ദിവ്യധിപത്യ ശുശൂഷാസ്കൂൾ പുനരവലോകനം
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിമൂന്നു മാർച്ച് 1 മുതൽ ജൂൺ 14 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പടുത്തിയിട്ടുള്ള വിവരങ്ങളുടെ പുസ്തകമടച്ചുള്ള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്ത് നിങ്ങൾക്ക് കഴിയുന്നടത്തോളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറ്റൊരു കടലാസ്ഷീറ്റ് ഉപയോഗിക്കുക.
(കുറിപ്പ്: ലിഖിത പുനരവലോകനത്തിന്റെ സമയത്ത് ഏതു ചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു പിന്നാലെയുള്ള പരാമർശനങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനുവേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശനങ്ങളിലും പേജും ഖണ്ഡികനമ്പരും കാണാതിരുന്നേക്കാം.)
താഴെക്കൊടുക്കുന്ന പ്രസ്താവനകളിൽ ഓരോന്നും ശരിയോ തെറ്റോ എന്ന് അടയാളപ്പെടുത്തുക:
1. ഒരു ബൈബിളദ്ധ്യയനം നടത്തുമ്പോൾ പൊന്തിവരുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാതെ ചിലതു ഭാവിപരിചിന്തനത്തിനു വിടുന്നതു ചിലപ്പോൾ നല്ലതായിരിക്കാം. sg പേ. 94 ഖ.14]
2. ദിവ്യാധിപത്യ ശുശൂഷാ സ്കൂളിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നു വയൽശുശൂഷയിൽ കൂടുതൽ ഫലപ്രദരായിത്തീരാൻ നമ്മെ സഹായിക്കുക എന്നതാണ്. sg പേ. 96 ഖ.1]
3. ദിവ്യാധിപത്യ ശുശൂഷാസ്കൂളിൽ ബുദ്ധ്യുപദേശം നൽകപ്പെടേണ്ട ഗുണങ്ങൾ എല്ലായ്പ്പോഴും വിദ്യാർഥിക്കു ലാക്കുവെച്ചു പ്രവർത്തിക്കാൻ മുന്നമേ അറിയിച്ചു കൊടുത്തവയായിരിക്കും. sg പേ. 101 ഖ. 7]
4. ഇതുവരെ 1 രാജാക്കൻമാർക്കു പുരാവസ്തുശാസ്ത്രത്തിന്റെ ഒരു പിൻന്തുണയും ലഭിച്ചിട്ടില്ല. [si പേ. 65 ഖ. 4 (1983-ലെ പതിപ്പ് പേ. 65 ഖ.4)]
5. ബുദ്ധ്യുപദേശകൻ പ്രസംഗകനോട് അയാൾ നന്നായി ചെയ്തുവെന്നോ ഒരു പ്രത്യേക പ്രസംഗഗുണത്തിൽ ഇനിയും പുരോഗമിക്കണമെന്നോ പറയുക മാത്രം ചെയ്യുന്നതു മതിയാകുന്നില്ല. sg പേ. 103 ഖ. 13 (1971-ലെ പതിപ്പ് പേ. 103 ഖ. 15)]
6. മിക്കപ്പോഴും വാതൽതോറുമുള്ള അവതരണങ്ങളിലെ ഒരു ബലഹീനവശം മുഖവുര വളരെ ദീർഘിച്ചതാണെന്നുള്ളതാണ്, സാക്ഷി കാര്യത്തിലേക്കു കടക്കുന്നതെപ്പോഴെന്നു വീട്ടുകാരൻ അതിശയിക്കുകയും ചെയ്യുന്നു. [sg പേ. 115. ഖ. 14]
7. ഒരു സഭക്ക് ഉച്ചഭാഷിണി സൗകര്യമുണ്ടെങ്കിൽ, അപ്പോൾ വിദ്യാർഥിപ്രസംഗകരെ ശബ്ദം സംബന്ധിച്ചു ബുദ്ധ്യുപദേശിക്കേണ്ട ആവശ്യമില്ല. [sg പേ. 117 ഖ. 6]
8. ഒരു വിദ്യാർഥിപ്രസംഗം നടത്തുമ്പോൾ നിറുത്തൽ വളരെ പ്രധാനമാണ്, അതുകൊണ്ട് അയാൾ എവിടെയെല്ലാം നിറുത്തണമെന്നു തന്റെ ബാഹ്യരേഖയിലോ കയ്യെഴുത്തു പ്രതിയിലോ സൂചിപ്പിക്കുന്നതിനു പോലും ഒരു പ്രസംഗകനോടു നിർദ്ദേശിച്ചിരിക്കുന്നു. [sg പേ. 120-1, ഖ. 20,23]
9. ഏൻദോരിലെ ആത്മമദ്ധ്യവർത്തിയുടെ പ്രവചനം ഒരുകാര്യത്തിലും സത്യമായി ഭവിച്ചില്ല. (1 ശമൂ. 28:19) [പ്രതിവാര ബൈബിൾ വായന; w79 2/15 പേ. 6 കാണുക.]
10. ദാവീദിന്റെയും ബത്ത്-ശേബയുടെയും അനുഭവം തങ്ങളുടെ നടത്ത മക്കളെ വലിയതോതിൽ ബാധിച്ചേക്കാമെന്നു മതാപിതാക്കളെ ബോദ്ധ്യപ്പെടുത്തേണ്ടതാണ്. (2 ശമൂ. 12:13, 14) [പ്രതിവാര ബൈബിൾ വായന; w86 3/15 പേ. 31 കാണുക]
താഴെക്കൊടുക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക:
11. ഏലിയും ശൗലും പരാജയപ്പെട്ടത് എവിടെയാണ്? [si പേ. 57 ഖ. 27 (പേ. 57 ഖ. 27)]
12. കത്തുകൾ എഴുതുമ്പോൾ, നിങ്ങൾ ആർക്കെഴുതുന്നുവോ അയാളിൽ താത്പര്യം പ്രകടമാക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? sg പേ. 89 ഖ. 13]
13. ഒരു പ്രസംഗം നടത്തുമ്പോൾ നമുക്ക് എങ്ങനെ നമ്മുടെ ശ്രോതാക്കളെ ഫലകരമായി ബൈബിളിലേക്കു തിരിക്കാൻ കഴിയും? sg പേ. 122 ഖ. 3]
14. “വാളിനിരയായതിലും അധികം പേർ വനത്തിനിരയായിത്തീർന്നു” എന്നു പറയുന്ന 2 ശമൂവേൽ 18:8-ൽ എന്തർത്ഥമാക്കുന്നു? [പ്രതിവാര ബൈബിൾ വായന; w87 3/15 പേ. 31 കാണുക]
15. ദാവീദ് ഇസ്രയേല്യരുടെ എണ്ണമെടുക്കാൻ ഇടയാക്കിയതാര്? (2 ശമൂ. 24:1) [പ്രതിവാര ബൈബിൾ വായന; w92 10/15 പേ. 5 കാണുക.]
16. “താൻ കൂരിരുളിൽ വസിക്കുമെന്നു യഹോവാ അരുളിച്ചെയ്തിരിക്കുന്നു” എന്നു 1 രാജാക്കൻമാർ 8:12-ൽ ശലോമോൻ പ്രസ്താവിക്കുന്നതെന്തുകൊണ്ട്? [പ്രതിവാര ബൈബിൾ വായന; w79 7/15 പേ. 31 കാണുക.]
17. നമ്മുടെ നാളിൽ ശേബാരാജ്ഞിയെപ്പോലുള്ള ആളുകൾ ഇന്നുണ്ടെന്നുതെളിഞ്ഞിരിക്കുന്നതെങ്ങനെ? (1 രാജാ. 10:4, 7) [പ്രതിവാര ബൈബിൾ വായന; അതിജീവനം പേ. 149 ഖ. 8 കാണുക.]
18. പുരാവസ്തുസംബന്ധമായ ഏതു തെളിവ് 1 രാജാക്കൻമാർ 14:25, 26-ലെ വിവരണത്തെ പിൻന്താങ്ങുന്നു? [പ്രതിവാര ബൈബിൾ വായന; സൃഷ്ടി പേ. 212 ഖ. 31 കാണുക.]
19. ‘ആസാ പൂജാഗിരികളെ നീക്കം ചെയ്തില്ല’ എന്നു പറയുമ്പോൾ 1 രാജാക്കൻമാർ 15:14 എന്തർത്ഥമാക്കുന്നു? [പ്രതിവാര ബൈബിൾ വായന; w80 12/1 പേ 28 അടിക്കുറിപ്പു കാണുക.]
താഴെക്കൊടുക്കുന്ന പ്രസ്താവനകൾ ഓരോന്നും പൂർത്തിയാക്കുന്നതിനാവശ്യമായ വാക്കോ ശൈലിയോ ചേർക്കുക:
20. സാക്ഷ്യം കൊടുക്കാൻ ഒരു കത്തെഴുതുമ്പോൾ എല്ലായ്പ്പോഴും കവറിനു പുറത്തു___________________________ നൽകുക. sg പേ 87 ഖ. 7, 8]
21. ഒരു പ്രസംഗം തയ്യാറാക്കുമ്പോൾ സ്വകാര്യ വീക്ഷണങ്ങൾ ഒഴിവാക്കുന്നതിന്___________________________ ഉപയോഗിക്കുകയും അവയിൽ ആശ്രയിക്കുകയും വേണം. [sg പേ. 111 ഖ. 13]
22. ഒരു പ്രസംഗത്തിന്റെ ലക്ഷ്യം സാധിക്കുന്നതിന്___________________________ ആയതിലും അധികം വിവരങ്ങൾ അവതരിപ്പിക്കരുത്. sg പേ. 112 ഖ. 19]
23. നാബാലിന്റെ “ഹൃദയം അവന്റെ ഉള്ളിൽ നിർജ്ജീവമായി” എന്ന് 1 ശമൂവേൽ 25:37 പറയുമ്പോൾ അവനു പ്രത്യക്ഷത്തിൽ___________________________ഉണ്ടായി എന്ന് അതർത്ഥമാക്കുന്നു. [പ്രതിവാര ബൈബിൾ വായന; w80 6/15 പേ. 30 കൂടെ കാണുക.]
24. രണ്ടു ശമൂവേൽ 7:12, 13-ൽ വിവരിച്ചിരിക്കുന്ന ഉടമ്പടി___________________________ആകുന്നു. [പ്രതിവാര ബൈബിൾ വായന; w90 2/1 പേ. 14 കാണുക.]
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഓരോന്നിലും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
25. യിരെമ്യാവ് പ്രത്യക്ഷത്തിൽ 1 രാജാക്കൻമാരുടെ എഴുത്ത് പൊ.യു.മു. (1040-ൽ; 607; 580-ൽ) പൂർത്തിയാക്കി. [si പേ. 64 (പേ. 64)]
26. രണ്ടു ശമൂവേൽ പൊ.യു.മു. (c. 1180-1078; 1077- c. 1040; 1040-911) കാലഘട്ടം ഉൾപ്പെടുത്തി. [si പേ. 59 ഖ. 3 (പേ. 59 ഖ. 3)]
27. മുഖവുരയിൽ (സദസ്സിനെ രസിപ്പിക്കുന്നത്; നിങ്ങളെ ഉത്സാഹിപ്പിക്കുന്നത്; പ്രസംഗത്തിലെ നിങ്ങളുടെ ഉദ്ദേശത്തിന് ഉതകുന്നത്) മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. sg പേ. 114 ഖ. 8]
28. ഇന്ന്, ആധുനിക നാളിലെ രെഫായീമ്യർ (സേച്ഛാധികാര ഭരണങ്ങൾ; പുരോഹിതവർഗ്ഗം; ഐക്യരാഷ്ട്രങ്ങൾ) ആകുന്നു. (2 ശമൂ. 21:20) [പ്രതിവാര ബൈബിൾ വായന; വീ. 89 6/1 പേ. 20 ഖ. 8 കാണുക.]
29. ഒന്ന് രാജാക്കൻമാർ 6:1 അനുസരിച്ചു ശലോമോൻ പൊ.യു.മു. (1037-ൽ; 1034-ൽ; 1020-ൽ ആലയം പണിയാൻ തുടങ്ങി. [പ്തിവാര ബൈബിൾ വായന; si പേ. 285 ഖ. 8 കാണുക (പേ. 284 ഖ. 8).]
30. ഒന്നു രാജാക്കൻമാർ 18:21-40-ൽ യഥാർത്ഥ തർക്ക വിഷയം ഏതു ദൈവത്തിന് (കൂടുതൽ ആരാധകരുണ്ടായിരുന്നു; ശ്രേഷ്ഠാധികാരികളുടെ പിൻന്തുണയുണ്ടായിരുന്നു; സേവനം അർപ്പിക്കണം) എന്നതായിരുന്നു. [പ്രതിവാര ബൈബിൾ വായന; w84 7/15 പേ. 8-9 കാണുക.]
താഴെക്കൊടുക്കുന്ന തിരുവെഴുത്തുകളും പ്രസ്താവനകളും ചേരുംപടി ചേർക്കുക:
2 ശമൂ. 1:26; 6:6,7; 13:14,15, 1 രാജാ. 1:1; എബ്രാ. 10:23-25
31. യോഗങ്ങളിൽ ഉത്തരം പറയാൻ ഓരോരുത്തർക്കും വ്യക്തിപരമായ ഒരു ഉത്തരവാദിത്വമുണ്ട്. [sg പേ. 92 ഖ. 7]
32. നല്ല ആന്തരങ്ങൾ ദൈവത്തിന്റെ വ്യവസ്ഥക്കു മാറ്റം വരുത്തുന്നില്ല. [si പേ. 63 ഖ. 30)]
33. “വേറെ ആടുകളും” ശേഷിപ്പും തമ്മിൽ ഐക്യത്തിന്റെ അതിശ്രേഷ്ഠമായ ഒരു സ്നേഹബന്ധമുണ്ട്. (യോഹ. 10:16) [പ്രതിവാര ബൈബിൾ വായന; w89 6/1 പേ. 25-6 കാണുക.]
34. ഒരു യൗവനക്കാരൻ ഒരു പെൺകുട്ടിയോടു വൈകാരിക സ്നേഹം കാണിക്കുന്നതുകൊണ്ടും അവളുമായി വേഴ്ച നടത്തണമെന്നു ശഠിക്കുന്നതുകൊണ്ടും അയാൾ അവളെ ആത്മാർത്ഥമായി സ്നേഹിക്കുന്നുവെന്ന് അവശ്യം അർത്ഥമാക്കുന്നില്ല. [പ്രതിവാര ബൈബിൾ വായന; യൗവനം. പേ. 140 ഖ. 22 കാണുക.]
35. വയസ്സുചെന്ന ആളുകൾ കുളിർ മാറ്റുന്നതു പ്രയാസമായി കണ്ടെത്തുന്നത് അസാധാരണമല്ല. [പ്രതിവാര ബൈബിൾ വായന; g82 6/8 പേ. 22 കൂടെ കാണുക.]