മേയിലേക്കുളള സേവനയോഗങ്ങൾ
മേയ് 2-നാരംഭിക്കുന്ന വാരം
ഗീതം 20 (74)
5 മിനി:പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുളള ബന്ധപ്പെട്ട അറിയിപ്പുകളും. തെരുവുസാക്ഷീകരണമോ സായാഹ്ന സാക്ഷീകരണമോ പോലെ വയൽസേവന പ്രവർത്തനങ്ങൾ വിപുലമാക്കാനുളള എന്തെങ്കിലും ക്രമീകരണങ്ങളെക്കുറിച്ച് അവലോകനം ചെയ്യുക.
15 മിനി:“വേനൽക്കാലത്തു ദിവ്യാധിപത്യ പ്രവർത്തനങ്ങൾ തുടർന്നും പിൻപററുക.” ചോദ്യോത്തരങ്ങൾ. സഹായപയനിയറിങ് നടത്തിയപ്പോഴോ അനൗപചാരിക സാക്ഷീകരണത്തിൽ ഏർപ്പെട്ടപ്പോഴോ ചിലർ ആസ്വദിച്ച അനുഭവങ്ങൾ വിവരിക്കുക.
10 മിനി:“ഞാൻ മാററം വരുത്തിക്കൊണ്ടിരിക്കേണ്ടതുണ്ടോ?” രണ്ടു മൂപ്പൻമാർ തമ്മിലുളള ചർച്ച. വയൽസേവനത്തിൽ ക്രമമായി പങ്കെടുക്കുന്നതിന്റെ പ്രയോജനങ്ങൾ ഊന്നിപ്പറയുക.
15 മിനി:“സത്യം പങ്കുവെക്കാൻ മാസികകൾ ഉപയോഗിക്കുക.” സദസ്സുമായി ചർച്ച ചെയ്യുക. നമ്മുടെ മാസികകളെ വ്യതിരിക്തമാക്കി നിർത്തുന്നതെന്താണെന്നും എല്ലാ അവസരത്തിലും അവ സമർപ്പിക്കാൻ ഇത് എന്തുകൊണ്ടു നമ്മെ പ്രേരിപ്പിക്കണമെന്നും വിശദീകരിക്കുക. ചെറിയ രണ്ടു പ്രകടനങ്ങൾ ക്രമീകരിക്കുക.
ഗീതം 128 (89), സമാപന പ്രാർഥന.
മേയ് 9-നാരംഭിക്കുന്ന വാരം
ഗീതം 214 (82)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. വീടുതോറുമുളള വേലയിൽ വരിസംഖ്യകൾ സമർപ്പിക്കുമ്പോൾ അവ ലഭിക്കാനുളള എല്ലാ അവസരങ്ങളും സംബന്ധിച്ചു നാം ജാഗ്രത പുലർത്തണം. വരിസംഖ്യാ ഫോറം എങ്ങനെ പൂരിപ്പിച്ച് മൂന്നു പകർപ്പുകൾ ഉണ്ടാക്കാമെന്നു വിശദീകരിക്കുക.
20 മിനി:“ബൈബിൾ വിദ്യാർഥികളെ ശുശ്രൂഷക്കായി ഒരുക്കുക.” ചോദ്യോത്തരങ്ങൾ. 4-ാമത്തെയും 5-ാമത്തെയും ഖണ്ഡികകൾ ചർച്ച ചെയ്യുമ്പോൾ വീട്ടുവാതിൽക്കൽ സാക്ഷീകരിക്കാൻ വിദ്യാർഥിയെ ഒരുക്കുന്നതെങ്ങനെയെന്നു കാണിക്കുന്ന ഹ്രസ്വമായ ഒരു പ്രകടനം നടത്തുക. സങ്കീർത്തനം 37:11 ഉപയോഗിച്ചുകൊണ്ട് വിദ്യാർഥി ലളിതമായ അവതരണം തുടങ്ങുന്നു. അധ്യയനം നടത്തുന്നയാൾ ഇടയ്ക്കു കയറി ഇങ്ങനെ പറയുന്നു: “എനിക്കെന്റെ സ്വന്തം മതമുണ്ട്.” എന്തു പറയണമെന്നു വിദ്യാർഥിക്കു നിശ്ചയമില്ല. രണ്ടുപേരും ന്യായവാദം പുസ്തകത്തിന്റെ 18-19 പേജുകളിലേക്കു മറിച്ച് നിർദേശിച്ചിരിക്കുന്ന ചില ഉത്തരങ്ങൾ അവലോകനം ചെയ്യുന്നു. നല്ലതാണെന്നു തോന്നുന്ന ഒരെണ്ണം വിദ്യാർഥി തിരഞ്ഞെടുക്കുന്നു. വിദ്യാർഥി സംഭാഷണം തുടരുന്നു, അയാൾ നന്നായി സംസാരിക്കുന്നു. ഫലങ്ങളിൽ അയാൾക്കു പ്രോത്സാഹനം തോന്നുകയും ചെയ്യുന്നു.
15 മിനി:പുതിയ വാർഷികപുസ്തകത്തിന്റെ കുടുംബ ഉപയോഗം. 1994 വാർഷികപുസ്തകത്തിന്റെ ആദ്യത്തെ 33 പേജുകളിലെ മുഖവുരരൂപത്തിലുളള ഭാഗത്തിന്റെ ഉത്തേജകമായ അവലോകനത്തിൽ കുടുംബനാഥൻ വീട്ടുകാർക്കു നേതൃത്വം നൽകുന്നു. ഓരോ വാരത്തിലും വാർഷികപുസ്തകത്തിന്റെ ഏതാനും പേജുകൾ വായിക്കുന്നതിനുളള ക്രമീകരണങ്ങൾ കുടുംബത്തിനായി വിവരിച്ചുകൊണ്ട് ഉപസംഹരിക്കുന്നു.
ഗീതം 139 (74), സമാപന പ്രാർഥന.
മേയ് 16-നാരംഭിക്കുന്ന വാരം
ഗീതം 173 (45)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവനകൾ സ്വീകരിച്ചതായുളള അറിയിപ്പുകൾ ഉണ്ടെങ്കിൽ അതും വായിക്കുക. സമർപ്പിക്കുന്ന സമീപകാല മാസികകളിൽനിന്നുളള സംസാരാശയങ്ങൾ പരാമർശിക്കുക.
17 മിനി:“നിങ്ങൾ താത്പര്യം കണ്ടിടത്തു മടങ്ങിച്ചെല്ലുക.” ചോദ്യോത്തരങ്ങൾ. നിർദേശിച്ചിരിക്കുന്ന ഒന്നോ രണ്ടോ അവതരണങ്ങൾ പ്രകടിപ്പിച്ചുകാണിക്കുക.
18 മിനി:“ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽനിന്നു പൂർണമായി പ്രയോജനം നേടൽ.” സ്കൂൾ മേൽവിചാരകൻ നടത്തുന്ന പ്രസംഗവും സദസ്യചർച്ചയും. നിയമനങ്ങൾ സ്വീകരിക്കാനും നിർവഹിക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. പ്രതിവാര ബൈബിൾ വായന കൃത്യമായി നടത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക. വിദ്യാർഥികൾക്കു നൽകുന്ന ബുദ്ധ്യുപദേശത്തിൽനിന്നു മുഴു സഭയ്ക്കും എങ്ങനെ പ്രയോജനം നേടാൻ കഴിയുമെന്നു വിശദമാക്കുക.
ഗീതം 53 (27), സമാപന പ്രാർഥന.
മേയ് 23-നാരംഭിക്കുന്ന വാരം
ഗീതം 192 (103)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. സമീപകാല മാസികകളിലെ ശ്രദ്ധേയമായ ലേഖനങ്ങൾ അവലോകനം ചെയ്യുക. ഹ്രസ്വമായ ഒന്നോ രണ്ടോ അവതരണങ്ങൾക്കു വേണ്ടി ക്രമീകരണവും നടത്തുക. വാരാന്തത്തിലേക്കു വേണ്ടിയുളള വയൽസേവന ക്രമീകരണങ്ങൾ എന്തെന്നു വിവരിക്കുക.
20 മിനി:“ബുദ്ധ്യുപദേശം കൊടുക്കുമ്പോൾ നിങ്ങൾ മററുളളവരെ മാനിക്കുന്നുവോ?” 1994 ഫെബ്രുവരി 1 വീക്ഷാഗോപുരത്തെ (അർധമാസപതിപ്പുകൾ) അടിസ്ഥാനമാക്കി മൂപ്പൻ നടത്തുന്ന പ്രസംഗം. പേജുകൾ 25-9.
15 മിനി:1994 വാർഷികപുസ്തകത്തിൽനിന്നു പ്രയോജനം നേടുക. 1994 വാർഷികപുസ്തകത്തിലെ 10-18 പേജുകളിലുളള വിവരങ്ങൾ ഉപയോഗിച്ചുകൊണ്ടു മൂപ്പനും ശുശ്രൂഷാദാസനും, ദിവ്യാധിപത്യ സ്ഥാപനത്തോടുളള വിലമതിപ്പ് വളർത്തിയെടുക്കാൻ ഉപയോഗിക്കാൻ കഴിയുന്ന പ്രോത്സാഹജനകമായ വിവരങ്ങൾ ചർച്ച ചെയ്യുന്നു.
ഗീതം 19 (111), സമാപന പ്രാർഥന.
മേയ് 30-നാരംഭിക്കുന്ന വാരം
ഗീതം 204 (109)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ.
15 മിനി:ജൂണിലേക്കുളള സാഹിത്യസമർപ്പണം അവലോകനം ചെയ്യുക: ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ അല്ലെങ്കിൽ ജീവൻ ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? [ഇംഗ്ലീഷ്] ഈ രണ്ടു പുസ്തകങ്ങളിലുമുളള ആകർഷകമായ ചിത്രങ്ങളിലേക്കു ശ്രദ്ധയാകർഷിക്കുക. അതായത് സൃഷ്ടി പുസ്തകത്തിൽ 6, 236, 243, 245 എന്നീ പേജുകളിലുളള ചിത്രങ്ങൾ. പ്രാപ്തനായ പ്രസാധകൻ ഈ ചിത്രങ്ങളിലൊന്നിനെ ആസ്പദമാക്കി വെളിപ്പാടു 21:4 ഉപയോഗിച്ചുകൊണ്ടു ഹ്രസ്വമായ ഒരു അവതരണം പ്രകടിപ്പിക്കട്ടെ. അടുത്ത വാരത്തിലേക്കുളള വയൽസേവന ക്രമീകരണങ്ങൾ എന്തെന്നു പറയുക.
20 മിനി:പ്രാദേശിക ആവശ്യങ്ങൾ അല്ലെങ്കിൽ “അതു വാസ്തവത്തിൽ മോഷണമോ?,” വീക്ഷാഗോപുരത്തിന്റെ (അർധമാസപതിപ്പുകൾ) ഏപ്രിൽ 15 ലക്കത്തിന്റെ 19-ാം പേജിലുളള ലേഖനത്തെ ആസ്പദമാക്കി യോഗ്യതയുളള ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. പ്രതിമാസപതിപ്പുകളുടെ ഏപ്രിൽ 1-ലെ ലക്കത്തിന്റെ 31-ാം പേജിൽ അതേ ലേഖനംതന്നെ വന്നിരുന്നു.
ഗീതം 12 (52), സമാപന പ്രാർഥന.