അറിയിപ്പുകൾ
◼സാഹിത്യ സമർപ്പണം ജനുവരി: ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രിക 4.00 രൂപ സംഭാവനയ്ക്ക്. ഇതു ലഭ്യമല്ലാത്തിടത്ത് 192-പേജുളള പഴയ പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം ഓരോന്നും 6.00 രൂപ സംഭാവനയ്ക്കു നടത്താവുന്നതാണ്. ഈ വിഭാഗത്തിലുളള പിൻവരുന്ന പുസ്തകങ്ങൾ ഞങ്ങളുടെ പക്കൽ ലഭ്യമാണ്: ഇംഗ്ലീഷ്: മനുഷ്യൻ ഇവിടെ വന്നത് പരിണാമത്താലോ സൃഷ്ടിയാലോ?, ഈ ജീവിതം മാത്രമാണോ ഉളളത്? ഗുജറാത്തി: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ,” നിത്യജീവനിലേക്കു നയിക്കുന്ന സത്യം; ഹിന്ദി: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ;” കന്നട: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ,” “ദൈവത്തിന് ഭോഷ്കു പറയാൻ അസാദ്ധ്യമായ കാര്യങ്ങൾ;” മറാത്തി: “നിന്റെ രാജ്യം വരേണമേ,” മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ; തമിഴ്: ഈ ജീവിതം മാത്രമാണോ ഉളളത്?, “നിന്റെ രാജ്യം വരേണമേ;” തെലുങ്ക്: ഈ ജീവിതം മാത്രമാണോ ഉളളത്? നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ. ഫെബ്രുവരി: നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും. വലുത് 40.00 രൂപ സംഭാവനയ്ക്കും ചെറുത് 20.00 രൂപ സംഭാവനയ്ക്കും. മാർച്ച്: (ഇംഗ്ലീഷിലും മലയാളത്തിലും തമിഴിലും ലഭ്യമായിരിക്കുന്ന) യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും 20.00 രൂപ സംഭാവനയ്ക്ക്. ഇതു ലഭ്യമല്ലാത്തിടത്ത് നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും 40.00 രൂപ സംഭാവനയ്ക്ക് (ചെറുത് 20.00 രൂപയ്ക്കും) സമർപ്പിക്കാവുന്നതാണ്. കൂടാതെ 192-പേജുളള പഴയ പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം ഓരോന്നും 6.00 രൂപ സംഭാവനയ്ക്കു നടത്താവുന്നതാണ്. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിന് ഒരു വർഷത്തേക്കുളള വരിസംഖ്യ 60 രൂപയ്ക്ക്. ആറു മാസത്തേക്കുളള വരിസംഖ്യകളും പ്രതിമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യകളും 30 രൂപയാണ്. (പ്രതിമാസപതിപ്പുകൾക്ക് ആറു മാസത്തേക്കുളള വരിസംഖ്യകളില്ല.) കുറിപ്പ്: മേൽ പ്രസ്താവിച്ച പ്രസ്ഥാന ഇനങ്ങളിൽ ഏതിനെങ്കിലും ഇതുവരെയും ഓർഡർ അയച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ ഓർഡർ ഫാറത്തിൽ (S-14) അങ്ങനെ ചെയ്യേണ്ടതാണ്.
◼ ഏപ്രിൽ മാസത്തിലും ഒരുപക്ഷേ മേയ് മാസത്തിലും സഹായ പയനിയറിങ് ചെയ്യുന്നതിന് ഒരു പ്രത്യേക ശ്രമം നടത്താൻ സഭകളിലുളള എല്ലാവരെയും പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരുപക്ഷേ ഏപ്രിൽ മാസത്തിൽ അവർക്കു ചെയ്യാനാവില്ലെങ്കിൽ മേയ് മാസത്തിൽ അങ്ങനെ ചെയ്യാൻ കഴിഞ്ഞേക്കും. കൂടുതലായ ഈ പ്രവർത്തനത്തെ മുൻനിർത്തി ഏപ്രിൽ, മേയ് മാസങ്ങളിൽ കൂടുതൽ മാസികകൾ ലഭിക്കാൻ ആഗ്രഹിക്കുന്ന സഭകൾ തങ്ങളുടെ ഓർഡർ 1994 ജനുവരി 30-നു മുമ്പ് അയയ്ക്കേണ്ടതാണ്.
◼ ഈ വർഷം മാർച്ച് 26, ശനിയാഴ്ച സൂര്യാസ്തമയശേഷം ആഘോഷിക്കുന്ന സ്മാരകത്തിനുവേണ്ടി സഭകൾ സൗകര്യപ്രദമായ ക്രമീകരണങ്ങൾ ചെയ്യണം. ഓരോ സഭയും സ്വന്തമായി സ്മാരകാഘോഷം നടത്തുന്നത് അഭികാമ്യമാണെങ്കിലും അത് എപ്പോഴും സാധ്യമല്ലായിരിക്കാം. സാധാരണമായി ഒന്നിലധികം സഭകൾ ഒരേ രാജ്യഹാൾ ഉപയോഗിക്കുന്നിടത്ത് ആ ദിവസം വൈകുന്നേരത്തേക്കുവേണ്ടി ഒന്നോ അതിലധികമോ സഭകൾ മറേറതെങ്കിലും ഹാൾ തേടുന്നത് ഏററവും ഉചിതമായിരുന്നേക്കാം. പുതുതായി താത്പര്യമുളളവർക്കു സംബന്ധിക്കാൻ കഴിയാതെവരത്തക്കവണ്ണം സ്മാരകം വളരെ താമസിച്ചു തുടങ്ങരുത്. ഇനിയും, ഒന്നിലധികം സഭകൾ ഒരേ ഹാൾ ഉപയോഗിക്കുകയാണെങ്കിൽ, ആഘോഷത്തിനു മുമ്പും പിമ്പും സന്ദർശകരെ സ്വാഗതം ചെയ്യാനോ ചിലർക്കു തുടർന്നുളള ആത്മീയ സഹായത്തിനു വേണ്ടിയുളള ക്രമീകരണങ്ങൾ ചെയ്യാനോ സന്നിഹിതരായ എല്ലാവരുടെയും ഇടയിൽ സാധാരണമായുളള ഒരു പ്രോത്സാഹനക്കൈമാററം ഉണ്ടായിരിക്കാനോ സമയം ഇല്ലാത്തവിധം യോഗങ്ങൾ വളരെ അടുത്തടുത്ത സമയങ്ങളിൽ നടത്തരുത്. എല്ലാ ഘടകങ്ങളും പൂർണമായി പരിചിന്തിച്ചശേഷം സ്മാരകത്തിൽ സംബന്ധിക്കുന്ന എല്ലാവർക്കും ആ അവസരത്തിൽനിന്നു പൂർണ പ്രയോജനം ലഭിക്കുന്നതിന് അവരെ ഏററവുമധികം സഹായിക്കുന്ന സാധ്യമായ ക്രമീകരണങ്ങൾ ഏതാണെന്നു മൂപ്പൻമാർ നിശ്ചയിക്കണം.
◼ 1994 സ്മാരക കാലത്തേക്കുളള പ്രത്യേക പരസ്യപ്രസംഗം ഏപ്രിൽ 10-ാം തീയതി ഞായറാഴ്ച ലോകവ്യാപകമായി നടത്തപ്പെടും. ഈ പ്രസംഗത്തിന്റെ വിഷയം “മതം മനുഷ്യസമൂഹത്തെ പരാജയപ്പെടുത്തുകയാണോ?” എന്നതായിരിക്കും. ഒരു ബാഹ്യരേഖ നൽകിയിരിക്കും. ആ വാരാന്തത്തിൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ സർക്കിട്ട് സമ്മേളനമോ പ്രത്യേക സമ്മേളനദിനമോ ഉളള സഭകൾ ആ പ്രസംഗം തുടർന്നു വരുന്ന ആഴ്ചയിൽ നടത്തും. ഒരു സഭയും പ്രത്യേക പ്രസംഗം ഏപ്രിൽ 10-നു മുമ്പു നടത്തരുത്.
◼ സേവന ഫോറങ്ങളുടെ ഒരു വർഷത്തേക്കുളള ശേഖരം എല്ലാ സഭകൾക്കും അയച്ചിട്ടുണ്ട്. ബന്ധപ്പെട്ട സഹോദരങ്ങൾക്കു വിതരണം ചെയ്യാൻ സഭാസെക്രട്ടറിമാരെ സഹായിക്കുന്നതിനായി അവയോടൊപ്പം ഒരു ചെക്ക്ലിസ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്. ചെക്ക്ലിസ്ററിൽ കാണിച്ചിരിക്കുന്ന തീയതികൾക്കു മുമ്പുളള എല്ലാ ഫോറങ്ങളും ഉടൻതന്നെ നശിപ്പിച്ചുകളയണം; പഴയ ഫോറങ്ങൾ ദയവായി ഉപയോഗിക്കാതിരിക്കുക. ഈ വർഷത്തേക്കു കൂടുതൽ ഫോറങ്ങൾ ആവശ്യമാണെങ്കിൽ സാധാരണ സാഹിത്യ ഓർഡർ ഫോറം (S-14) ഉപയോഗിച്ച് ഇവ ഓർഡർ ചെയ്യാവുന്നതാണ്. എന്നാൽ 1994 ഡിസംബർവരെ ഉളളതിനു മാത്രം ഓർഡർ ചെയ്യുക.
◼ അടുത്ത കാലത്തു മധ്യേന്ത്യയെ പിടിച്ചു കുലുക്കിയ ഭൂകമ്പം നമ്മുടെ സഹോദരങ്ങളുടെമേൽ ഉളവാക്കിയ ഫലത്തെക്കുറിച്ചു നിങ്ങളിൽ പലരും ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. ഭൂകമ്പബാധിത പ്രദേശത്തു താമസിക്കുന്ന സാക്ഷികളുടെ സുരക്ഷിതത്വം സംബന്ധിച്ചു ഞങ്ങൾക്കു ധാരാളം അന്വേഷണങ്ങൾ ലഭിച്ചു. അത്തരം അന്വേഷണങ്ങൾ നടത്തിക്കൊണ്ടും സഹായം വാഗ്ദാനം ചെയ്തുകൊണ്ടുപോലും നിങ്ങളുടെ താത്പര്യവും സഹോദരപ്രീതിയും പ്രകടമാക്കിയപ്പോൾ ക്രിസ്തീയ സ്നേഹം പ്രവൃത്തിപഥത്തിൽ കാണാൻ കഴിഞ്ഞതു സന്തോഷകരമായിരുന്നു. സഹോദരങ്ങൾ കാര്യമായി ബാധിക്കപ്പെട്ടതായി—ശാരീരികമായ മുറിവുകളോ വസ്തുവകകളുടെ നഷ്ടമോ നേരിട്ടതായി—യാതൊരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്നു പറയാൻ ഞങ്ങൾ സന്തോഷമുളളവരാണ്. ഇവിടെ ലൊണാവ്ലയിലുളള ഞങ്ങൾ ഉൾപ്പെടെ വിശാലമായ ഒരു പ്രദേശത്തെ സാക്ഷികളുടെ കുടുംബങ്ങൾക്കു ഭൂകമ്പത്തിന്റെ കമ്പനങ്ങൾ അനുഭവപ്പെട്ടു, നിസ്സാരമായ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. എന്നാൽ സാക്ഷികളുടെ ഭവനങ്ങൾക്കോ അവിടെയുളള ആളുകൾക്കോ സാരമായ യാതൊരു അപകടവും നേരിട്ടതിന്റെ തെളിവു ഞങ്ങൾക്കു കണ്ടെത്താൻ കഴിഞ്ഞില്ല. നിങ്ങളുടെ സ്നേഹപൂർവകമായ കരുതലിനു നന്ദി. നാം അന്ത്യകാലത്താണു ജീവിക്കുന്നത് എന്നതിന്റെ അടയാളത്തിന്റെ ഒരു ഭാഗമായി ഭൂകമ്പങ്ങളുളള ഈ ദുർഘടസമയങ്ങളിൽ ന്യായമായ ഒരളവിലുളള സുരക്ഷിതത്വത്തോടെ യഹോവയെ തുടർന്നും സേവിക്കാൻ നമുക്കു കഴിയട്ടെ എന്നു ഞങ്ങൾ പ്രാർഥിക്കുന്നു.