അറിയിപ്പുകൾ
◼സാഹിത്യ സമർപ്പണങ്ങൾ: ജനുവരി 1993: 192 പേജുളള പഴയ പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം, ഓരോന്നും 6 രൂപക്ക്. (1983-ലോ അതിനു മുൻപോ പ്രസിദ്ധീകരിച്ച എല്ലാ 192 പേജ് പുസ്തകങ്ങളും ഇതിൽ ഉൾപ്പെടുന്നു.) മലയാളത്തിലും തമിഴിലും: യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—ഏതുറവിൽനിന്ന്? (പഴയ പതിപ്പ്). ഗുജറാത്തിയിൽ: നിത്യജീവനിലേക്കു നയിക്കുന്ന സത്യം; ഈ ജീവിതം മാത്രമാണോ ഉളളത്? ഹിന്ദിയിലും കന്നടയിലും: സുവാർത്ത നിങ്ങളെ സന്തുഷ്ടരാക്കാൻ; “നിന്റെ രാജ്യം വരേണമേ.” തെലുങ്കിൽ: ഈ ജീവിതം മാത്രമാണോ ഉളളത്? മറാത്തിയിൽ: മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ; ഈ ജീവിതം മാത്രമാണോ ഉളളത്? ബംഗാളിയിലും നേപ്പാളിയിലും: നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രിക 3 രൂപക്ക്. ഫെബ്രുവരി: എന്നേക്കും ജീവിക്കാൻ പുസ്തകം 40 രൂപക്ക്. (ചെറുതിന് 20 രൂപ.) മാർച്ച്: യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം 20 രൂപക്ക്. ഇതു ലഭ്യമല്ലാത്ത ഭാഷകളിൽ എന്നേക്കും ജീവിക്കാൻ പുസ്തകം 40 രൂപക്ക്. (ചെറുതിന് 20 രൂപ.) ഏപ്രിൽ, മെയ്: വീക്ഷാഗോപുര വരിസംഖ്യകൾ. അർദ്ധമാസ പതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യ 60 രൂപ. അർദ്ധമാസ പതിപ്പുകൾക്ക് 6 മാസത്തേക്കും പ്രതിമാസ പതിപ്പുകൾക്ക് ഒരു വർഷത്തേക്കുമുളള വരിസംഖ്യ 30 രൂപ. (പ്രതിമാസ പതിപ്പുകൾക്ക് ആറു മാസത്തേക്കുളള വരിസംഖ്യയില്ല.) കുറിപ്പ്: മേൽപ്രസ്താവിച്ച പ്രസ്ഥാന ഇനങ്ങൾ ഇതുവരെയും ഓർഡർ ചെയ്തിട്ടില്ലാത്ത സഭകൾ അവരുടെ അടുത്ത സാഹിത്യ ഓർഡർ ഫോറത്തിൽ (S-14) അതു ചെയ്യുക.
◼ 1993-ലെ സ്മാരകകാലത്തേക്കുളള പ്രത്യേക പരസ്യപ്രസംഗം മാർച്ച് 28-ാം തീയതി ഞായറാഴ്ച ലോകവ്യാപകമായി നടത്തപ്പെടും. പ്രസംഗത്തിന്റെ വിഷയം “‘ദൈവത്തിന്റെ പ്രവൃത്തികൾ’—നിങ്ങൾ അവയെ എങ്ങനെ വീക്ഷിക്കുന്നു?” എന്നതായിരിക്കും. ഒരു ബാഹ്യരേഖ നൽകുന്നതായിരിക്കും. സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ ഒരു സർക്കിട്ട് സമ്മേളനമോ ആ വാരാന്ത്യത്തിൽ ഒരു പ്രത്യേക സമ്മേളനദിനമോ ഉളള സഭകൾ പ്രത്യേക പ്രസംഗം അടുത്ത ആഴ്ചയിൽ നടത്തും. ഒരു സഭയും മാർച്ച് 28-നു മുമ്പ് പ്രത്യേക പ്രസംഗം നടത്തരുത്.
◼ 1993 ജനുവരി 1 മുതൽ വീക്ഷാഗോപുരത്തിന്റെ പ്രതിമാസ പതിപ്പ് ലിത്വേനിയൻ ഭാഷയിൽ ലഭ്യമായിരിക്കും, അങ്ങനെ ഈ മാസിക പ്രസിദ്ധീകരിക്കപ്പെടുന്ന ഭാഷകളുടെ എണ്ണം 112 ആകുന്നു. കൂടാതെ, ജനുവരിയിൽ വീക്ഷാഗോപുരത്തിന്റെ തെലുങ്കു പതിപ്പ് അർദ്ധമാസ പ്രസിദ്ധീകരണം ആയിത്തീരും.
◼ പദപ്രയോഗങ്ങളും നടപടിക്രമങ്ങളും കാലോചിതമാക്കാൻ സ്കൂൾ ഗൈഡ്ബുക്കൽ പരിഷ്ക്കാരങ്ങൾ വരുത്തിയിരിക്കുന്നു. ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിനെ ബാധിക്കുന്ന പ്രധാന മാററം 100 മുതൽ 102 വരെയുളള പേജുകളിലേതുമാത്രമാണ്, നടപടിക്രമം വാർഷിക ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടികയിൽ അച്ചടിച്ചിരിക്കുന്ന നിർദ്ദേശങ്ങളോട് യോജിപ്പിലാക്കുന്നവതന്നെ. പരിഷ്ക്കരിക്കപ്പെട്ട ഈ സ്കൂൾ ഗൈഡ്ബുക്ക് ഇപ്പോൾ ഇംഗ്ലീഷിൽ ലഭ്യമാണ്, സഭകൾക്ക് ആവശ്യാനുസരണം അവ ഓർഡർ ചെയ്യാവുന്നതാണ്.
◼ സാഹിത്യത്തിന്റെ വിലയിൽ 1993 ജനുവരി 1 മുതൽ ഒരു വ്യതിയാനമുണ്ടായിരിക്കും. ഈ വിലവർദ്ധനവിന് സഭകൾ ചാർജ്ജ് ചെയ്യപ്പെടുന്നതായിരിക്കും. ആയിരത്തിത്തൊളളായിരത്തിതൊണ്ണൂററിരണ്ട് ഡിസംബർ 31-ലെ സാഹിത്യസ്റേറാക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ ചാർജ്ജ് ചുമത്തപ്പെടുന്നത്. മാസികകളുടെയും മാസികാ വരിസംഖ്യകളുടെയും വിലയിൽ യാതൊരു മാററവും ഉണ്ടായിരിക്കുന്നതല്ല.