ദിവ്യാധിപത്യ വാർത്തകൾ
◆ ഹംഗറിക്ക് 11,257 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചമുണ്ടായിരുന്നു. ബൈബിളദ്ധ്യയനങ്ങളുടെ എണ്ണം ഒരു വർഷം മുമ്പുണ്ടായിരുന്ന 5,400-ൽ നിന്ന് 7,219-ലേക്ക് ഉയർന്നു.
◆ ഇസ്രായേലിൽ യുദ്ധസമയത്ത് മിസൈൽ ആക്രമണത്താൽ ചില സഹോദരൻമാരുടെ വീടുകൾക്ക് കേടുപററിയെന്ന് റിപ്പോർട്ടുചെയ്യുന്നു, എന്നാൽ ആളുകൾക്ക് ആർക്കും പരുക്കുപററിയില്ല.
◆ ലൈബീരിയായിലെ ചില സ്ഥലങ്ങളിൽ സഭാപ്രസാധകർക്ക് വലിയ പ്രയാസങ്ങൾ ഉണ്ടായിരുന്നിട്ടും വയൽസേവനത്തിൽ 20 മണിക്കൂറിൽ അധികം ശരാശരിയുണ്ടായിരുന്നു. കോട്ട് ഡിൽവോയിറിലെയും സിറാലിയോണിലെയും ബ്രാഞ്ചുകൾ സ്നേഹപൂർവം ദുരിതാശ്വാസങ്ങൾ പ്രദാനം ചെയ്തു.
◆ നിക്കാരാഗ്വേയിലെ സഹോദരൻമാർക്ക് കഴിഞ്ഞ ഒൻപതു വർഷത്തിനുളളിൽ ആദ്യമായി മനാഗ്വേയിലെ ഒരു വലിയ സ്റേറഡിയത്തിൽ ഒരുമിച്ചു കൂടാൻ സാധിച്ചു. അത്യുച്ചഹാജർ 11,404 ആയിരുന്നു, 283 പേർ സ്നാപനമേൽക്കുകയും ചെയ്തു.