അറിയിപ്പുകൾ
▪ സാഹിത്യ സമർപ്പണങ്ങൾ: ഡിസംബർ: ബൈബിൾ—ദൈവത്തിന്റെ വചനമോ മനുഷ്യന്റേതോ? എന്ന പുസ്തകത്തോടൊപ്പം വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം 60 രൂപക്ക്. ബംഗാളിയും നേപ്പാളിയും: നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രിക. ദൈവത്തിന്റെ വചനമോ മനുഷ്യന്റേതോ? എന്ന പുസ്തകം ലഭ്യമല്ലാത്ത മററു ഭാഷകളിൽ എന്നേക്കും ജീവിക്കാൻ പുസ്തകം ഉപയോഗിക്കുക. 1993 ജനുവരി: 192 പേജുളള പഴയ പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം, ഓരോന്നും 6 രൂപക്ക്. തമിഴും മലയാളവും: യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—ഏതുറവിൽ നിന്ന്? (പഴയ പതിപ്പ്). ഗുജറാത്തിയിൽ: നിത്യജീവനിലേക്കു നയിക്കുന്ന സത്യം, ഈ ജീവിതം മാത്രമാണോ ഉളളത്? എന്നീ പുസ്തകങ്ങൾ. ഹിന്ദിയും കന്നഡയും: സുവാർത്ത നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ” എന്നീ പുസ്തകങ്ങൾ. തെലുങ്ക്: ഈ ജീവിതം മാത്രമാണോ ഉളളത്?. മറാത്തി: മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ, ഈ ജീവിതം മാത്രമാണോ ഉളളത്? എന്നീ പുസ്തകങ്ങൾ. ബംഗാളിയും നേപ്പാളിയും: നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രിക. ഫെബ്രുവരി: എന്നേക്കും ജീവിക്കാൻ പുസ്തകം 40 രൂപക്ക്. (ചെറുത് 20 രൂപക്ക്.) മാർച്ച്: യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം 20 രൂപക്ക്. ഇതു ലഭ്യമല്ലാത്ത ഭാഷകളിൽ എന്നേക്കും ജീവിക്കാൻ പുസ്തകം 40 രൂപക്ക്. (ചെറുത് 20 രൂപക്ക്.) കുറിപ്പ്: മുകളിൽ നിർദ്ദേശിച്ചിരിക്കുന്ന സാഹിത്യ സമർപ്പണങ്ങളിൽ ചില മാററങ്ങളുണ്ട്. ഇത് ‘ഇൻഡ്യക്കുവേണ്ടിയുളള’ നമ്മുടെ രാജ്യശുശ്രൂഷ പട്ടികപ്പെടുത്തിയപ്പോൾ ഒരു മാററമുണ്ടായിരുന്നതിനാലാണ്, ഇത് അടുത്ത അറിയിപ്പിൽ വിശദീകരിച്ചിരിക്കുന്നു. മേൽപ്രസ്താവിച്ചിരിക്കുന്ന പ്രസ്ഥാന ഇനങ്ങൾ ഇതുവരെയും ഓർഡർ ചെയ്യാത്ത സഭകൾ അടുത്ത സാഹിത്യ ഓർഡർ ഫോറത്തിൽ (S-14) അതു ചെയ്യുക.
▪ അടുത്ത ലക്കം മുതൽ, അതായത് 1993 ജനുവരി മുതൽ ‘ഇൻഡ്യക്കുവേണ്ടിയുളള’ നമ്മുടെ രാജ്യ ശുശ്രൂഷ ‘അമേരിക്കൻ ഐക്യനാടുകൾക്കുവേണ്ടിയുളള’ ലക്കവുമായി ഏകകാലികമായിരിക്കും. ഇതുവരെ സൊസൈററിയുടെ ഒരു വിഷയസൂചികയിൽ നിങ്ങൾ ഒരു പരാമർശം നോക്കിയപ്പോൾ നിങ്ങൾ ആഗ്രഹിച്ച ലേഖനം വിഷയസൂചികയിൽ നിർദ്ദേശിച്ചിരുന്ന മാസത്തിനുശേഷമുളള മാസത്തെ ‘ഇൻഡ്യക്കുവേണ്ടിയുളള’ നമ്മുടെ രാജ്യ ശുശ്രൂഷയിൽ കണ്ടെത്തിയിരുന്നു. ആയിരത്തിത്തൊളളായിരത്തി തൊണ്ണൂററിമൂന്നു ജനുവരിക്കു ശേഷമുളള പരാമർശങ്ങൾക്ക്, നിങ്ങൾ ആഗ്രഹിക്കുന്ന പരാമർശം വിഷയസൂചികയിൽ സൂചിപ്പിച്ചിരിക്കുന്ന നമ്മുടെ രാജ്യ ശുശ്രൂഷയുടെ അതേ ലക്കത്തിൽ ആണെന്നു കണ്ടെത്താൻ കഴിയും. അങ്ങനെ, ലോകത്തിലുളള നമ്മുടെ അനേക സഹോദരങ്ങൾക്കും ലഭ്യമാകുന്ന അതേ സമയത്തുതന്നെ നമുക്കും വിവരങ്ങളും പ്രബോധനങ്ങളും ലഭ്യമാകുന്നതായിരിക്കും. ഉൾപ്പെട്ടിരിക്കുന്ന വിവിധ ഡിപ്പാർട്ടുമെൻറുകളിൽ മാററങ്ങൾ വരുത്തിയതിനാലാണ് ഇതു സാദ്ധ്യമായത്. ഇംഗ്ലീഷിലും ഈ ബ്രാഞ്ചു കൈകാര്യം ചെയ്യുന്ന വിവിധ ഭാഷകളിലും ആത്മീയ ആഹാരം ഏകകാലികമായി പ്രദാനം ചെയ്യാനുളള ഈ വലിയ പടി സ്വീകരിക്കാൻ നമുക്കു കഴിഞ്ഞതിൽ ഞങ്ങൾ യഹോവയോടു നന്ദിയുളളവരാണ്.—ഫിലി. 2:2.
▪ ഫോറങ്ങളുടെ വാർഷിക ശേഖരം ഈ ഡിസംബർ മാസം എല്ലാ സഭകൾക്കും ലഭ്യമാകും, അതു നിങ്ങളുടെ ഡിസംബർ സ്റേറററ്മെൻറിൽ ചാർജ് ചെയ്യപ്പെടുന്നതായിരിക്കും. ശരിയായ ഫോറങ്ങൾ ബന്ധപ്പെട്ട സഹോദരങ്ങൾക്കു വിതരണം ചെയ്യാൻ എല്ലാ സെക്രട്ടറിമാരെയും സഹായിക്കുന്നതിനു ശേഖരത്തോടൊപ്പം ഒരു ചെക്ക്ലിസ്ററ് അടക്കം ചെയ്യുന്നതായിരിക്കും. ചെക്ക്ലിസ്ററിൽ കാണിച്ചിരിക്കുന്ന തീയതിക്കുമുമ്പത്തെ ഫോറങ്ങൾ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ അവ നശിപ്പിക്കണം. സ്മാരക ക്ഷണക്കത്തുകൾ ഉൾക്കൊളളിക്കുന്നതാണ്.
▪ വാർഷികപ്പുസ്തകങ്ങൾ ബ്രുക്ക്ളിനിൽ നിന്നു നേരിട്ട് അയക്കുന്നതിനാൽ അവ നിങ്ങൾ വാർഷികപ്പുസ്തകങ്ങൾ ഓർഡർ ചെയ്തപ്പോഴത്തെ സഭാമേൽവിലാസത്തിൽ അതതു സഭകൾക്ക് അയക്കുന്നതായിരിക്കും. അതിനുശേഷം നിങ്ങളുടെ മേൽവിലാസം മാറിയിട്ടുണ്ടെങ്കിൽ നിങ്ങൾക്കു നിങ്ങളുടെ ഓർഡർ ലഭിക്കുന്നതിന് അത് എത്തിച്ചുതരാനുളള ഒരു മേൽവിലാസം ദയവായി പഴയ തപാലാപ്പീസിൽ കൊടുക്കുക.
▪ ഡിസംബർ 7-നാരംഭിക്കുന്ന വാരം മുതൽ നമ്മുടെ രാജ്യ ശുശ്രൂഷയുടെ ബംഗാളി, ഗുജറാത്തി, ഹിന്ദി, നേപ്പാളി, തെലുങ്ക് എന്നീ ലക്കങ്ങളിൽ ആദ്യമായി ഞങ്ങൾ വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യസത്യത്തിന്റെ പാത എന്ന ചെറുപുസ്തകവും അതിനുശേഷം കുരുക്ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും എന്ന ചെറുപുസ്തകവും പട്ടികപ്പെടുത്തുകയാണ്. അവ പട്ടികപ്പെടുത്തുമ്പോൾ ഈ ഭാഷകളിൽ ഏതെങ്കിലും ഉപയോഗിക്കുന്ന പുസ്തകാദ്ധ്യയനക്കൂട്ടങ്ങൾ അവ പഠിക്കേണ്ടതാണ്. മററു കൂട്ടങ്ങൾ വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ പഠനം തുടരുന്നതായിരിക്കും.
▪ അദ്ധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ ഡിസംബർ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭയുടെ കണക്കുകൾ ഓഡിററു ചെയ്യേണ്ടതാണ്. ഇതു ചെയ്തുകഴിയുമ്പോൾ സഭക്ക് ഒരറിയിപ്പു നൽകുക.
▪ ആയിരത്തിത്തൊളളായിരത്തി തൊണ്ണൂററിമൂന്നിലേക്കുളള വാർഷികവാക്യം, “യഹോവേ, . . . എന്നെ പ്രബോധിപ്പിക്കേണമെ. . . . നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ”.—സങ്കീർത്തനം 86:11, NW. പുതിയ വാർഷികവാക്യം എഴുതി ബോർഡ് തയ്യാറാക്കാൻ സഭകൾക്കു കഴിയുമെങ്കിൽ അതു നന്നായിരിക്കും, കാരണം 1993 ജനുവരി 1-നോ അതിനുശേഷം ഉടനെതന്നെയോ അതു പ്രദർശിപ്പിക്കാൻ കഴിയും.
▪ ലഭ്യമായ പുതിയ പ്രസിദ്ധീകരണം: സിന്ധി: “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” (ലഘുപത്രിക).