ദിവ്യാധിപത്യ വാർത്തകൾ
ബെനിൻ: ഏപ്രിൽ റിപ്പോർട്ട്, 2,793 പ്രസാധകർ 4,442 ഭവനബൈബിളദ്ധ്യയനങ്ങളും 30,814 മടക്കസന്ദർശനങ്ങളും നടത്തിയതായി പ്രകടമാക്കി. ഈ അക്കങ്ങൾ മൂന്നു പുതിയ അത്യുച്ചങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
ബൾഗേറിയ: വെറും ഒരു വർഷംകൊണ്ട് പ്രസാധകരുടെ എണ്ണം 107-ൽ നിന്ന് മാർച്ചിൽ റിപ്പോർട്ടുചെയ്ത 218 ആയി വർദ്ധിച്ചിരിക്കുന്നു. അത് 104 ശതമാനത്തിന്റെ ഒരു വർദ്ധനവായിരുന്നു. പ്രസാധകർ വയൽസേവനത്തിൽ ശരാശരി 19.7 മണിക്കൂർ ചെലവഴിക്കുകയും മൊത്തം 585 ഭവന ബൈബിളദ്ധ്യയനങ്ങൾ നടത്തുകയും ചെയ്‌തു. അവരുടെ ആദ്യത്തെ പ്രത്യേകസമ്മേളനദിനം 900 പേരുടെ ഹാജരോടെ മാർച്ചിൽ നടത്തപ്പെട്ടു.
ചെക്കോസ്ലോവാക്ക്യ: മാർച്ചിൽ 25,111 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടു ചെയ്‌തു. ഇത് കഴിഞ്ഞ വർഷത്തെ ശരാശരിയേക്കാൾ 9 ശതമാനം വർദ്ധനവായിരുന്നു.
ഇക്വഡോർ: ഈ വർഷത്തെ സ്‌മാരക ഹാജർ 99,987 ആയിരുന്നു. ഏപ്രിലിൽ 21,734 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തോടെ, തുടർച്ചയായ വർദ്ധനവ് പ്രതീക്ഷിക്കപ്പെടുന്നു.
നിക്കാരാഗ്വ: ഏപ്രിലിൽ രാജ്യസേവനത്തിന്റെ മിക്കവാറും എല്ലാ വശങ്ങളിലും പുതിയ അത്യുച്ചങ്ങളിലെത്തി. സ്‌മാരക ഹാജർ മൊത്തം പ്രസാധകരുടെ അഞ്ചിരട്ടിയായിരുന്നു, ആ മാസം പ്രസാധകർ 9,629-ൽ എത്തിയിരുന്നു.