അറിയിപ്പുകൾ
▪ സാഹിത്യ സമർപ്പണങ്ങൾ: മാർച്ച്: 192 പേജുളള പഴയ രണ്ടു പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം 12 രൂപക്ക്. നാട്ടുഭാഷ: 192 പേജുളള ഒരു പഴയ പുസ്‌തകം 6 രൂപക്ക്. ഏപ്രിൽ: യുവാക്കൾ ചോദിക്കുന്നു പുസ്‌തകം രൂ. 20-ന്. (ലഭ്യമല്ലാത്ത ഭാഷകളിൽ 192 പേജുളള പഴയ രണ്ടു പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം 12 രൂപക്ക്, അല്ലെങ്കിൽ ഒന്ന് 6 രൂപക്ക്.) മെയ്യിലും ജൂണിലും: വീക്ഷാഗോപുരത്തിന്റെ ഒരു വർഷത്തെ വരിസംഖ്യ, രൂ. 50-ന്. ആറുമാസ വരിസംഖ്യകൾക്കും പ്രതിമാസപ്പതിപ്പുകൾക്കുളള വാർഷിക വരിസംഖ്യകൾക്കും രൂ. 25. (പ്രതിമാസപ്പതിപ്പുകൾക്ക് ആറു മാസ വരിസംഖ്യയില്ല.) വരിസംഖ്യ ലഭിക്കാത്തടത്ത് രണ്ടുമാസികകളും ഒരു ലഘുപത്രികയും രൂ. 8-ന് സമർപ്പിക്കാവുന്നതാണ്. ജൂലൈ: ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? രൂ. 12-ന്. (നാട്ടുഭാഷയിൽ സമർപ്പണം: 192 പേജുകളുളള ഒരു പഴയ പുസ്‌തകം രൂ. 6-ന്.)
▪ സെക്രട്ടറിയും സേവനമേൽവിചാരകനും നിരന്തര പയനിയർമാരുടെ പ്രവർത്തനം പുനരവലോകനം ചെയ്യണം. ആർക്കെങ്കിലും മണിക്കൂർ നിബന്ധനയിൽ എത്താൻ പ്രയാസമുണ്ടെങ്കിൽ മൂപ്പൻമാർ സഹായം നൽകാൻ ക്രമീകരണം ചെയ്യണം. നിർദ്ദേശങ്ങൾക്കുവേണ്ടി സൊസൈററിയുടെ ഒക്ടോബർ 1, 1991-ലെയും ഒക്ടോബർ 1, 1990-ലെയും കത്തുകൾ (S-201) പുനരവലോകനം ചെയ്യുക. കൂടാതെ ഒക്ടോബർ 1986-ലെ നമ്മുടെ രാജ്യശുശ്രൂഷയുടെ അനുബന്ധം, ഖണ്ഡികകൾ 12-20-ഉം കാണുക.
▪ സ്മാരകാഘോഷം 1992 ഏപ്രിൽ 17, വെളളിയാഴ്ചയായിരിക്കും. പ്രസംഗം നേരത്തെ തുടങ്ങിയാലും സ്‌മാരക അപ്പവീഞ്ഞുകളുടെ വിതരണം സൂര്യാസ്തമയത്തിനു മുമ്പ് തുടങ്ങരുത്. നിങ്ങളുടെ പ്രദേശത്ത് സൂര്യാസ്തമയം എപ്പോഴായിരിക്കുമെന്ന് അറിയാൻ പ്രാദേശിക ഉറവിൽ പരിശോധിക്കുക. ആ ദിവസം വയൽസേവനത്തിനുളളതൊഴികെയുളള മീററിംഗുകളൊന്നും നടത്തരുത്. ക്രമമായി വെളളിയാഴ്ച പട്ടികപ്പെടുത്തപ്പെട്ട ഒരു മീററിംഗുളള സഭകൾ സാധ്യമെങ്കിൽ മറെറാരു ദിവസം ആ മീററിംഗ് നടത്താൻ ക്രമീകരിക്കുക. ഞായറാഴ്ചത്തെ മീററിംഗിന്റെ പട്ടികകൾക്ക് മാററമുണ്ടായിരിക്കയില്ല.
▪ ആയിരത്തിത്തൊളളായിരത്തി തൊണ്ണൂററിരണ്ടിലെ പ്രത്യേക പരസ്യപ്രസംഗം സ്മാരകത്തിനു മുമ്പായിരിക്കും, 1992 ഏപ്രിൽ 5, ഞായറാഴ്‌ച നിർവഹിക്കപ്പെടും. വിഷയം, “ലോകകാര്യങ്ങളിൽ മതത്തിന്റെ പങ്ക്” എന്നതായിരിക്കും. സർക്കിട്ട് മേൽവിചാരകൻ സന്ദർശിക്കുന്നതൊ സർക്കിട്ട് സമ്മേളനം ഉളളതൊ ആയ സഭകൾ പ്രത്യേക പ്രസംഗം അടുത്ത ഞായറാഴ്‌ച, 1992 ഏപ്രിൽ 12-ന് പട്ടികപ്പെടുത്തും. ഞായറാഴ്ചയിലല്ലാതെ മററ് ദിവസങ്ങളിൽ പരസ്യ മീററിംഗ് നടത്തുന്ന സഭകൾ പ്രത്യേക പരസ്യപ്രസംഗം ഏപ്രിൽ 6-11 കാലഘട്ടത്തിലേക്ക് പട്ടികപ്പെടുത്തും.
▪ ഏപ്രിലിലും മെയ്യിലും സഹായ പയനിയറിംഗ് നടത്താൻ ആഗ്രഹിക്കുന്ന പ്രസാധകർ ഇപ്പോൾ ആസൂത്രണങ്ങൾ ചെയ്യുകയും നേരത്തെ അപേക്ഷ ഏൽപ്പിക്കുകയും വേണം. ഇത് ആവശ്യമായ വയൽസേവനക്രമീകരണങ്ങൾ ചെയ്യുന്നതിനും ആവശ്യമായ സാഹിത്യം കരുതുന്നതിനും മൂപ്പൻമാരെ സഹായിക്കും.
▪ സ്‌മാരക ബൈബിൾ വായനാ പരിപാടി: 1992-ലെ കലണ്ടറിൽ ചേർത്തിട്ടുളള പട്ടിക:
ഞായർ, ഏപ്രിൽ 12:
നീസാൻ 9 മർക്കോസ് 14:3-9; 11:1-11
തിങ്കൾ, ഏപ്രിൽ 13:
നീസാൻ 10 മർക്കോസ് 11:12-19
ചൊവ്വാ, ഏപ്രിൽ 14:
നീസാൻ 11 മർക്കോസ് 11:20–12:27
ബുധൻ, ഏപ്രിൽ 15:
നീസാൻ 12 മർക്കോസ് 14:1, 2, 10, 11
വ്യാഴം, ഏപ്രിൽ 16:
നീസാൻ 13 മർക്കോസ് 14:12-16
വെളളി, ഏപ്രിൽ 17:
നീസാൻ 14 മർക്കോസ് 14:17-72
▪ ദയവായി, മാസത്തിൽ ഒരു പ്രാവശ്യത്തിലധികം സാഹിത്യത്തിന് ഓർഡർ അയക്കരുത്.
▪ സ്റേറാക്കിലില്ലാത്ത പുസ്തകങ്ങൾ:
ഇംഗ്ലീഷ്: “എല്ലാതിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവും” (പരിഷ്കരിച്ചത്)
▪ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും വലിയ മനുഷ്യൻ; മരിച്ചവരുടെ ആത്മാക്കൾ—അവക്ക് നിങ്ങളെ സഹായിക്കാനൊ ഉപദ്രവിക്കാനൊ കഴിയുമോ? അവ യഥാർത്ഥത്തിൽ സ്ഥിതി ചെയ്യുന്നുവോ? ഹിന്ദി: ഉണരുക! ലഘുപത്രിക 5-1 നേപ്പാളി: ഉണരുക! ലഘുപത്രികകൾ 0-9; 10-1; 11-1; 12-1 തമിഴ്: തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ തെലുങ്ക്: ഉണരുക! ലഘുപത്രിക 9-1; രക്തത്തിന് നിങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നതെങ്ങനെ?