ദൈവികഭക്തി ലാക്കാക്കി നിങ്ങളെത്തന്നെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുക
1 ‘സത്യവചനം ശരിയായി കൈകാര്യം ചെയ്യുന്നതിനു’ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ ക്രമാനുഗതമായി നമ്മെ പരിശീലിപ്പിക്കുന്നു. (2 തിമൊ. 2:15) നിങ്ങൾ പേർ ചാർത്തിയിട്ടുണ്ടോ? ഇല്ലെങ്കിൽ, നിങ്ങൾ യോഗ്യനാണെങ്കിൽ, ഇപ്പോൾ പേർചാർത്തിക്കൊണ്ട് ഈ മികച്ച കരുതലിൽനിന്ന് പ്രയോജനം അനുഭവിച്ചുകൂടാത്തതെന്തുകൊണ്ട്?
2 സ്കൂളിന്റെ ഒരു പ്രധാന വശം വാരംതോറുമുളള ബൈബിൾ വായനാ പരിപാടിയാണ്. നിങ്ങളുടെ വ്യക്തിപരമായ പഠനപട്ടികയിൽ ബൈബിളിലെ നിയമിത അദ്ധ്യായങ്ങൾ വായിക്കുന്നത് ഉൾപ്പെടുത്തണം, അങ്ങനെ തക്കസമയത്ത് നിങ്ങൾ മുഴു ബൈബിളും വായിച്ചുകഴിഞ്ഞിരിക്കും.
3 രണ്ടാം നമ്പർ പ്രസംഗത്തിൽ കൈകാര്യം ചെയ്യുന്ന ബൈബിൾവായന 1993-ലെ സ്കൂൾ പട്ടികമുതൽ ഇടക്ക് നിറുത്തൽ കൂടാതെ മുഴുവൻ വായിച്ചു തീർക്കുന്നതായിരിക്കും. ഈ പ്രസംഗം കൈകാര്യം ചെയ്യുന്ന സഹോദരൻ തന്റെ വിശദീകരണങ്ങൾ മുഖവുരയിലും ഉപസംഹാരത്തിലും മാത്രം ഉൾപ്പെടുത്തുമെന്നാണ് ഇതിന്റെ അർത്ഥം. രണ്ടാം നമ്പർ പ്രസംഗം നടത്തുന്നയാൾക്ക് ബൈബിൾവായനയിലെ തന്റെ വിവരങ്ങൾ പൂർണ്ണമായി വികസിപ്പിക്കാൻ കഴിയേണ്ടതിനു ബൈബിൾ വിശേഷാശയങ്ങൾ നിയമിച്ചുകിട്ടുന്ന സഹോദരൻ ആ പ്രസംഗത്തിനായി നിയമിക്കപ്പെട്ടിരിക്കുന്ന വാക്യങ്ങൾ സംബന്ധിച്ച തന്റെ അഭിപ്രായങ്ങൾ പരിമിതപ്പെടുത്തണം.
4 സ്കൂൾ മേൽവിചാരകൻ 2-ഉം 3-ഉം 4-ഉം പ്രസംഗങ്ങൾ നടത്തുന്നവരുടെ ഗുണദോഷച്ചീട്ടിൽ അടയാളപ്പെടുത്തും. അയാൾ ഗുണദോഷച്ചീട്ടിലെ ക്രമം പിൻപററാൻ പ്രതീക്ഷിക്കപ്പെടുന്നില്ല, എന്നാൽ വിദ്യാർത്ഥി പുരോഗമിക്കേണ്ട ആവശ്യമുളള ഗുണങ്ങളിൽ നിശ്ചിത ബുദ്ധ്യുപദേശം നൽകാവുന്നതാണ്. ഒന്നാം നമ്പർ പ്രസംഗം നടത്തുന്ന പ്രസംഗകന് ആവശ്യമായിരിക്കുമ്പോൾ സ്വകാര്യ ബുദ്ധ്യുപദേശം നൽകാവുന്നതാണെങ്കിലും ഗുണദോഷച്ചീട്ടിൽ അടയാളപ്പെടുത്തേണ്ട ആവശ്യമില്ല.
5 യോഗ്യരായിരിക്കുന്ന എല്ലാവരും ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ നൽകുന്ന പരിശീലനം ഉൾപ്പെടെ യഹോവ ചെയ്തിരിക്കുന്ന ആത്മീയ കരുതലുകളിൽനിന്ന് പൂർണ്ണപ്രയോജനം സ്വീകരിക്കണം. അത്തരം പരിശീലനം കൂടുതൽ ഫലപ്രദമായ ഒരു ശുശ്രൂഷയിലേക്കു നയിച്ചേക്കാം.—1 തിമൊ. 4:7.