നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ മൂല്യം വിലമതിക്കാൻ മററുളളവരെ സഹായിക്കൽ
1 “ദൈവത്തിന്റെ വചനം ജീവനുളളതും ശക്തി ചെലുത്തുന്നതുമാകുന്നു.” (എബ്രാ. 4:12, NW) നമ്മുടെ ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ ദൈവവചനത്തിന്റെ ശക്തിയിൽനിന്നു പ്രയോജനം നേടാൻ ആളുകളെ സഹായിക്കുന്നതുകൊണ്ട്, അനൗപചാരികമായി സാക്ഷീകരണം നടത്തുമ്പോൾ അല്ലെങ്കിൽ വീടുതോറും സന്ദർശനം നടത്തുമ്പോൾ ബൈബിളിലുളള താത്പര്യത്തെ വർധിപ്പിക്കാൻ നാം അവ ഉപയോഗിക്കുന്നു.
2 ജനുവരിയിലെ സാഹിത്യസമർപ്പണം ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? അങ്ങനെയെങ്കിൽ അവിടുന്ന് കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്? അത് എന്നെങ്കിലും അവസാനിക്കുമോ? എന്ന ലഘുപത്രികയാണ്. ഇപ്പോൾ ഈ ലഘുപത്രിക ഇൻഡ്യയിലെ എല്ലാ പ്രമുഖ ഭാഷകളിലും ലഭ്യമാണ്, അതിന്റെ സ്റേറാക്കു ലഭ്യമാക്കാൻ സഭകൾക്കു സമയവുമുണ്ടായിരുന്നു. അതു സമർപ്പിക്കുമ്പോൾ നമ്മുടെ അത്ഭുതകരമായ പ്രത്യാശ ഉത്സാഹപൂർവം വെച്ചുനീട്ടിക്കൊണ്ട് വീട്ടുകാരന്റെ ഹൃദയത്തിൽ എത്തിച്ചേരാൻ ശ്രമിക്കുക. ഇത് എങ്ങനെ ചെയ്യാൻ കഴിയും?
3 ദൈവം കരുതുന്നുവോ? ലഘുപത്രിക സമർപ്പിക്കൽ: ലോകത്തിലെ ഇന്നത്തെ പ്രശ്നങ്ങളെ എടുത്തുകാട്ടുന്നതോ സമീപ ഭാവിയിൽ ഭൂമി നേരിട്ടേക്കാവുന്ന മോശമായ അവസ്ഥകളെ പട്ടികപ്പെടുത്തുന്നതോ ആയ ഒരു വാർത്താ ഇനത്തിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഒരു സംഭാഷണം തുടങ്ങാൻ നിങ്ങൾക്കു കഴിഞ്ഞേക്കാം.
അതിനുശേഷം ഇതുപോലുളള ഒരു ചോദ്യമുന്നയിക്കുക:
◼“ഇന്നു ലോകം ആയിരിക്കുന്ന അവസ്ഥയെ ദൈവം എങ്ങനെ വീക്ഷിക്കുന്നുവെന്നാണു നിങ്ങൾ കരുതുന്നത്? [ഉത്തരത്തിനായി അനുവദിക്കുക.] ഭൂമിയുടെയും മനുഷ്യവർഗത്തിന്റെയും ഭാവിയിൽ ദൈവം വളരെ താത്പര്യമുളളവനാണെന്നും ഇന്നു നിലനിൽക്കുന്നതായി നാം കാണുന്ന മോശമായ അവസ്ഥകളെ നീക്കം ചെയ്യാൻ പെട്ടെന്നുതന്നെ അവിടുന്ന് എന്തെങ്കിലും ചെയ്യാൻ പോകുകയാണെന്നും മനസ്സിലാക്കുന്നതു നിങ്ങളെ അതിശയിപ്പിക്കുമോ?” വീട്ടുകാരനെ ഉളളടക്കത്തിന്റെ പട്ടിക കാണിക്കുകയും മനുഷ്യവർഗം ഇപ്പോൾ അനുഭവിക്കുന്ന കഷ്ടപ്പാട് ദൈവം ഇല്ലെന്നോ ദൈവം മനുഷ്യരെക്കുറിച്ചു കരുതുന്നില്ലെന്നോ തെളിയിക്കുന്നില്ലെന്നു ഹ്രസ്വമായി വിശദീകരിക്കുകയും ചെയ്യുക. മറിച്ച് ഒരു കാലഘട്ടത്തേക്കു കഷ്ടപ്പാടു നിലനിൽക്കാൻ ദൈവം അനുവദിച്ചിരിക്കുന്നെങ്കിൽപ്പോലും, ഭൂമി ദുരിതത്തിൽനിന്നും വേദനയിൽനിന്നും മോചിതരായ ആളുകൾ സന്തോഷത്തോടെ വസിക്കുന്ന ഒരു പറുദീസ ആയിത്തീരണമെന്നുളളതാണ് അവിടുത്തെ ഉദ്ദേശ്യം എന്നു വിശദീകരിക്കുക. ഉളളടക്കത്തിന്റെ പട്ടികയുടെ മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം ചൂണ്ടിക്കാണിച്ചിട്ട് അത്തരം അവസ്ഥകൾ പെട്ടെന്നുതന്നെ വരുമെന്നുളളതിനു നമുക്ക് ആശ്രയയോഗ്യമായ പ്രത്യാശ ഉണ്ടെന്നു പറയുക.
4 ഈ ലഘുപത്രിക ലഭ്യമല്ലാത്തിടത്ത്, അല്ലെങ്കിൽ 192 പേജുളള പഴയ പ്രസിദ്ധീകരണങ്ങളിൽ ഒന്ന് ഏറെ ഉചിതമായിരിക്കുന്നിടത്ത് ജനുവരിയിൽ പ്രത്യേക സമർപ്പണമായി ആ പഴയ പ്രസിദ്ധീകരണങ്ങളിൽ ഒന്നു നാം സമർപ്പിക്കുന്നതായിരിക്കും. ഇവ എങ്ങനെ സമർപ്പിക്കാൻ കഴിയും? ആദ്യം, നിങ്ങളുടെ പ്രദേശത്തുളള ആത്മാർഥഹൃദയരായ ആളുകൾക്ക് ആകർഷകമായിരിക്കാനിടയുളള ഒരു പ്രസ്താവന നിങ്ങൾ ഉപയോഗിക്കുന്ന പുസ്തകത്തിൽനിന്നു തിരഞ്ഞെടുക്കുക. അടുത്തതായി, നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന അച്ചടിച്ച പ്രസ്താവനയിലേക്കു വീട്ടുകാരന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനു മുമ്പ് അദ്ദേഹത്തോടൊത്തു നിങ്ങൾക്കു ഹ്രസ്വമായി ചർച്ച ചെയ്യാൻ കഴിഞ്ഞേക്കാവുന്ന പൊതുതാത്പര്യമുളള ഒരു ആനുകാലിക സംഭവത്തെക്കുറിച്ചോ വിഷയത്തെക്കുറിച്ചോ ചിന്തിക്കുക. നിങ്ങളുടെ പ്രസ്താവനകളെ പിന്താങ്ങാൻ ബൈബിളിൽനിന്ന് അല്ലെങ്കിൽ പുസ്തകത്തിൽനിന്നു നേരിട്ട് നിങ്ങൾക്കു വായിക്കാൻ കഴിയുന്ന തിരുവെഴുത്തു പരാമർശമോ ഉദ്ധരണിയോ ഉണ്ടായിരിക്കാം, അതു വായിച്ചിട്ട് പുസ്തകം സമർപ്പിക്കുക. ഒടുവിൽ, അദ്ദേഹത്തെ വിട്ടുപോരുമ്പോൾ ഒരു മടക്കസന്ദർശനത്തിനുളള അടിസ്ഥാനമായി നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു ചോദ്യം ചോദിക്കുകയോ ഒരു ആശയം പറയുകയോ ചെയ്യുക.
5 ഈ ജീവിതം മാത്രമാണോ ഉളളത്? അല്ലെങ്കിൽ മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ എന്ന പുസ്തകത്തിന്റെ പ്രതികൾ പല സഭകൾക്കും കൈവശമുണ്ട്. ഈ പുസ്തകങ്ങൾ ലഭ്യമാണെങ്കിൽ എന്തുകൊണ്ട് ഇവയിൽനിന്നു സംഭാഷണങ്ങൾ തുടങ്ങാൻ തയ്യാർ ചെയ്യുകയും ഈ നല്ല പുസ്തകങ്ങളിലൊന്നു വായിക്കാൻ വീട്ടുകാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൂടാ? നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകമാണ് സമർപ്പിക്കുന്നതെങ്കിൽ മേൽ പ്രസ്താവിച്ച രീതി നിങ്ങൾക്ക് ഉപയോഗിച്ചു നോക്കാവുന്നതാണ്. ഈ ഉത്തമ ബൈബിൾ പഠനസഹായിയിൽ അടങ്ങിയിരിക്കുന്ന ഏതു അടിസ്ഥാന ബൈബിളുപദേശത്തെക്കുറിച്ചും ചർച്ച ചെയ്യാൻ തയ്യാറാകാവുന്നതാണ്.
6 ചിലപ്പോൾ മാസികകളോ ഒരു ലഘുലേഖയോ സമർപ്പിക്കുന്നതു കൂടുതൽ ഉചിതമായിരുന്നേക്കാം. ഈ പ്രസിദ്ധീകരണങ്ങൾ വായിക്കാൻ മററുളളവരെ പ്രോത്സാഹിപ്പിക്കുന്നതു സംബന്ധിച്ച് ഉത്സാഹവും തീക്ഷ്ണതയുമുളളവരായിരിക്കുന്നതിനു നമുക്കു സകല കാരണവുമുണ്ട്. എന്തുകൊണ്ടെന്നാൽ അങ്ങനെ ചെയ്താൽ ദൈവവചനത്തിന്റെ മാർഗനിർദേശത്തോടു പ്രതികരിച്ചുകൊണ്ടു തങ്ങളുടെ ജീവിതത്തിൽ അതിന്റെ ശക്തി അനുഭവിക്കാൻ അവർക്കു സജ്ജരായിരിക്കാൻ കഴിയും.