വയലിൽ നമ്മുടെ രാജ്യശുശ്രൂഷ നിറവേററൽ
1 യഹോവയോടും അയൽക്കാരോടുമുളള സ്നേഹം രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. വൈദഗ്ദ്ധ്യത്തോടെ സത്യം കൈകാര്യം ചെയ്യുന്നതിനാൽ നമുക്ക്, “ദൈവിക പരിജ്ഞാനത്തിനെതിരെ ഉയർത്തപ്പെടുന്ന വിവാദങ്ങളും എല്ലാ ഉയർച്ചകളും” മറിച്ചുകളയാൻ കഴിയും. (2 കൊരി. 10:5) വീക്ഷാഗോപുര പ്രസിദ്ധീകരണ സൂചിക ഈ കാര്യത്തിൽ നമ്മെ സഹായിക്കാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.
2 വയലിൽ നമ്മുടെ പ്രസംഗപ്രവർത്തനത്തിനുളള പരാമർശനങ്ങളുടെ മുഖ്യശീർഷകം “വയൽസേവനം” എന്നതാണ്. നമ്മുടെ വ്യക്തിപരമായ മനോഭാവം, മുഖവുരകൾ, എതിർപ്പുകളെ തരണംചെയ്യൽ, ഒരോ പ്രസിദ്ധീകരണത്തിന്റെയും സമർപ്പണത്തിനുളള അവതരണങ്ങൾ, മടക്കസന്ദർശനങ്ങളും ബൈബിൾ അദ്ധ്യയനങ്ങളും എന്നിവ ഉൾപ്പെടെ എല്ലാ വശങ്ങളും അവിടെ ഉൾപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ ഒരു ആശയം ഒന്നുരണ്ടു അനുഭവങ്ങളാൽ ദൃഷ്ടാന്തീകരിക്കാൻ ഇഷ്ടപ്പെടുന്നുവോ? “അനുഭവങ്ങൾ” എന്ന കേന്ദ്ര ശീർഷകത്തിൻകീഴിൽ കൃത്യമായും നിങ്ങൾക്ക് ആവശ്യമായത് കണ്ടെത്താവുന്നതാണ്.
3 ഒരുപക്ഷേ പരസ്പരവൈരുദ്ധ്യം എന്നു തോന്നുന്ന പ്രത്യേക വാക്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ബൈബിൾ അതിൽത്തന്നെ പരസ്പരവിരുദ്ധമാണെന്ന് ആരെങ്കിലും തടസ്സവാദം പറഞ്ഞിട്ടുണ്ടോ? “ബൈബിൾ ആധികാരകത” എന്നതിൻ കീഴിൽ, “വൈരുദ്ധ്യങ്ങൾ,” “യോജിപ്പ്” എന്നീ ഉപതലക്കെട്ടുകൾ ഈ എതിർപ്പുകൾക്കുളള പൊതുവായ ചർച്ചകൾസംബന്ധിച്ച പരാമർശനങ്ങൾ കൊടുത്തിരിക്കുന്നു. “തിരുവെഴുത്തുകൾ പരസ്പരയോജിപ്പുളളത്” എന്ന ഉപശീർഷകത്തിൻകീഴിൽ പരസ്പരവൈരുദ്ധ്യമെന്ന് തോന്നാവുന്ന ഒററപ്പെട്ട വാക്യങ്ങളുടെയും അവയെ വ്യക്തമായി പരിഹരിക്കുന്ന പരാമർശനങ്ങളുടെയും ഒരു വിപുലമായ പട്ടിക നിങ്ങൾ കണ്ടെത്തും.
4 ചില പ്രദേശങ്ങളിൽ ത്രിത്വം, തീനരകം, ദേഹിയുടെ അമർത്ത്യത മുതലായ ക്രൈസ്തവലോകത്തിന്റെ അടിസ്ഥാന വ്യാജോപദേശങ്ങൾ സംബന്ധിച്ചുളള ന്യായവാദങ്ങളെ നാം മറിച്ചുകളയേണ്ടിയിരിക്കുന്നു. ഈ ഓരോന്നിനും ഓരോ മുഖ്യ ശീർഷകമുണ്ട്. “ത്രിത്വം,” “ദേഹിയുടെ അമർത്ത്യത” എന്നിവയുടെ കീഴിൽ നിങ്ങൾ “പിന്താങ്ങുന്നതിന് തെററായി പ്രയോഗിക്കപ്പെടുന്ന തിരുവെഴുത്തുകൾ” എന്ന ഉപശീർഷകം കാണും. അത് നിങ്ങളെ ഒററപ്പെട്ട വാക്യങ്ങൾ കൈകാര്യംചെയ്യുന്ന ചർച്ചകളിലേക്ക് നയിക്കും. “തെററായി വ്യാഖ്യാനിക്കപ്പെടുന്ന തിരുവെഴുത്തുകൾ” എന്ന ഉപശീർഷകത്തോടുകൂടിയ “നരകം” എന്നതിൻകീഴിൽ സമാനമായ ഒരു സവിശേഷത കാണപ്പെടുന്നു.
5 നിങ്ങൾ ഒരു ബൈബിളദ്ധ്യയനം തുടങ്ങാൻ ആഗ്രഹിക്കുന്നുവോ? അല്ലെങ്കിൽ പുരോഗമിക്കുന്നില്ലെന്നു തോന്നുന്ന ഒന്ന് നിങ്ങൾ നടത്തുന്നുണ്ടോ? “ബൈബിൾ അദ്ധ്യയനങ്ങൾ” എന്ന ശീർഷകത്തിൻകീഴിൽ “തുടങ്ങൽ,” “സഹായിക്കൽ—,” “പഠിപ്പിക്കൽ” എന്നീ ഉപശീർഷകങ്ങൾ ഉണ്ട്, ഓരോന്നും പുരോഗമനപരമായ ബൈബിളദ്ധ്യയനങ്ങൾ കണ്ടെത്തുന്നതിനും നടത്തുന്നതിനും നിങ്ങളെ സഹായിക്കുന്നതിനുളള പരാമർശങ്ങളോടുകൂടിയതാണ്. ഒരു അദ്ധ്യയനം എപ്പോൾ നിർത്തുന്നതാണ് ഏററവും മെച്ചം എന്ന് അറിയാൻ നിങ്ങളെ സഹായിക്കുന്നതിന്, “ഫലമില്ലാത്തത് നിർത്തുക,” “നിൽത്തൽ” എന്നീ ഉപശീർഷകങ്ങൾ പരിഗണിക്കുക.
6 നിങ്ങൾ വയൽശുശ്രൂഷയിൽ കൂടുതൽ പദവികൾ എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്നുവോ? “മുഴുസമയശുശ്രൂഷ,” “സഹായപയനിയർമാർ,” “പയനിയർമാർ,” “മിഷനറിമാർ,” “ആവശ്യം അധികമുളളടത്ത് സേവിക്കൽ” എന്നീ ശീർഷകങ്ങൾ അത്തരം ലാക്കുകൾ നേടുന്നവിധം സംബന്ധിച്ച പ്രയോഗിക വിവരങ്ങളിലേക്കും അപ്രകാരം ചെയ്തുകഴിഞ്ഞവർ ആസ്വദിക്കുന്ന സന്തോഷകരമായ അനുഭവങ്ങളിലേക്കും നിങ്ങളെ നയിക്കും.
7 വയലിൽ നമ്മുടെ രാജ്യശുശ്രൂഷ നിറവേററൽ വലിയ സംതൃപ്തി കൈവരുത്തുന്നു. (യോഹ. 4:34) നിങ്ങൾ ഈ സന്തോഷകരമായ വേലയിൽ പങ്കെടുക്കുമ്പോൾ വീക്ഷാഗോപുര പ്രസിദ്ധീകരണ സൂചികക്ക് നിങ്ങളെ സഹായിക്കാൻ കഴിയും.