അവധിക്കാല ഓർമിപ്പിക്കലുകൾ
1 അവധിക്കാല മാസങ്ങളിൽ നമ്മിൽ പലരും നമ്മുടെ മാതൃസഭകളിൽനിന്നു കുറച്ചു നാളത്തേക്കു ദൂരെയായിരിക്കുകയും, ഈ വർഷാവസാനത്തെ ഡിസ്ട്രിക്ട് കൺവെൻഷനുകൾക്ക് ഒരുപക്ഷേ ഈ അവധിക്കാലത്തു നാം ഹാജരാവകയും ചെയ്തേക്കാം. ഒരു മാസത്തിന്റെ ഒടുവിലാണ് നാം പോകുന്നതെങ്കിൽ, നമ്മുടെ വയൽസേവന റിപ്പോർട്ടുകൾ സഭാ സെക്രട്ടറിക്ക് അയക്കുന്നു എന്നു നാം ഉറപ്പു വരുത്തും. ഇത് സഭയുടെ പ്രതിമാസ റിപ്പോർട്ടിന്റെ കൂടെ ഉൾപ്പെടുത്താൻ കഴിയത്തക്കവിധം വേണ്ടത്ര നേരത്തെ ആയിരിക്കണം, അടുത്ത മാസം ആറാം തീയതിയോടുകൂടിയാണ് സെക്രട്ടറി റിപ്പോർട്ടുകൾ ശേഖരിക്കുകയും സൊസൈററിക്ക് അയക്കുകയും ചെയ്യുന്നത്.
2 അനൗപചാരിക സാക്ഷീകരണത്തിനുളള അവസരങ്ങൾ സംബന്ധിച്ചു ജാഗ്രതയുളളവരായിരിക്കാനും നാം ആഗ്രഹിക്കുന്നു. യാത്ര ചെയ്യുമ്പോഴോ ബന്ധുക്കളെ സന്ദർശിക്കുമ്പോഴോ നാം കണ്ടുമുട്ടുന്ന മററുളളവരോടു സംസാരിക്കുമ്പോഴോ അത്തരം അവസരങ്ങൾ ഉണ്ടായേക്കാം. യേശു ചെയ്തതുപോലെ സാക്ഷ്യം നൽകാനുളള അവസരങ്ങളായി നാം അവയെ വീക്ഷിക്കുന്നുവോ? അനൗപചാരിക സാക്ഷ്യം നൽകുന്നതിൽനിന്ന് അവിടുന്ന് ഒരിക്കലും വിട്ടുനിന്നില്ല. (യോഹന്നാൻ 4:5-30) സമാനമായി അപ്പോസ്തലനായ പൗലോസ് ‘അവസരോചിത സമയം വിലയ്ക്കു വാങ്ങു’കയും നല്ല ഫലങ്ങൾ ആസ്വദിക്കുകയും ചെയ്തു. (എഫെ. 5:16; പ്രവൃത്തികൾ 17:17; 28:30, 31; കൊലൊ. 4:5) അനൗപചാരിക സാക്ഷീകരണത്തിൽ ഏർപ്പെടാനുളള സുനിശ്ചിത ആസൂത്രണങ്ങൾ ചെയ്യുക. സമയോചിതമായ കുറെ സംസാരാശയങ്ങൾ സഹിതം നല്ലവണ്ണം തയ്യാറായിരിക്കുക, താത്പര്യത്തെ ഉത്തേജിപ്പിക്കാൻ ഒരു മാസികയോ ലഘുലേഖയോ കൈവശം ഉണ്ടായിരിക്കുക.
3 ഈ ഓർമിപ്പിക്കലുകൾ ശ്രദ്ധാപൂർവം പിൻപററുന്നതിനാൽ, നമ്മുടെ അവധിക്കാല സമയവും യാത്ര ചെയ്യുന്ന സമയവും ജ്ഞാനപൂർവം ഉപയോഗിക്കാൻ നാം ഉറപ്പുളളവരായിരിക്കും, നാം നമ്മുടെ “ആദ്യഫലങ്ങൾ” യഹോവയ്ക്കു നൽകുകയുമായിരിക്കും.—സദൃശ. 3:9.