ദിവ്യാധിപത്യ വാർത്തകൾ
ഡൊമിനിക്കൻ റിപ്പബ്ലിക്ക്: ആറ് ഡിസ്ട്രിക്ട് കൺവെൻഷനുകളിലായി 26,150 പേർ ഹാജരാവുകയും 585 പേർ (2.2 ശതമാനം) സ്നാപനമേൽക്കുകയും ചെയ്തു.
ഹോങ്കോംഗ്: ജൂലൈ വലിയ ചൂടും ഈർപ്പവുമുളളതായിരുന്നെങ്കിലും സഹോദരൻമാർ വയൽസേവനത്തിൽ വളരെ നല്ല പരിശ്രമം ചെയ്തു. അവർക്ക് 2305 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചമുണ്ടായിരുന്നു, 71 പേർ സ്നാപനമേൽക്കുകയും ചെയ്തു.
ജപ്പാൻ: അവരുടെ 1991-ലെ ഡിസ്ട്രിക്ട് കൺവെൻഷൻ റിപ്പോർട്ട് 2,89,206 എന്ന അത്യുച്ച ഹാജർ കാണിക്കുന്നു, 4851 പേർ സ്നാപനമേററു. അവർ ജൂലൈയിൽ 1,58,627 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തിൽ എത്തിച്ചേരുകയും ചെയ്തു, കഴിഞ്ഞ വർഷത്തെ ശരാശരിയേക്കാൾ 11 ശതമാനത്തിന്റെ വർദ്ധനവ്.
മ്യാൻമാർ: ജൂലൈയിൽ ആപത്ക്കരമായ വെളളപ്പൊക്കങ്ങൾ ഉണ്ടായിരുന്നിട്ടും അവർ 1,810 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തിൽ എത്തിച്ചേർന്നു.
ഫിലിപ്പൈൻസ്: പിനാററുബോ പർവതത്തിലെ അഗ്നിപർവതസ്ഫോടനത്തിന്റെ ഇരകളെ സഹായിക്കുന്നതിന് ദുരിതാശ്വാസം പ്രദാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അടുത്തകാലത്ത് കനത്ത മഴയും ചെളിയുടെ ഒഴുക്കും നേരത്തെ ബാധിക്കപ്പെടാതിരുന്ന സഹോദരൻമാർക്ക് ഗൗരവതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ചില പ്രദേശങ്ങളിൽ സെപ്ററംബറിൽ അഗ്നിപർവതം ആദ്യം പൊട്ടിയപ്പോഴത്തെക്കാൾ അവസ്ഥകൾ കൂടുതൽ വഷളായിരുന്നതിനാൽ സഹോദരങ്ങൾ ദുരിതാശ്വാസ സഹായം വിലമതിച്ചു.