ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: ഒരു യുദ്ധരഹിത ലോകം എന്നെങ്കിലും ഉണ്ടാകുമോ? (പ്രത്യേകിച്ച് യഹൂദമത പശ്ചാത്തലമുളള വ്യക്തികൾക്കുവേണ്ടിയുളള 32 പേജ് ലഘുപത്രിക). വളരെ പരിമിതമായ ഒരു ശേഖരം മാത്രമേ ലഭ്യമുളളൂ, അതുകൊണ്ട് വ്യക്തിപരമായ പഠനത്തിനും സ്വകാര്യ ലൈബ്രറിക്കും വേണ്ടി നിങ്ങളുടെ സഭയിലുളള ഓരോ കുടുംബത്തിനും പരമാവധി ഒരു പ്രതി വീതം എന്ന കണക്കിൽ ദയവായി ഓർഡർ ചെയ്യുക. പൊതുവിതരണത്തിന് ഇതുവരെയും ഈ ലഘുപത്രിക ലഭ്യമല്ല. ഗുജറാത്തി: ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ഗൈഡ്ബുക്കിന്റെ 21 മുതൽ 37 വരെയുളള അധ്യായങ്ങൾ അടങ്ങുന്ന 32 പേജ് ലഘുപത്രിക. മേൽപ്പറഞ്ഞ രണ്ടു ലഘുപത്രികകളിൽ ഓരോന്നിനും പ്രസാധകർക്ക് 4.00 രൂപയും പയനിയർമാർക്ക് 3.00 രൂപയാണ്. ബംഗാളി, മറാത്തി, നേപ്പാളി: അടിസ്ഥാന ബൈബിളുപദേശങ്ങൾ. നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ അനുബന്ധത്തിൽ (178 മുതൽ 248 വരെയുളള പേജുകളിൽ) കാണുന്ന സ്നാപനത്തിനു മുമ്പത്തെ ചോദ്യങ്ങൾ അടങ്ങുന്ന 64 പേജുളള ഒരു ചെറുപുസ്തകമാണിത്. ഈ ചെറുപുസ്തകത്തിനു പ്രസാധക, പയനിയർ നിരക്ക് 4.00 രൂപയാണ്. ഗുജറാത്തി, തെലുങ്ക്: ബൈബിൾ ചർച്ചകൾ എങ്ങനെ തുടങ്ങുകയും തുടരുകയും ചെയ്യാം. തിരുവെഴുത്തുകളിൽ നിന്നു ന്യായവാദം ചെയ്യൽ പുസ്തകത്തിന്റെ ആരംഭത്തിൽ കാണുന്ന “വയൽ ശുശ്രൂഷയിൽ ഉപയോഗിക്കാനുളള മുഖവുരകൾ,” “സാദ്ധ്യതയുളള സംഭാഷണം മുടക്കികളോട് നിങ്ങൾക്ക് പ്രതികരിക്കാവുന്ന വിധം” എന്നീ ഭാഗങ്ങളിലെ വിവരങ്ങൾ അടങ്ങുന്ന 32 പേജുളള ചെറുപുസ്തകമാണിത്. ഈ ചെറുപുസ്തകത്തിനുളള പ്രസാധക നിരക്ക് 1.00 രൂപയും പയനിയർ നിരക്ക് 75 പൈസയുമാണ്.
◼ ഈ ലോകം അതിജീവിക്കുമോ? (നമ്പ. 19), വിഷാദമഗ്നർക്ക് ആശ്വാസം (നമ്പ. 20), കുടുംബജീവിതം ആസ്വദിക്കുക (നമ്പ. 21), ലോകത്തെ ആർ ഭരിക്കുന്നു? (നമ്പ. 22) എന്നീ ലഘുലേഖകൾ ഇംഗീഷിനു പുറമേ കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, ബംഗാളി, മലയാളം, മറാത്തി, ഹിന്ദി തുടങ്ങിയ ഭാഷകളിലും ഇപ്പോൾ ലഭ്യമാണ്. സഭകൾക്ക് അവയുടെ ഉപയോഗത്തിനായി മേൽപ്പറഞ്ഞതു ന്യായമായ അളവിൽ ഓർഡർ ചെയ്യാവുന്നതാണ്.
◼ യഹോവയുടെ സാക്ഷികളുടെ 1994-ലെ കലണ്ടറിന്റെ കൂടുതൽ കോപ്പികൾ ഇപ്പോൾ ലഭ്യമാണ്. അവ ആഗ്രഹിക്കുന്ന വ്യക്തികൾ തങ്ങളുടെ ഓർഡർ സഭാസെക്രട്ടറിക്കു കൊടുക്കേണ്ടതാണ്. കൂടുതൽ കലണ്ടറുകൾക്കു വേണ്ടിയുളള സഭയുടെ ഓർഡർ സെക്രട്ടറി സാഹിത്യ ഓർഡർ ഫോറത്തിൽ (S-14) പൂരിപ്പിച്ച് സത്വരം ഞങ്ങൾക്ക് അയച്ചുതരേണ്ടതാണ്.
◼ 1994 മാർച്ച് 1-ലെ ലക്കംമുതൽ മറാത്തിയിലുളള വീക്ഷാഗോപുരം അർധമാസപതിപ്പായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂടാതെ 1994 ഏപ്രിൽ 8-ലെ ലക്കങ്ങൾ തുടങ്ങി മലയാളത്തിലും തമിഴിലുമുളള ഉണരുക! അർധമാസപതിപ്പായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. മേൽ കാണിച്ചിരിക്കുന്ന തീയതികൾ പ്രകാരം ഇപ്പോൾ വരിക്കാരായിട്ടുളളവർക്ക് അവരുടെ വരിസംഖ്യകളുടെ കാലാവധി പ്രതീക്ഷിച്ചതിനെക്കാൾ നേരത്തെ തീരുമെങ്കിലും തങ്ങൾ പണം കൊടുത്തിരിക്കുന്ന 12 ലക്കങ്ങൾ കിട്ടത്തക്കവണ്ണം അവരുടെ വരിസംഖ്യകളിൽ മാററം വരുത്തുന്നതായിരിക്കും. കുറിപ്പ്: 1994 ഫെബ്രുവരി 1 മുതൽ മറാത്തിയിലുളള വീക്ഷാഗോപുരത്തിനും മലയാളത്തിലും തമിഴിലുമുളള ഉണരുക!യ്ക്കുമുളള വരിസംഖ്യകൾ അർധമാസപതിപ്പു മാസികകളുടെ നിരക്കുകളിൽ സമർപ്പിക്കേണ്ടതാണ്, അതായത്: ഒരു വർഷത്തേക്ക് 60.00 രൂപയും ആറു മാസത്തേക്കു 30.00 രൂപയും. (ഈ മൂന്നു പതിപ്പുകൾക്കും ആറു മാസത്തേക്കുളള വരിസംഖ്യകൾ ലഭ്യമാകും.) ഈ മൂന്നു പതിപ്പുകൾക്കുമുളള പയനിയർ നിരക്കുകൾ അർധമാസപതിപ്പുകൾക്കുളള നിരക്കായിരിക്കും, അതായത് ഒരു വർഷത്തേക്ക് 30.00 രൂപയും ആറു മാസത്തേക്ക് 15.00 രൂപയും. 1994 ഫെബ്രുവരി 1 മുതൽ ഈ മൂന്നു പതിപ്പുകൾക്കുമുളള വരിസംഖ്യകൾ ഈ നിരക്കുകളിൽ സ്വീകരിക്കേണ്ടതാണെന്നു ദയവായി ശ്രദ്ധിക്കുക.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ.
ഇംഗ്ലീഷ്: യഹോവയുടെ സാക്ഷികളും രക്തം സംബന്ധിച്ച ചോദ്യവും, എന്റെ ബൈബിൾ കഥാ പുസ്തകം, വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയത് (Rbi8) (വലുത്). ഗുജറാത്തി, മറാത്തി, ഹിന്ദി: “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു.”
◼ സ്റേറാക്കിലില്ലാത്ത പ്രസിദ്ധീകരണങ്ങൾ:
മലയാളം: നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും.