ചോദ്യപ്പെട്ടി
● വിദ്യാർത്ഥികൾക്ക് എത്ര കൂടെക്കൂടെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ നിയമനങ്ങൾ ഉണ്ടായിരിക്കണം?
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിന്റെ ഒരു മുഖ്യ ഉദ്ദേശ്യം പരസ്യപ്രസംഗകരെ വികസിപ്പിച്ചെടുക്കുകയെന്നതാണ്. ആ കാരണത്താൽ ദിവ്യാധിപത്യശുശ്രൂഷാസ്കൂൾ പട്ടിക മിക്ക പ്രസംഗങ്ങളും സഹോദരൻമാർക്ക് നിയമിക്കപ്പെടാൻ അവസരം പ്രദാനം ചെയ്തിരിക്കുന്നു.
എന്നിരുന്നാലും, സ്കൂളിന്റെ മറെറാരു പ്രമുഖ ഉദ്ദേശ്യം യഹോവയുടെ ജനങ്ങളെയെല്ലാം ക്രിസ്തീയ ശുശ്രൂഷയിൽ ഫലപ്രദരായ പ്രസംഗകരും അദ്ധ്യാപകരുമായിത്തീരുന്നതിന് പരിശീലിപ്പിക്കുക എന്നതാണ്. ഈ കാരണത്താൽ സഹോദരിമാരുടെയും പേരു ചാർത്തുന്നത് ഉചിതമാണ്.
സ്കൂളിൽനിന്ന് പൂർണ്ണപ്രയോജനം ലഭിക്കുന്നതിന് പേരു ചാർത്തപ്പെടുന്നവർക്ക് ക്രമമായി വിദ്യാർത്ഥി നിയമനങ്ങൾ ലഭിക്കണം. ഓരോ വിദ്യാർത്ഥിക്കും ഓരോ മൂന്നു മാസങ്ങളിലും കുറഞ്ഞപക്ഷം ഒരു നിയമനം ഉണ്ടായിരിക്കണമെന്ന് നിർദ്ദേശിക്കപ്പെടുന്നു. പ്രാദേശികമായ സാഹചര്യങ്ങൾ അനുവദിക്കുന്നെങ്കിൽ സഹോദരൻമാർക്ക് കൂടുതലായ നിയമനങ്ങൾ കൊടുക്കാൻ കഴിയും. ക്രമമായി പ്രബോധനപ്രസംഗങ്ങളും ബൈബിൾ വിശേഷാശയങ്ങളും കൊടുക്കുന്ന മൂപ്പൻമാർക്ക് വിദ്യാർത്ഥിപ്രസംഗങ്ങളും കൊടുക്കേണ്ടതിന്റെ ആവശ്യമില്ല.
ഏകദേശം അര നൂററാണ്ടുകാലമായി ദിവ്യാധിപത്യശുശ്രൂഷാസ്കൂൾ ദശലക്ഷക്കണക്കിന് ആളുകളെ ആത്മീയമായി പുരോഗമിക്കുന്നതിനും രാജ്യസന്ദേശം മെച്ചമായി അവതരിപ്പിക്കുന്നവിധം പഠിക്കുന്നതിനും സഹായിച്ചിരിക്കുന്നു. യഹോവയാം ദൈവത്തിൽനിന്നുളള ഈ അത്ഭുതകരമായ കരുതലിൽനിന്ന് പൂർണ്ണമായി പ്രയോജനമനുഭവിക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ ഉദ്ദേശ്യം, “ലജ്ജിപ്പാൻ യാതൊന്നുമില്ലാത്തവരായി, സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്യുന്ന” വേലക്കാരായി ദൈവത്തിന്റെ അംഗീകാരമുളളവരായി നമ്മെത്തന്നെ അവതരിപ്പിക്ക എന്നുളളതായിരിക്കണം.—2 തിമൊ. 2:15.