അറിയിപ്പുകൾ
◼ സാഹിത്യസമർപ്പണങ്ങൾ: ജൂൺ: ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ 40.00 രൂപ സംഭാവനയ്ക്ക്. ജൂലൈ: നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ ആർ നമ്മെ സഹായിക്കും? എന്ന ലഘുപത്രിക 4.00 രൂപ സംഭാവനയ്ക്ക്. ഇതു ലഭ്യമല്ലാത്തിടത്തു താഴെക്കൊടുത്തിരിക്കുന്ന ലഘുപത്രികകളിൽ ഏതെങ്കിലും ഒന്ന് അതേ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്: ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം [ഇംഗ്ലീഷ്], അല്ലെങ്കിൽ പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്. ഓഗസ്ററും സെപ്ററംബറും: നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും. വലുത് 40.00 രൂപ സംഭാവനയ്ക്കും ചെറുത് 20.00 രൂപ സംഭാവനയ്ക്കും. കുറിപ്പ്: മേൽപരാമർശിച്ച പ്രസ്ഥാന ഇനങ്ങൾക്ക് ഇനിയും ഓർഡർ അയച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ ഓർഡർ ഫോറത്തിൽ (S-14) അങ്ങനെ ചെയ്യേണ്ടതാണ്.
◼ മുമ്പ് അറിയിച്ചിരുന്നതുപോലെ, കേരളത്തിനുവേണ്ടി രണ്ട് “ദിവ്യ ബോധന” ഡിസ്ട്രിക്ട് കൺവെൻഷനുകളേ പട്ടികപ്പെടുത്തിയിട്ടുളളു—ഒരെണ്ണം ഡിസംബർ 23മുതൽ 26വരെ കോട്ടയത്തും മറെറാന്നു ഡിസംബർ 30മുതൽ 1994 ജനുവരി 2വരെ കോഴിക്കോട്ടും. ഏതെങ്കിലും പ്രത്യേക സഭകളെയോ സർക്കീട്ടുകളെയോ കോഴിക്കോട്ടുളള കൺവെൻഷനു ഞങ്ങൾ നിയമിക്കുന്നില്ല എന്നു പരാമർശിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പകരം, കേരളത്തിലുളള എല്ലാ സാക്ഷികളും താത്പര്യക്കാരായ വ്യക്തികളും കോട്ടയത്തെ ഡിസ്ട്രിക്ട് കൺവെൻഷനിൽ സംബന്ധിക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ചിലപ്പോൾ ഗാർഹിക ഉത്തരവാദിത്വങ്ങൾ നിമിത്തം ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരേ കൺവെൻഷനു ഹാജരാകാൻ സാധിക്കാതെ വന്നേക്കാമെന്നതുകൊണ്ട്, കോഴിക്കോട്ടു രണ്ടാമതൊരു കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നു—എന്നാൽ ഇതു മുഖ്യമായും കോട്ടയത്തെ കൺവെൻഷൻ നഷ്ടമാകുന്നവർക്കു വേണ്ടിയാണ്. അതുകൊണ്ട് കോഴിക്കോട്ട് ഒരു ചെറിയ കൺവെൻഷനു വേണ്ടിയുളള കരുതലേ ഞങ്ങൾ ചെയ്യുകയുളളു, എന്നാൽ കോട്ടയത്ത്, ഈ രാജ്യത്തു നടന്നിട്ടുളളതിലേക്കും ഒരുപക്ഷേ ഏററവും വലിയ കൺവെൻഷൻ നടത്താനായി ഞങ്ങൾ നോക്കിപ്പാർത്തിരിക്കുന്നു.
◼ പിൻവരുന്ന പ്രസിദ്ധീകരണങ്ങളുടെ ഇപ്പോഴത്തെ വില ദയവായി ശ്രദ്ധിക്കുക:
ഇനം പയനി. സഭ
വാച്ച്ടവർ പ്രസിദ്ധീകരണ സൂചിക 1930-85 [ഇംഗ്ലീഷ്] 75.00 105.00
വാച്ച്ടവർ പ്രസിദ്ധീകരണ സൂചിക 1986-90 [ഇംഗ്ലീഷ്] 45.00 60.00
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
തമിഴ്: “രാജ്യത്തിന്റെ ഈ സുവാർത്ത.”