ദിവ്യധിപത്യ ശുശൂഷാസ്കൂൾ പുനരവലോകനം
1994 ഫെബ്രുവരി 28 മുതൽ ജൂൺ 13 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ പുസ്തകമടച്ചുള്ള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളിൽ നിങ്ങൾക്കു കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറ്റൊരു കടലാസ്ഷീറ്റ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിതപുനരവലോകനസമയത്ത് ഏതൊരു ചോദ്യത്തിന്റെയും ഉത്തരമെഴുതാൻ ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു പിന്നാലെയുള്ള പരാമർശങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനുള്ളതാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശങ്ങളിലും പേജിന്റെയും ഖണ്ഡികയുടെയും നമ്പരുകൾ കാണാതിരുന്നേക്കാം]
താഴെകൊടുക്കുന്ന പ്രസ്താവനകളിൽ ഒരോന്നും ശരിയോ തെറ്റോ എന്നെഴുതുക:
1. ദൈവപ്രീതിയുള്ള ആളുകൾ ഒരിക്കലും വിപത്ത് അനുഭവിക്കുന്നില്ല. [പ്രതിവാര ബൈബിൾ വായന; w92 12/15 പേ 4 കാണുക]
2. നെഹെമ്യാവു 10:34 പറയുന്ന പ്രകാരം വിറകുവഴിപാടുകൾ അർപ്പിക്കാൻ ന്യായപ്രമാണത്തിൽ കൽപ്പിച്ചിരുന്നു. [പ്രതിവാര ബൈബിൾ വായന; w86 3/1പേ 28 കാണുക.]
3. ഇയ്യോബ് 31:1-ൽ പ്രതിവാദത്തിനായി ഇയ്യോബ് പറയുന്ന വാക്കുകൾ മത്തായി 5:27,28-ൽ യേശു പഠിപ്പിച്ചതിനോടു പൊരുത്തപ്പെടുന്നു. [പ്രതിവാര ബൈബിൾ വായന; w78 12/15 പേ. 32 കാണുക.]
4. ക്രിസ്തുവിന് 1,500-ലേറെ വർഷങ്ങൾക്കു മുമ്പ് പുനരുത്ഥാനത്തിനുള്ള പ്രത്യാശ ഇയ്യോബ് പ്രകടമാക്കി. (പ്രതിവവാര ബൈബിൾ വായന; ഇയ്യോബ് 14:13-ഉം w93 4/15 പേ11-ഉം കാണുക.]
5. തങ്ങൾ അശുദ്ധരായി കരുതിപ്പോന്ന സാമാന്യ ജനത്തെ പരാമർശിക്കാൻ പരീശൻമാരും ശാസ്ത്രിമാരും ഉപയോഗിച്ചിരുന്ന എബ്രായ പദപ്രയോഗം അംഹാരെററ്സ്, “ദേശത്തെ [ഭൂമിയിലെ] ജനങ്ങൾ” ആണ്. [gt അധ്യ. 85]
6. അനുസരണപൂർവം കീഴ്പെട്ടിരിക്കുന്നത് സൗന്ദര്യമുണ്ടായിരിക്കുന്നതിനെക്കാൾ വിലയേറിയതാണെന്നു വിലമതിക്കാൻ എസ്ഥേർ 1:10-12-ലെ വിവരണത്തിനു വിവേകമുള്ള ഒരു വ്യക്തിയെ സഹായിക്കാനാകും [പ്രതിവാര ബൈബിൾ വായന; w79 3/15 പേ. 14 കാണുക.]
7. ദൈവഭക്തി യഹോവയോടുള്ള സ്നേഹപൂർവകമായ ബന്ധത്തെ പ്രത്യക്ഷമാക്കുന്നു. ദൈവത്തോടും അവിടുത്തെ വഴികളോടുമുള്ള വിലമതിപ്പാണ് അതിനു കാരണം. [uw; പേ. 19 ഖ. 15]
8. ധനവനെയും ലാസറിനെയും കുറിച്ചുള്ള ലൂക്കോസ് 16:19-31-ലെ ബൈബിൾ വിവരണം ഒരു യഥാർഥ ജീവിതകഥയാണ്. [gt അധ്യാ. 88]
9. ലൂക്കോസ് 16:9-ൽ [NW] “അനീതിയുള്ള ധന”ത്തെ യേശു പരാമർശിച്ചപ്പോൾ നിയമവിരുദ്ധമായ വിധത്തിൽ ലഭിച്ച സമ്പത്തിനെക്കുറിച്ച് അവിടുന്ന് സംസാരിക്കുകയായിരുന്നു. [gt അധ്യാ. 87]
10. ലൂക്കൊസ് 17:34, 35-ലുള്ള “കൈകൊള്ളും” എന്ന പ്രയോഗത്തിന്റെ അർത്ഥം നാശം അനുഭവിക്കൽ എന്നാണ്. [gt അധ്യാ. 93]
താഴെക്കൊടുക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതക:
11. ഇയ്യോബിന്റെ പുസ്തകം ഉയർത്തുന്ന പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങൾ ഏവ? [si പേ. 95 ഖ. 1]
12. ഇയ്യോബ് 1:8-ലെ പ്രസ്താവന ഇയ്യോബിന്റെ പീഡാനുഭവത്തിന്റെ സമയം നിർണയിക്കാൻ നമ്മെ എങ്ങനെ സഹായിക്കുന്നു? [si പേ. 95 ഖ. 4]
13. തങ്ങളുടെ ബന്ധുക്കളെ “വെറുക്ക”ണമെന്ന് യേശു തന്റെ അനുഗാമികളോടു പറഞ്ഞപ്പോൾ അവിടുന്ന് എന്താണ് അർഥമാക്കിയത്? (ലൂക്കോസ് 14:26, NW) [gt അധ്യാ. 84]
14. യോഹന്നാൻ 11:26-ലെ യേശുവിന്റെ വാക്കുകൾ എപ്പോൾ, ആരിൽ അക്ഷരാർഥത്തിൽത്തന്നെ സത്യമെന്നു തെളിയും? [gt അധ്യാ. 90]
15. മരിച്ചവരിൽനിന്നു ലാസറിനെ ഉയിർപ്പിച്ചത് പ്രത്യേകിച്ചു സദൂക്യർക്കു നേരെയുള്ള ഒരു ശക്തമായ പ്രഹരമായിരുന്നത് എന്തുകൊണ്ട്? [gt അധ്യാ. 91]
16. പരീശൻമാരോട് “ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ”എന്നു പറഞ്ഞ യേശുവിന്റെ മറുപടിയെ നാം എങ്ങനെയാണു മനസ്സിലാക്കേണ്ടത്? (ലൂക്കൊസ് 17:21) [gt അധ്യാ. 93]
17. ലൂക്കൊസ് 18:11, 12-ൽ വെളിപ്പെടുത്തിയിരിക്കുന്നതുപോലുള്ള പരീശൻമാരുടെ ഏതു മനോഭാവം ക്രിസ്ത്യാനികൾ ഒഴിവാക്കണം? [gt അധ്യാ. 94]
18. യേശു ഒരിക്കലും പാപം ചെയ്യാത്ത ഒരു പൂർണ മനുഷ്യൻ ആയിരുന്നതുകൊണ്ട്, ധനികനായ യുവഭരണാധികാരി അവിടുത്തെ “നല്ലവൻ” എന്നു വിളിച്ചതിനെ അവിടുന്ന് എതിർത്തത് എന്തുകൊണ്ട്? (മർക്കൊസ് 10:17, 18) [gt അധ്യാ. 96]
19. ക്രിസ്തീയ ഐക്യത്തിനു സഹായിക്കുന്ന രണ്ടു പ്രമുഖ ഘടകങ്ങൾ ഏവ? [uw പേ. 8 ഖ. 8]
20. താൻ ത്രിത്വത്തിൽ വിശ്വസിക്കുന്നുവെന്ന് ഒരാൾ പറയുന്നെങ്കിൽ, ത്രിത്വം തെറ്റാണെന്നു തെളിക്കുന്നതിനു മുമ്പുതന്നെ ആ വിഷയത്തെക്കുറിച്ചുപറയാൻ അദ്ദേഹത്തെ ക്ഷണിക്കുന്നത് ജ്ഞാനമായിരിക്കുന്നത് എന്തുകൊണ്ട്? [uw പേ. 16 ഖ. 10]
താഴെക്കൊടുക്കുന്ന പ്രസ്താവനകളിൽ ഓരോന്നും പൂർത്തിയാക്കാനാവശ്യമായ വാക്കോ വാക്കുകളോ ചേർക്കുക:
21. ഇയ്യോബ് 3:14-ൽ (NW) പരാമർശിച്ചിരിക്കുന്ന “ശൂന്യ സ്ഥലങ്ങൾ”_________________________ ആയിരുന്നു. [പ്രതിവാര ബൈബിൾ വായന; w79 4/15 പേ. 31 കാണുക.]
22. എസ്ഥേറിന്റെ നാളിലെ യഹൂദൻമാരെപ്പോലെ ശത്രുക്കളിൽനിന്നുള്ള സംരക്ഷണത്തിനായി യഹോവയുടെ സാക്ഷികൾ ഉചിതമായി _________________________ ക്കും ഹർജി കൊടുക്കുന്നു. [പ്രതിവാര ബൈബിൾ വായന; w86 3/15 പേ. 25 കാണുക.]
23. ഏതാണ്ട് _________________________ മാനുഷ “സെക്രട്ടറിമാർ” ബൈബിൾ രേഖപ്പെടുത്താൻ ഉപയോഗിക്കപ്പെട്ടുവെങ്കിലും _________________________ തന്നെയാണ് അതിന്റെ ഗ്രന്ഥകർത്താവ്. [uw പേ. 20 ഖ. 2]
24. സ്വാതന്ത്രത്തിന്റെ ആത്മാവ് ഉത്ഭവിച്ചത് _________________________-ൽ നിന്നാണ്. [uw പേ. 10 ഖ. 10]
25. നെഹമ്യ തന്റെ പുസ്തകം അവസാനിപ്പിക്കുന്നത് താഴ്മയുള്ള, ലളിതമായ ഈ അപേക്ഷയോടെയാണ് _________________________. [പ്രതിവാരബൈബിൾ വായന]
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഓരോന്നിനും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. യേശുവിന്റെ ശിഷ്യൻമാർ ഭൂമിയുടെ ഉപ്പായിരിക്കുന്നത് (അവർ പീഡനം സഹിക്കേണ്ടതുകൊണ്ടാണ്; അവർ സൗമ്യതയോടെ സംസാരിക്കുന്നതുകൊണ്ടാണ്; അവർക്ക് ആളുകളുടെമേൽ സംരക്ഷണാത്മകമായ ഒരു സ്വാധീനമുള്ളതുകൊണ്ടാണ്) [gt അധ്യാ. 84]
27. യോഹന്നാൻ 1:1-ലെ വാക്യം (ഒരു, രണ്ട്, മൂന്ന്) വ്യക്തി(യെ)കളെ പരാമർശിക്കുന്നു. [uw പേ. 16 ഖ. 11 (3)]
28. സങ്കീർത്തനം 90:10 പറയുന്നതനുസരിച്ച്, ദൈവനാമത്തെ അറിയുന്നതിന്റെ അർഥം (യഹോവ എന്ന നാമത്തെ കേവലം അറിയുക; അവിടുത്തെ ഉദ്ദേശങ്ങളെ സംബന്ധിച്ചു കുറേ അറിവുണ്ടായിരിക്കുക; അവിടുത്തെ അധികാരത്തെ ആദരിക്കുകയും അവിടുത്തെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുക) എന്നാണ്. [uw പേ. 18 ഖ. 14]
29. ലാസർ, മാർത്ത, മറിയ എന്നിവർ താമസിച്ചിരുന്ന സ്ഥലം (യരുശലേം; ബേത്ലഹേം; ബഥനി) ആണ്. [gt അധ്യാ. 89]
30. ഉല്പത്തി 1:1-ലും 1:26-ലും “ദൈവം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം (അഡോണൈ; എലോഹിം; ഷഡൈ) ആണ്. [uw പേ. 17 ഖ. 11 (4)]
താഴെ കൊടുത്തിരിക്കുന്ന തിരുവെഴുത്തുകളും പ്രസ്താവനകളും ചേരുംപടി ചേർക്കുക:
നെഹെ. 13:23-27; എസ്ഥേ. 1:17-20; ഇയ്യോ. 14:14, 15; 26:7; സദൃ. 3:5, 6
31. ഭൂമിയെ ശൂന്യകാശത്തിൽ പിടിച്ചുനിർത്തുന്ന ദൃശമായ ഒരു താങ്ങുമില്ല. [പ്രതിവാര ബൈബിൾവായന; w92 8/15 പേ. 5 കാണുക.]
32. സത്യദൈവത്തിന്റെ ആരാധകരും ഒരു ഇണയെ അന്വേഷിക്കുന്നവരുമായവർ യഹോവയുമായി സമർപ്പിത ബന്ധത്തിലുള്ള ഒരു സഹവിശ്വവാസിയെമാത്രമേ വിവാഹം കഴിക്കാവൂ. [പ്രതിവവാര ബൈബിൾ വായന; w89 6/1 പേ. 14 കാണുക.]
33. മരിച്ചവരെ ഉയിർപ്പിക്കാൻ യഹോവ ആകാംക്ഷാപൂർവം ആഗ്രഹിക്കുന്നു. [പ്രതിവാരബൈബിൾ വായന; w91 12/1 പേ. 7 കാണുക.]
34. നമ്മുടെ ചിന്തയും ആന്തരങ്ങളും ദൈവോൻമുഖമാണെന്നുള്ളതിനു നമ്മുടെ മുഴുജീവിതഗതിയും തെളിവുനൽകണം. [uw പേ. 10 ഖ. 11]
35. ഉചിതമായ അധികാരത്തോട് അനാദരവു പ്രകടമാക്കിയാൽ അതിനു മറ്റുള്ളവരുടെ മേൽ മോശമായ ഒരു ഫലമുണ്ടായിരിക്കാൻ കഴിയും. [പ്രതിവാര ബൈബിൾ വായന; w79 3/15 പേ. 14 കാണുക.]