ദിവ്യാധിപത്യ വാർത്തകൾ
ഇൻഡ്യ: ആയിരത്തിത്തൊളളായിരത്തിതൊണ്ണൂററിരണ്ടിൽ നാം കഴിഞ്ഞ വർഷത്തെ ശരാശരിയേക്കാൾ എട്ടു ശതമാനം എന്ന നല്ല വർദ്ധനവ് ആസ്വദിച്ചു. ഓരോ മാസവും ശരാശരി 11,597 പേർ റിപ്പോർട്ടു ചെയ്‌തു. ജൂലൈയിൽ 12,168 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടു ചെയ്‌തു. ഈ വർഷം ശുശ്രൂഷയിൽ 27 ലക്ഷത്തോടടുത്തു മണിക്കൂർ ചെലവഴിക്കുകയും 11 ലക്ഷത്തോളം മാസികകൾ സമർപ്പിക്കുകയും ചെയ്‌തു. ഓരോ മാസവും ശരാശരി 9,594 ബൈബിളദ്ധ്യയനങ്ങൾ നടത്തപ്പെട്ടു. കഴിഞ്ഞ സേവന വർഷത്തിൽ മൊത്തം 928 പേർ സ്നാപനമേററു.
ബംഗ്ലാദേശ്: ഈ രാജ്യം കഴിഞ്ഞ സേവനവർഷത്തേക്കാൾ 16 ശതമാനം വർദ്ധനവു റിപ്പോർട്ടു ചെയ്‌തു. ജൂലൈയിൽ 42 പ്രസാധകരുടെ ഒരു അത്യുച്ചം ഉണ്ടായിരുന്നു.
നേപ്പാൾ: ജൂണിൽ 98 പ്രസാധകരുടെ ഒരു അത്യുച്ചം റിപ്പോർട്ടു ചെയ്‌തു. ശരാശരി പ്രസാധകരുടെ കാര്യത്തിൽ രാജ്യം മൊത്തത്തിൽ ഒരു 24 ശതമാനം വർദ്ധനവ് ആസ്വദിച്ചു.
എത്യോപ്യ: ജൂണിൽ 3,585 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടു ചെയ്‌തു.
ടർക്കി: ജൂണിൽ 1,013 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം വയൽസേവനം റിപ്പോർട്ടു ചെയ്‌തു, കഴിഞ്ഞ വർഷത്തെ ശരാശരിയെക്കാൾ 9 ശതമാനം വർദ്ധനവു തന്നെ.