അറിയിപ്പുകൾ
▪ സാഹിത്യ സമർപ്പണങ്ങൾ: ജൂലൈ: ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? 12 രൂപക്ക്. (പ്രാദേശികഭാഷയിൽ: 192 പേജുളള പഴയ ഒരു പുസ്തകം 6രൂപക്ക് സമർപ്പിക്കാവുന്നതാണ്.) ഓഗസ്ററ്: നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും? എന്ന ലഘുപത്രിക ഉപയോഗിക്കുക. ഇത് ലഭ്യമല്ലാത്തിടത്ത് പിൻവരുന്ന ഏതെങ്കിലും 32 പേജ് ലഘുപത്രികകൾ ഉപയോഗിക്കുക: നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു, പരദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, എന്നിവ ഓരോന്നും 3രൂപക്ക്. സെപ്ററംബർ: എന്നേക്കും ജീവിക്കാൻ പുസ്തകം 40 രൂപക്ക്. (ചെറുതിന് 20 രൂപ.) ഒക്ടോബർ: സൃഷ്ടി പുസ്തകം 40 രൂപക്ക്. (ചെറുതിന് 20 രൂപ) ലഭ്യമല്ലാത്തപ്പോൾ എന്നേക്കും ജീവിക്കാൻ അല്ലെങ്കിൽ ബൈബിൾകഥാ പുസ്തകം ഉപയോഗിക്കുക. നവംബർ: ഉണരുക!യുടെയോ വീക്ഷാഗോപുരത്തിന്റെയോ രണ്ടിന്റെയും കൂടെയോ വരിസംഖ്യകൾ. അർദ്ധമാസ പതിപ്പുകൾക്ക് ഒരു മുഴുവർഷത്തേക്കുമുളള വരിസംഖ്യാനിരക്ക് 60 രൂപയും ആറുമാസ വരിസംഖ്യകൾക്ക് 30 രൂപയും. പ്രതിമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യക്ക് 30 രൂപ. പ്രതിമാസ പതിപ്പുകൾക്ക് ആറു മാസത്തേക്കുളള വരിസംഖ്യകൾ ലഭ്യമല്ല. കുറിപ്പ്: മേൽപ്രസ്താവിച്ച പ്രസ്ഥാന ഇനങ്ങൾ ഇതുവരെ ഓർഡർ ചെയ്തിട്ടില്ലാത്ത സഭകൾ അവരുടെ അടുത്ത സാഹിത്യ ഓർഡർ ഫോറത്തിൽ (S-14) അതു ചെയ്യണം.
▪ ഈ വർഷത്തെ കൺവെൻഷൻ മൂന്നു ദിവസത്തേക്കായതുകൊണ്ട് കൺവെൻഷൻ ആഴ്ചയിൽ സഭാപുസ്തകാദ്ധ്യയനം ഒഴിവാക്കേണ്ട ആവശ്യമില്ല.
▪ മഴക്കാലത്തും കൺവെൻഷൻ മാസങ്ങളിലും വയൽശുശ്രൂഷയിൽ ക്രമമായി ഏർപ്പെടുന്നതിന് വ്യക്തികളായ പ്രസാധകരും കുടുംബക്കൂട്ടങ്ങളും സുനിശ്ചിതമായ ക്രമീകരണങ്ങൾ ചെയ്യുന്നത് പ്രധാനമാണ്. മാസത്തിന്റെ ഒടുവിൽ നിങ്ങൾ മാതൃസഭയിൽനിന്ന് അകലെയാണെങ്കിൽ ആ മാസത്തെ സഭാറിപ്പോർട്ടിൽ ഉൾപ്പെടുത്താൻ കഴിയത്തക്കവണ്ണം നിങ്ങളുടെ വയൽസേവന റിപ്പോർട്ട് നേരത്തേതന്നെ സഭാസെക്രട്ടറിക്ക് അയച്ചുകൊടുത്തുവെന്ന് ഉറപ്പുവരുത്തുക.