മാർച്ചിലേക്കുളള സേവനയോഗങ്ങൾ
മാർച്ച് 7-നാരംഭിക്കുന്ന വാരം
ഗീതം 200 (108)
10 മിനി:പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും.
15 മിനി:“നിങ്ങളുടെ പ്രത്യാശയുടെ പരസ്യ പ്രഖ്യാപനത്തെ ചാഞ്ചല്യം കൂടാതെ മുറുകെ പിടിച്ചുകൊൾക.” വീക്ഷാഗോപുര അധ്യയനനിർവാഹകൻ നടത്തുന്ന ചോദ്യോത്തര പരിചിന്തനം. യോഗങ്ങളിൽ ഉത്തരം പറയാനുളള ഭയത്തെ തരണം ചെയ്തവരിൽനിന്നുളള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. മുന്നമേയുളള തയ്യാറാകലിന്റെ ആവശ്യം ഊന്നിപ്പറയുക. ഓരോ വാരത്തിലെയും സഭാ വീക്ഷാഗോപുര അധ്യയനത്തിൽ പൂർണമായ ഒരു പങ്കുണ്ടായിരിക്കുന്നതിനുവേണ്ടി തയ്യാറാകാൻ സഭയെ പ്രോത്സാഹിപ്പിക്കുക.
20 മിനി:“വീട്ടുകാരന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സാഹിത്യം സമർപ്പിക്കുക.” സദസ്യചർച്ച. 2-ഉം 3-ഉം ഖണ്ഡികകളിലെ അവതരണങ്ങൾ നന്നായി തയ്യാറായ പ്രസാധകർ പ്രകടിപ്പിച്ചു കാണിക്കട്ടെ. ഓരോ പ്രകടനത്തിനും ശേഷം അതിൽനിന്ന് തങ്ങൾ എന്തു പഠിച്ചിരിക്കുന്നുവെന്നു സദസ്യരെക്കൊണ്ടു പറയിപ്പിക്കുക. ഈ മാസം യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം സമർപ്പിക്കുന്നതിൽ പങ്കുപററാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 225 (18), സമാപന പ്രാർഥന.
മാർച്ച് 14-നാരംഭിക്കുന്ന വാരം
ഗീതം 205 (118)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ. ഈ വാരത്തിലെ വയൽശുശ്രൂഷയിൽ ഉപയോഗിക്കാവുന്ന മാസികകളിൽനിന്നുളള പ്രത്യേക പോയിൻറുകളിലേക്കു ശ്രദ്ധയാകർഷിക്കുക. സ്മാരകത്തിനു ക്ഷണിക്കാൻവേണ്ടി ഈ വാരവും അടുത്ത വാരവും തങ്ങളുടെ എല്ലാ ബൈബിൾ വിദ്യാർഥികൾക്കും താത്പര്യക്കാരായ വ്യക്തികൾക്കും പരിചയക്കാർക്കും മടക്കസന്ദർശനം നടത്താൻ പ്രസാധകരെ ഓർമിപ്പിക്കുക.
15 മിനി:“ഏപ്രിൽ മാസത്തിൽ യഹോവക്കുളള നിങ്ങളുടെ സ്തുതി വർധിപ്പിക്കാൻ നിങ്ങൾക്കാകുമോ?” ചോദ്യോത്തര പരിചിന്തനം. കഴിഞ്ഞ കാലത്തു സഹായ പയനിയറിങ് നടത്തിയിട്ടുളളവരിൽനിന്നുളള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. ഈ പദവിയുടെ പ്രയോജനം നേടാൻ അവർ തങ്ങളുടെ കാര്യാദികളെ എങ്ങനെ ക്രമപ്പെടുത്തിയെന്ന് വിശദമാക്കട്ടെ. ഏപ്രിൽ മാസം സഹായപയനിയറിങ് നടത്താൻ ആസൂത്രണം ചെയ്യുന്നവർ തങ്ങളുടെ അപേക്ഷകൾ കഴിയുന്നതും നേരത്തെ കൊടുക്കാൻ പ്രോത്സാഹിപ്പിക്കുക.
20 മിനി:“സസ്മാരകത്തിന് അവർ സ്വാഗതം ചെയ്യപ്പെടുന്നു എന്ന തോന്നൽ ഉളവാക്കുക.” ചോദ്യോത്തര പരിചിന്തനം. 3-ാമത്തെ ഖണ്ഡികയ്ക്കുശേഷം, പുതിയ ഒരു വ്യക്തിയെ ശുശ്രൂഷാദാസൻ സ്മാരകത്തിനു സ്വാഗതം ചെയ്യുന്നതായുളള ഒരു ഹ്രസ്വപ്രകടനം അവതരിപ്പിക്കുക.
ഗീതം 150 (83), സമാപന പ്രാർഥന.
മാർച്ച് 21-നാരംഭിക്കുന്ന വാരം
ഗീതം 143 (76)
10 മിനി:പ്രാദേശിക അറിയിപ്പുകൾ, കണക്കു റിപ്പോർട്ടും സംഭാവന സ്വീകരിച്ചതായുളള അറിയിപ്പുകളും ഉൾപ്പെടുത്തുക. ചതുരത്തിലെ “തക്കസമയത്തെ ഭക്ഷണം” എന്ന തലക്കെട്ടിലുളള വിവരം ചർച്ച ചെയ്യുക. ഏപ്രിൽ 10-ന് നടത്തപ്പെടാനിരിക്കുന്ന പ്രത്യേക പ്രസംഗത്തിന് താത്പര്യമുളളവരെ ക്ഷണിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. സ്മാരകാഘോഷത്തിനുളള ക്രമീകരണങ്ങൾ അവലോകനം ചെയ്യുക.
20 മിനി:“യഹോവയുടെ സേവനത്തിൽ സന്തോഷം കണ്ടെത്തൽ.” അനുബന്ധത്തിലെ 1-11 വരെയുളള ഖണ്ഡികകളുടെ സദസ്സുമായുളള ചർച്ച. ഏപ്രിൽ മാസം പയനിയറിങ് ചെയ്യുന്നതിനുവേണ്ടി പ്രാദേശിക പ്രസാധകർക്കു തങ്ങളുടെ പട്ടികയിൽ ക്രമീകരണങ്ങൾ വരുത്താൻ കഴിയുന്ന പ്രായോഗിക വിധങ്ങൾ എടുത്തു കാട്ടുക. ഈ പ്രവർത്തനത്തിൽ പങ്കുപററാൻ കഴിയുന്നിടത്തോളം പേരെ പ്രോത്സാഹിപ്പിക്കുക.
15 മിനി:“ലളിതവും ഫലപ്രദവുമായ മടക്കസന്ദർശനങ്ങൾ.” സദസ്സുമായി ചർച്ച ചെയ്യുക. മടക്കസന്ദർശനം നടത്തുമ്പോൾ സംഭാഷണം എങ്ങനെ തുടങ്ങാമെന്നു കാണിക്കുന്ന ഒരു പ്രകടനം നടത്തുക. വിശദവിവരങ്ങളടങ്ങിയതും നല്ലതുമായ ഒരു വീടുതോറുമുളള രേഖ സൂക്ഷിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് സദസ്സിനെ ഓർമിപ്പിക്കുക.
ഗീതം 87 (47), സമാപന പ്രാർഥന.
മാർച്ച് 28-നാരംഭിക്കുന്ന വാരം
ഗീതം 112 (59)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ഏപ്രിൽ മാസത്തെ സമർപ്പണ ഇനം ഉപയോഗിച്ചു പ്രാദേശിക സ്ഥലത്തു സാക്ഷീകരണം നടത്താനുളള ഉചിതമായ മാർഗങ്ങൾ ചർച്ച ചെയ്യുകയും പ്രകടിപ്പിച്ചു കാണിക്കുകയും ചെയ്യുക. ചില പ്രസാധകർക്ക് എങ്ങനെ വരിസംഖ്യകൾ ലഭിച്ചിരിക്കുന്നു എന്നു കാണിക്കുന്ന അനുഭവങ്ങൾ വിവരിക്കുക.
15 മിനി:“യഹോവയുടെ സേവനത്തിൽ സന്തോഷം കണ്ടെത്തൽ.” അനുബന്ധത്തിലെ 12-20 വരെയുളള ഖണ്ഡികകളുടെ സദസ്സുമായുളള ചർച്ച. ആളുകളെ സത്യത്തിലേക്കു നയിക്കാൻ ബൈബിളധ്യയനങ്ങൾ നടത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുകയും ഓരോ പ്രസാധകനും ഏപ്രിൽ മാസം ചുരുങ്ങിയത് ഒരു ബൈബിളധ്യയനമെങ്കിലും കിട്ടാൻ ശ്രമിക്കണമെന്നു നിർദേശിക്കുകയും ചെയ്യുക. ഏപ്രിൽ 16-ലെ പ്രത്യേക മാസികാദിവസത്തിനുവേണ്ടി ഉത്സാഹം ജനിപ്പിക്കുക. ആ ദിവസത്തേക്കുളള വയൽസേവന ക്രമീകരണങ്ങൾ അറിയിക്കുകയും പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
20 മിനി:“ദിവ്യ ബോധനം ശക്തമായ സ്വാധീനം ചെലുത്തുന്നു.” ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം. സമയം അനുവദിക്കുന്നതുപോലെ ഖണ്ഡികകളും പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളും വായിക്കുക. കൺവെൻഷനിൽ ഹാജരായതിൽനിന്നും കൺവെൻഷനിൽവെച്ചു കിട്ടിയ പുതിയ പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കുന്നതിൽനിന്നും ലഭിച്ച പ്രയോജനങ്ങളോടുളള വ്യക്തിപരമായ വിലമതിപ്പു പ്രകടമാക്കുന്ന ഹ്രസ്വമായ അഭിപ്രായങ്ങൾ അനുവദിക്കുക.
ഗീതം 15 (119), സമാപന പ്രാർഥന.