക്കാർ അവധിക്കാലത്തെ കൺവെൻഷൻ സമയവുമായി സംയോജിപ്പിക്കുന്നു. ആരോഗ്യകരമായ ചില വിനോദങ്ങൾ പ്രയോജനകരമാണെന്നിരിക്കെ ഈ ഒഴവുസമയത്തിൽ കുറെ സഹായപയനിയറിംഗ്പോലെ സാക്ഷീകരണവേലയിൽ അധികം പങ്കുണ്ടായിരിക്കുന്ന പ്രവർത്തനത്തിന് ഉപയോഗിക്കാൻ കഴിയുകയില്ലേ? മാതാപിതാക്കൾക്ക് ആസൂത്രണങ്ങൾ ചെയ്യുന്നതിന് തങ്ങളുടെ കുട്ടികളെ ഇപ്പോൾ സഹായിച്ചുതുടങ്ങാൻ കഴിയും. ഒരുപക്ഷേ വിവിധ കുടുംബങ്ങളിൽനിന്നുളള കുട്ടികൾക്ക് പേരുചാർത്തുന്നതിനും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതിനും കഴിയും. പേർ ചാർത്താൻ കഴിയാത്ത മററുളളവർക്ക് കൂടുതൽ ചെയ്യുന്നതിന് കഠിനശ്രമം ചെയ്യാൻ കഴിയും, പ്രത്യേകിച്ച് മദ്ധ്യവാരസേവനത്തിൽ.
5 ചിലർക്ക് തങ്ങളുടെ ലൗകികജോലിയിൽനിന്ന് കുറെ സമയം കിട്ടുകയും അവർ മററു പ്രദേശങ്ങളിലേക്ക് യാത്രചെയ്യുകയും ചെയ്തേക്കാം. പ്രാദേശിക സഭയിലെ മീററിംഗുകളിൽ ഹാജരാകുന്നതിനും സേവനത്തിൽ അവരോടൊത്ത് പങ്കെടുക്കുന്നതിനും ആസൂത്രണങ്ങൾ ചെയ്യുന്നതിനാൽ പ്രോത്സാഹനത്തിന്റെ ഒരു നല്ല പരസ്പരകൈമാററത്തിൽ കലാശിക്കാൻ കഴിയും. നിങ്ങൾ കാര്യമായി വേലചെയ്യാത്ത ധാരാളം പ്രദേശമുളള ഒരു സ്ഥലത്തേക്ക് പോയേക്കാം. അത് നിങ്ങൾക്ക് രാജ്യദൂത് വളരെ കുറച്ചുമാത്രം കേട്ടിട്ടുളള ആളുകളോട് സാക്ഷീകരിക്കുക സാധ്യമാക്കിത്തീർത്തേക്കാം.
6 അനേകം ചെറുപ്പക്കാർ സ്കൂളിൽനിന്ന് അടുത്തകാലത്ത് വിജയംനേടിയിട്ടുണ്ട്, അല്ലെങ്കിൽ പെട്ടെന്ന് നേടും. ഇത് അവരുടെ ജീവിതലാക്കുകൾ സംബന്ധിച്ച് ഗൗരവതരമായി പരിഗണിക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നു. ദിവ്യാധിപത്യലാക്കുകൾക്കു ചുററുമായി തങ്ങളുടെ ഭാവിയെ ആസൂത്രണം ചെയ്യുന്ന യുവാക്കൾ അനുഗ്രഹിക്കപ്പെടുമെന്നുളളതിന് ഉറപ്പുണ്ട്. (1 യോഹ. 2:15-17) നിരന്തരപയനിയർ സേവനം ഏറെറടുക്കാനുളള തീരുമാനത്തിന് അനേകം പ്രത്യേകപദവികൾ ഉൾപ്പെടെ ഒരു തൃപ്തികരമായ ജീവിതരീതിയിലേക്ക് നയിക്കാൻ കഴിയും.
7 അതുകൊണ്ട് നമ്മിൽ പലർക്കും കുറെ അധികസമയം ഉണ്ടായിരിക്കും. നമുക്ക്, ‘നമുക്കുവേണ്ടി അവസരോചിതമായ സമയം വിലക്കുവാങ്ങിക്കൊണ്ട്’ ബുദ്ധിപൂർവം പ്രവർത്തിക്കാം. (എഫേ. 5:15, 16) യഹോവയുടെ സേവനത്തിൽ നമ്മെ മുഴുകിക്കുന്ന ആസൂത്രണങ്ങൾ നമുക്കുതന്നേയും മററുളളവർക്കും നിലനിൽക്കുന്ന പ്രയോജനങ്ങൾ കൈവരുത്തും.—1 തിമൊ. 4:15, 16.