ദിവ്യാധിപത്യ വാർത്തകൾ
ഘാനാ: ഈ ദേശത്ത് നമ്മുടെ വേലയിൻമേലുണ്ടായിരുന്ന നിരോധനം നീക്കപ്പെട്ടു. ഇത്, അവരുടെ രാജ്യഹോളുകൾ വീണ്ടും തുറക്കുകയും നിലവിലുളള നിയമമനുസരിച്ച് രജിസ്ട്രേഷനുവേണ്ടി അപേക്ഷിക്കുന്നതിനുളള അനുവാദം ലഭിക്കുകയും ചെയ്തതിനാൽ സഹോദരങ്ങൾക്ക് വലിയ സന്തോഷം കൈവരുത്തി.
ലൈബീരിയാ: ആഭ്യന്തര കലഹം മൂലം പൂട്ടിയിടപ്പെട്ടിരുന്ന ലൈബീരിയൻ ബ്രാഞ്ച് അനേക മാസങ്ങൾക്കുശേഷം വീണ്ടും തുറന്നു. ബ്രാഞ്ചിൽ സേവിക്കുന്നതിനുവേണ്ടി നാലു മിഷനറിമാർ തിരികെ വരികയും സഹോദരങ്ങൾ സ്വതന്ത്രമായി കൂടിവരുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നു.