അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ: മെയ്: വീക്ഷാഗോപുരം വരിസംഖ്യകൾ. അർദ്ധമാസപതിപ്പുകൾക്കുളള ഒരു വർഷത്തെ വരിസംഖ്യ 60 രൂപയാണ്. അർദ്ധമാസപതിപ്പുകൾക്കുളള ആറുമാസത്തെ വരിസംഖ്യകളും പ്രതിമാസപതിപ്പുകൾക്കുളള ഒരു വർഷത്തെ വരിസംഖ്യകളും 30 രൂപയാണ്. (പ്രതിമാസപതിപ്പുകൾക്ക് ആറുമാസത്തെ വരിസംഖ്യയില്ല.) ജൂൺ: ഭൂമിയിൽ ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ 40 രൂപ സംഭാവനയ്ക്ക്. ജൂലൈ: നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ ആർ നമ്മെ സഹായിക്കും? എന്ന ലഘുപത്രിക 4.00 രൂപ സംഭാവനയ്ക്ക്. ഇതു ലഭ്യമല്ലാത്തിടത്തു പിൻവരുന്ന ലഘുപത്രികകളിൽ ഏതെങ്കിലും ഒന്ന് അതേ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്: ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്) അല്ലെങ്കിൽ പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്. ഓഗസ്ററ്: നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും. വലുത് 40 രൂപ സംഭാവനയ്ക്കും ചെറുത് 20 രൂപ സംഭാവനയ്ക്കും.
◼ ആയിരത്തിത്തൊളളായിരത്തിത്തൊണ്ണൂററിമൂന്ന് ജൂൺ 1മുതൽ വീക്ഷാഗോപുരം എല്ലാ ഭാരതീയ ഭാഷകളിലും ഇംഗ്ലീഷ് ലക്കവുമായി ഏകകാലികമായിരിക്കും. പ്രാദേശികപതിപ്പുകൾ മൂന്നു മാസം പിന്നിലായിരുന്നതുകൊണ്ടു വീക്ഷാഗോപുര അദ്ധ്യയനത്തിൽ പതിമൂന്നു പഠനലേഖനങ്ങളുടെ പരിചിന്തനം നഷ്ടപ്പെടുന്നതിനെ അത് അർത്ഥമാക്കും. ഈ ലേഖനങ്ങൾ ലഘുപത്രികാരൂപത്തിൽ പ്രസിദ്ധീകരിച്ച് എല്ലാ സഭകളിലേക്കും അതാതു ഭാഷകളിലുളളവ ഞങ്ങൾ അയയ്ക്കുകയാണ്. (അവയുടെ വില കളർ ലഘുപത്രികകളുടേതിനു തുല്യമായിരിക്കും.) മെയ് 10-ന് ആരംഭിച്ച് പതിമൂന്നു വാരങ്ങളിലേക്ക് ഓരോ ആഴ്ചയിൽ ഒരു ലേഖനം വീതം സഭാപുസ്തകാദ്ധ്യയനത്തിൽ പഠിക്കേണ്ടതാണ്. പുസ്തകാദ്ധ്യയനം ഇംഗ്ലീഷിൽ നടത്തുന്ന സഭകൾക്കുവേണ്ടി നമ്മുടെ രാജ്യശുശ്രൂഷയുടെ ഇംഗ്ലീഷ് പതിപ്പിൽ നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകത്തിൽനിന്നുളള പഠനഭാഗങ്ങൾ ഞങ്ങൾ പട്ടികപ്പെടുത്തും. ഓരോ വാരത്തേക്കും വലിയ ഭാഗങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നതിനാൽ അദ്ധ്യയനം കൃത്യസമയത്തു തീരേണ്ടതിനു തിരഞ്ഞെടുത്ത ഖണ്ഡികകൾ വായിക്കേണ്ടതാണ്. ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകത്തിന്റെ അദ്ധ്യയനം 1993 ഓഗസ്ററ് 9-ന് ആരംഭിക്കും, ആ സമയമാകുമ്പോഴേക്കും എല്ലാ പ്രമുഖ ഭാരതീയ ഭാഷകളിലും അതു ലഭ്യമായിരിക്കും.
◼ വാച്ച്ടവർ സൊസൈററിയുടെ ഫാക്സ് നമ്പരും എല്ലാ ടെലഫോൺ നമ്പരുകളും അടുത്തയിടെ മാറിയിട്ടുണ്ട്, എന്നാൽ 021147 എന്ന ലൊണാവ്ലയിലെ STD കോഡിനു മാററമില്ല. പഴയതും പുതിയതുമായ നമ്പരുകൾ താഴെ കാണിച്ചിരിക്കുന്നു:
പഴയത് പുതിയത്
ഓഫീസ്: 2005 3005
2934 3034
3517 3017
ഫാക്ടറി: 2637 3727
3561 3721
ഫാക്സ് നമ്പർ: 3451 3851
◼ യഹോവയുടെ സാക്ഷികളുടെ 1993 കലണ്ടറന്റെ ഒരു ശേഖരം ഞങ്ങളുടെ പക്കൽ ഇപ്പോഴുമുണ്ട്. സഭകൾക്കു തങ്ങളുടെ അടുത്ത സാഹിത്യ ഓർഡറിൽ ഓർഡർ ചെയ്യാവുന്നതാണ്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: വാച്ച്ടവർ പ്രസിദ്ധീകരണ സൂചിക 1986-90 (5 വർഷത്തെ); ഗുജറാത്തി: നമ്മുടെ ശുശ്രൂഷ നിർവ്വഹിക്കാൻ സംഘടിതർ. ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകം ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മലയാളം, മറാത്തി, നേപ്പാളി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ലഭ്യമാണ്. ഈ ഭാഷകളിലുളള പുസ്തകത്തിനായി സഭകൾക്ക് ഉടൻതന്നെ ഓർഡറുകൾ അയച്ചു തുടങ്ങാവുന്നതാണ്.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: ബൈബിളിന്റെ അമേരിക്കൻ സ്ററാൻഡേർഡ് വേർഷൻ; എംഫാററിക് ഡയഗ്ലട്ട്; യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക (വലുത്); ഹിന്ദി: നിത്യജീവനിലേക്കു നയിക്കുന്ന സത്യം. (ഇതു ബ്രുക്ക്ളിനിൽ അച്ചടിച്ച കട്ടിബയൻറിട്ട പതിപ്പാണെന്നു ദയവായി ശ്രദ്ധിക്കുക. അതുകൊണ്ട് ഇതു പ്രത്യേക വിലയ്ക്കു ലഭ്യമല്ല, മറിച്ചു പയനിയർമാർക്കു 6.00 രൂപയും സഭാപ്രസാധകർക്കും പൊതുജനങ്ങൾക്കും 12 രൂപയുമാണ്.) മലയാളം: വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യസത്യത്തിന്റെ പാത.
◼ സ്റേറാക്കിലില്ലാത്ത പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: ആയിരം വർഷത്തെ ദൈവരാജ്യം സമീപിച്ചിരിക്കുന്നു; സന്തുഷ്ടി—അതെങ്ങനെ കണ്ടെത്താം?; നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ; യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക (ചെറുത്); ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ഗൈഡ് പുസ്തകം.