ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
സെപ്ററംബർ 9-നാരംഭിക്കുന്ന വാരം
ഗീതം 165 (81)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. സ്ഥലത്തെ പ്രദേശത്തിനു യോജിച്ച ഒന്നോ രണ്ടോ മാസികാവതരണങ്ങൾ നിർദ്ദേശിക്കുക. ഈ വാരാന്തത്തിൽ വയൽസേവനത്തിനു പോകാൻ എല്ലാ പ്രസാധകരെയും പ്രോൽസാഹിപ്പിക്കുക. അടുത്ത ആഴ്ചയിൽ ന്യായവാദംപുസ്തകം സേവനയോഗത്തിനു കൊണ്ടുവരിക.
20 മിനി: “ദൈവനാമത്തെ പൂർണ്ണമായി സ്തുതിക്കുക.” ചോദ്യോത്തരചർച്ച. നിലവിലുളള സംഭാഷണവിഷയം എങ്ങനെ ഉപയോഗിക്കാമെന്നു കാണിക്കുന്ന നന്നായി തയ്യാറായ ഒരു പ്രകടനത്തോടെ ഉപസംഹരിക്കുക. പ്രാദേശിക സാഹചര്യങ്ങളോട് പൊരുത്തപ്പെടുത്തുക. ഉചിതമായി സ്വയം പരിചയപ്പെടുത്തുകയോ തിരിച്ചറിയിക്കുകയോ ചെയ്തശേഷം ഒരു പ്രസാധകന് ഇങ്ങനെ പറയാവുന്നതാണ്: “ഇന്ന് ഞങ്ങൾ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസത്തോടുകൂടിയ ഒരു വീക്ഷണമുണ്ടായിരിക്കേണ്ടതിന്റെ ആവശ്യം ഞങ്ങളുടെ അയൽക്കാരുമായി ചർച്ചചെയ്യുകയാണ്. ലോകനേതാക്കൻമാർ കൂടെക്കൂടെ മെച്ചപ്പെട്ട ഒരു ലോകത്തിനുവേണ്ടിയുളള തങ്ങളുടെ ആസൂത്രണങ്ങളെക്കുറിച്ച് സംസാരിക്കുന്നു. അവരുടെ പ്രത്യാശകൾ എന്തിലാണ് സ്ഥിതിചെയ്യുന്നത്? ഒരു മെച്ചമായ ലോകം ആനയിക്കാൻ മനുഷ്യർ പ്രാപ്തരാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ? [മറുപടിക്ക് അനുവദിക്കുക.] യിരെമ്യാവ് 10:23-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം പ്രവാചകന് ഇതുസംബന്ധിച്ച് ചിലത് പറയാനുണ്ടായിരുന്നു. [വായിക്കുക.] ദൈവംതന്നെ നൽകിയിരിക്കുന്ന വാഗ്ദത്തം നാം മനസ്സിലാക്കിയിട്ടുളളതുകൊണ്ടു മാത്രമാണ് നമുക്ക് ഭാവിയെക്കുറിച്ചു ശുഭാപ്തിവിശ്വാസമുളളവരായിരിക്കാൻ കഴിയുന്നത്. അവന്റെ വാഗ്ദത്തം പരാജയപ്പെടുകയില്ല. അപ്പോസ്തലനായ പത്രോസ് എഴുതിയത് ഇതാണ്. [2 പത്രോസ് 3:13 വായിക്കുക.] ഈ ലഘുപത്രികയിൽ ദൈവത്തിന്റെ ഈ തിട്ടമുളള വാഗ്ദത്തം ഊന്നിപ്പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക.” പിന്നീട് പ്രസാധകൻ അവതരിപ്പിക്കപ്പെടുന്ന ലഘുപത്രികയിലെ ഉചിതമായ വിവരങ്ങൾ വീട്ടുകാരനെ കാണിക്കാൻ തുടങ്ങുന്നു.
15 മിനി: “നടീലും നനക്കലും—ശിഷ്യരാക്കലിലേക്കുളള പടികൾ.” 3-ാം പേജിലെ അനുബന്ധം 1-9 വരെ ഖണ്ഡികകൾ സദസ്സുമായി ചർച്ചചെയ്യുക. 7-9 വരെ ഖണ്ഡികകൾ ചർച്ചചെയ്യുമ്പോൾ പറഞ്ഞിരിക്കുന്നത് ചെയ്യാൻകഴിഞ്ഞിട്ടുളള പ്രസാധകരുടെ വളരെ ഹ്രസ്വമായ അഭിമുഖങ്ങളോടെ അല്ലെങ്കിൽ ആശയങ്ങൾ വിശദമാക്കുന്ന സ്ഥലപരമായ അനുഭവങ്ങളോടെ വിവരങ്ങൾ പ്രായോഗികമായി ബാധകമാക്കുക.
ഗീതം 130 (58), സമാപന പ്രാർത്ഥന.
സെപ്ററംബർ 16-നാരംഭിക്കുന്ന വാരം
ഗീതം 72 (58)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. കണക്കുറിപ്പോർട്ട്. അയച്ചുകൊടുത്ത സംഭാവന സ്വീകരിച്ചതായുളള അറിയിപ്പും സൊസൈററിയിൽനിന്നുളള വിലമതിപ്പിന്റെ പ്രകടനങ്ങളും സഭയെ വായിച്ചുകേൾപ്പിക്കുക. കൂടാതെ, സ്ഥലത്തെ സഭയുടെ ആവശ്യങ്ങൾക്കുളള പിന്തുണക്ക് സഭയെ അഭിനന്ദിക്കുക. വാരാന്തത്തിലും കൂട്ടസാക്ഷീകരണത്തിനുളള ക്രമീകരണങ്ങളുളള മററു സമയങ്ങളിലുമുളള വയൽസേവനത്തിലെ പങ്കുപററലിന് പ്രോൽസാഹിപ്പിക്കുക.
15 മിനി: “വയൽശുശ്രൂഷയിൽ പൂർണ്ണദേഹിയോടെ പ്രവർത്തിക്കുക”—ഭാഗം 2.” ലേഖനത്തിലെ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടും ന്യായവാദംപുസ്തകത്തിന്റെ ഉപയോഗം വിശദീകരിച്ചുകൊണ്ടും പ്രോൽസാഹജനകവും പ്രബോധനാത്മകവുമായ പ്രസംഗം. പറയപ്പെട്ട പോയിൻറുകളുടെ മററുളളവരാലുളള പ്രകടനത്തിന്റെ ആവശ്യമില്ല. എന്നാൽ പ്രസംഗകന് ഈ നല്ല വയൽസേവന ഉപകരണത്തിലെ വിവരങ്ങൾ കണ്ടുപിടിക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്ന് കേവലം കാണിച്ചുകൊടുക്കാൻ കഴിയും. വയൽസേവനത്തിനു തയ്യാറാകുമ്പോൾ പരിശീലനയോഗം നടത്തുന്നതിന്റെ മൂല്യം ഹ്രസ്വമായി പ്രകടിപ്പിക്കുക. സമയം അനുവദിക്കുന്നുവെങ്കിൽ പ്രസാധകൻ അല്ലെങ്കിൽ പ്രസാധിക ഇത് എങ്ങനെ ചെയ്യുന്നുവെന്ന് വിശദീകരിക്കാൻ ക്ഷണിക്കാവുന്നതാണ്.
20 മിനി: “നടീലും നനക്കലും—ശിഷ്യരാക്കലിലേക്കുളള പടികൾ.” കഴിഞ്ഞപ്രാവശ്യം ഉൾപ്പെടുത്തിയ വിവരങ്ങൾ ബന്ധിപ്പിച്ചുകൊണ്ടുളള ഹ്രസ്വമായ മുഖവുരക്കുശേഷം അനുബന്ധത്തിന്റെ 3ഉം 4ഉം പേജുകളിലെ 10-20വരെ ഖണ്ഡികകളുടെ ഒരു ചോദ്യോത്തര പുനരവലോകനം നടത്തുക. നമ്മുടെ രാജ്യശുശ്രൂഷയുടെ മുൻലക്കങ്ങളിൽ അവതരിപ്പിക്കപ്പെട്ട നിർദ്ദേശങ്ങളുടെ ബാധകമാക്കലിലൂടെ തങ്ങൾ എങ്ങനെ ശുശ്രൂഷയെ മെച്ചപ്പെടുത്തുകയും ബൈബിളദ്ധ്യയനം തുടങ്ങുകയും ചെയ്തുവെന്ന് ചില പ്രസാധകർക്ക് പറയാൻ കഴിഞ്ഞേക്കും.
ഗീതം 48 (28), സമാപനപ്രാർത്ഥന
സെപ്ററംബർ 23-നാരംഭിക്കുന്ന വാരം
ഗീതം 174 (13)
5 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ദിവ്യാധിപത്യവാർത്തകൾ. ഡിസ്ട്രിക്ററ് കൺവെൻഷനുകൾക്ക് സംബന്ധിക്കാൻ മുന്നമേ ആസൂത്രണംചെയ്യാൻ സഹോദരൻമാരെ പ്രോൽസാഹിപ്പിക്കുക. സമയമനുവദിക്കുന്നതനുസരിച്ച് ഈ വാരാന്തത്തിൽ വീടുതോറും അവതരിപ്പിക്കുന്നതിന് ഒടുവിലത്തെ മാസികകളിലെ ഏതു ലേഖനങ്ങൾ ഏററവും ഉചിതമായിരിക്കാമെന്ന് നിർദ്ദേശിക്കുക.
20 മിനി: “സുവാർത്ത സമർപ്പിക്കൽ—കൂടെക്കൂടെ പ്രവർത്തിക്കുന്ന പ്രദേശത്ത്.” ചോദ്യോത്തരങ്ങൾ. വിവരങ്ങൾ സ്ഥലപരമായി ബാധകമാക്കുകയോ സഭയുടെ ആവശ്യങ്ങളോടു പൊരുത്തപ്പെടുത്തുകയോ ചെയ്യുക.
20 മിനി: “സഭാപുസ്തകാദ്ധ്യയനക്രമീകരണം—ഭാഗം 2.” ഫലപ്രദനായ ഒരു പുസ്തകാദ്ധ്യയനനിർവാഹകനാലുളള പ്രോൽസാഹകമായ പ്രസംഗം.
ഗീതം 25 (119), സമാപനപ്രാർത്ഥന.
സെപ്ററംബർ 30-നാരംഭിക്കുന്ന വാരം
ഗീതം 134 (106)
15 മിനി: സ്ഥലപരമായ അറിയിപ്പുകൾ. സഭയുടെ വയൽസേവനക്രമീകരണങ്ങളും പയനിയർപ്രസാധകർക്ക് പ്രോൽസാഹനവും സഹായവും കൊടുക്കാൻ എന്തു ചെയ്യുന്നുവെന്നതും സംബന്ധിച്ച വിശദമായ ചർച്ച. പയനിയർസേവനം തുടങ്ങുകയായിരിക്കാവുന്നവരുടെ ആവശ്യങ്ങൾക്ക് പ്രത്യേകശ്രദ്ധ കൊടുക്കുക. ഈ വാരാന്തത്തിലെ വയൽസേവനപങ്കുപററലിനു പ്രോൽസാഹിപ്പിക്കുക. ഈ പുതിയ മാസത്തിൽ വയൽ സേവനത്തിൽ ഉപയോഗിക്കുന്നതിന് സൃഷ്ടിപ്പുസ്തകം എടുക്കാൻ പ്രസാധകരെ ഓർമ്മിപ്പിക്കുക.
15 മിനി: സ്ഥലപരമായ ആവശ്യങ്ങൾ. ഒരു പ്രസംഗത്തിന്റെ അടിസ്ഥാനമായി 1991 ജൂൺ 8ലെ എവേക്!-ലുളള കവർലേഖനങ്ങളിലെ വിവരങ്ങൾ ഉപയോഗിക്കാം അല്ലെങ്കിൽ കുശുകുശുപ്പ് എന്ന വിഷയത്തെക്കുറിച്ചുളള ചർച്ച. (നാട്ടുഭാഷ: 1991 മെയ് 1ലെ വീക്ഷാഗോപുരത്തിൽ “ഹാനികരമായ കുശുകുശുപ്പിനെതിരെ ജാഗരിക്കുക.”)
15 മിനി: “ഒരു കുടുംബമെന്ന നിലയിൽ നിങ്ങൾ ആത്മീയലക്ഷ്യങ്ങൾ നേടാൻ പ്രവർത്തിക്കുന്നുവോ?” ചോദ്യോത്തരചർച്ച. സമയമനുവദിക്കുന്നതനുസരിച്ച് ഖണ്ഡികകളും തിരുവെഴുത്തുകളും വായിപ്പിക്കുക.
ഗീതം 16 (101), സമാപനപ്രാർത്ഥന.