ദിവ്യാധിപത്യ വാർത്തകൾ
◆ ആസ്ത്രേലിയാ മാർച്ചിൽ 54,306 പ്രസാധകരുടെ ഒരു അത്യുച്ചം റിപ്പോർട്ടുചെയ്തു, അവരുടെ തുടർച്ചയായ മൂന്നാമത്തെ അത്യുച്ചം.
◆ ഈ സേവനവർഷത്തിന്റെ ആദ്യത്തെ ഏഴു മാസങ്ങളിൽ ബൊളീവിയായിക്ക് പ്രസാധകരുടെ അഞ്ച് അത്യുച്ചങ്ങൾ ലഭിച്ചു. 8,031 പ്രസാധകരുടെ റിപ്പോർട്ടോടെ മാർച്ചിൽ ഒരു പുതിയ അത്യുച്ചത്തിലെത്തി. സഭാപ്രസാധകർക്ക് ശുശ്രൂഷയിൽ 14.4 മണിക്കൂർ എന്ന ശരാശരി ലഭിച്ചു. സ്മാരകഹാജർ 33,377 ആയിരുന്നു, പ്രസാധകരുടെ മൊത്തം എണ്ണത്തിന്റെ നാലിരട്ടിയിലധികം.
◆ ഒൻപതു വർഷത്തെ നിയന്ത്രണങ്ങൾക്കുശേഷം നിക്കരാഗ്വാ 1991 മെയ് 1ന് ഒരു ബ്രാഞ്ച് എന്ന നിലയിൽ വീണ്ടും പ്രവർത്തിച്ചുതുടങ്ങി. നേരത്തെ നിയമിച്ചിരുന്ന അഞ്ച് മിഷനറിമാർക്ക് അവിടെ മിഷനറിസേവനം തുടരാൻ മടങ്ങിവരാൻകഴിഞ്ഞു.